Today: 20 Jun 2019 GMT   Tell Your Friend
Advertisements
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ആഘോഷിച്ചു
Photo #1 - Germany - Otta Nottathil - st_joseph_fest_2019_cologne
Photo #2 - Germany - Otta Nottathil - st_joseph_fest_2019_cologne
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും, എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന് വി.യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.

അഖിലലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് രാവിലെ പത്തരയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ നടന്ന ആഘോഷമയ ദിവ്യബലിയില്‍ ഫാ.അജി മൂലേപ്പറമ്പില്‍ സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി. ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ ഡേവീസ് ചക്കാലമുറ്റത്തില്‍ സിഎംഐ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നോയല്‍ ജോസഫ്/ജോസ് കവലേച്ചിറ എന്നിവര്‍ ശുശ്രൂഷികളായിരുന്നു. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. ലദീഞ്ഞിനെ തുടര്‍ന്ന് പ്രദക്ഷിണം, നൊവേന, നേര്‍ച്ച വിളമ്പ് തുടങ്ങിയവയ്ക്കുശേഷം ദേവാലയഹാളില്‍ ഭക്ഷണവും നല്‍കി.

രണ്ടു മണിയ്ക്ക് പാരീഷ് ഹാളില്‍ അരങ്ങേറിയ ഗാനമേളയില്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സ്വാഗതം ആശംസിച്ചു. ജര്‍മന്‍ മലയാളി ഒന്നും, രണ്ടും, മൂന്നും തലമുറയിലെ അനുഗ്രഹീത ഗായകര്‍ പങ്കെടുത്ത ഗാനോല്‍സവം ആസ്വാദകരുടെ മനം കവര്‍ന്നു. ഗായകന്‍ ജിസില്‍ കടമ്പാട്ട് പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

കൂടുതല്‍ ഫോട്ടോകള്‍ കാണുവാന്‍ താഴത്തെ ലിങ്കില്‍ ക്ളിക് ചെയ്യുക

https://photos.app.goo.gl/mkVc79nKSESLUChF9


തിരുനാള്‍ കമ്മറ്റി കണ്‍വീനര്‍ ജോസ് കവലേച്ചിറയില്‍ നന്ദി പറഞ്ഞു. കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, കോഓര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളായ ഡേവിഡ് അരീക്കല്‍, ഷീബ കല്ലറയ്ക്കല്‍, ആന്റോ സഖറിയാ, സന്തോഷ് വെമ്പേനിയ്ക്കല്‍, ബെന്നിച്ചന്‍ കോലേത്ത് തുടങ്ങിയവര്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നടത്തി. ആഗോളസഭയുടെ കുടുംബനാഥനായ വി. യൗസേപ്പിതാവിന്റെ നാമഹേതുക തിരുനാള്‍ദിനം മാര്‍ച്ച് 19 നാണ് തിരുസഭയില്‍ ആഘോഷിയ്ക്കുന്നത്.
- dated 22 May 2019


Comments:
Keywords: Germany - Otta Nottathil - st_joseph_fest_2019_cologne Germany - Otta Nottathil - st_joseph_fest_2019_cologne,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
206201910heat
ജര്‍മനിയില്‍ അടുത്ത ആഴ്ച ചൂടേറും Recent or Hot News
തുടര്‍ന്നു വായിക്കുക
20620192afd
ലൂബ്കെയുടെ കൊലപാതകത്തിനു കാരണം എഎഫ്ഡി: അന്നഗ്രെറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
20620193care
കെയര്‍ മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള ബില്ലിന് അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
19620191merkel
ചൂടിന്റെ കാഠിന്യം മെര്‍ക്കലിനെ വിറപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
19620196rent
ബര്‍ലിനില്‍ വാടക വര്‍ധന മരവിപ്പിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
19620193neonazi
ജര്‍മനിയില്‍ നിയോ നാസി കൊലപാതകം വീണ്ടും
തുടര്‍ന്നു വായിക്കുക
19620192toll
ജര്‍മനിയില്‍ വിദേശ വാഹനങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തിയത് യൂറോപ്യന്‍ കോടതി തടഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us