Today: 22 Mar 2019 GMT   Tell Your Friend
Advertisements
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ആഘോഷിച്ചു
Photo #1 - Germany - Otta Nottathil - st_joseph_fest_colonge_community
കൊളോണ്‍:കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും, എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ജോസഫ് നാമധാരികളും അവരുടെ കുടുംബങ്ങളും ആതിഥേയത്വം നല്‍കി മെയ് ഒന്നിന് വി.യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.

അഖിലലോക തൊഴിലാളി ദിനമായ മെയ് ഒന്ന് ഉച്ചകഴിഞ്ഞ് നാലുമണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ നടന്ന ആഘോഷമയ ദിവ്യബലിയില്‍ ഫാ.ടോം കൂട്ടുങ്കല്‍ എംസിബിഎസ് മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി. ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.തോമസ് ചാലില്‍, ഫാ.ജിജി വട്ടപ്പറമ്പില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. ജിം ജോര്‍ജ്, ജെന്‍സ് & ജോയല്‍ കുമ്പിളുവേലില്‍ ഡാനി ചാലായില്‍, നോയല്‍ ജോസഫ് എന്നിവര്‍ ശുശ്രൂഷികളായിരുന്നു. ഷീബ കല്ലറയ്ക്കല്‍, ആന്റോ സഖറിയാ എന്നിവര്‍ ലേഖനം വായിച്ചു. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. ലദീഞ്ഞിന് ഫാ.തോമസ് ചാലില്‍ കാര്‍മ്മികനായി. തുടര്‍ന്ന് പ്രദക്ഷിണം, നൊവേന, നേര്‍ച്ച വിളമ്പ് തുടങ്ങിയവയ്ക്കുശേഷം ദേവാലയഹാളില്‍ ഭക്ഷണവും നല്‍കി.

തുടര്‍ന്ന് ഹാളില്‍ അരങ്ങേറിയ സംഗീതസായാഹ്നത്തില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സ്വാഗതം ആശംസിച്ചു. ജര്‍മന്‍ മലയാളിയും യൂറോപ്പിലെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള 2016 ലെ പുരസ്ക്കാരം നേടിയ ജോസ് പുന്നാംപറമ്പിലിനെ ആദരിയ്ക്കുകയും, ഭാര്യ ശോശാമ്മ പുന്നാം പറമ്പിലിനെ അനുമോദിയ്ക്കുകയും ചെയ്തു. ഇന്‍ഡ്യന്‍ കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ.ഇഗ്നേഷ്യസ് ചാലിശേരി ഇരുവര്‍ക്കും ബൊക്ക നല്‍കി. മറുപടി പ്രസംഗത്തില്‍ ജോസ് പുന്നാംപറമ്പില്‍ നന്ദി അറിയിച്ചു.

ജര്‍മന്‍ മലയാളി ഒന്നും, രണ്ടും, മൂന്നും തലമുറയിലെ അനുഗ്രഹീത ഗായകര്‍ പങ്കെടുത്ത ഗാനോല്‍സവത്തില്‍ സുനില്‍ പി, റിയാ ജോര്‍ജ്, പിന്റോ ചിറയത്ത്, ജിസില്‍ കടമ്പാട്, അനീഷ് മാറാട്ടുകുളം, വിവിയന്‍ അട്ടിപ്പേറ്റി, ജോസ്ന സന്തോഷ്, ജോസ് കവലേച്ചിറ, ജെയിംസ് പാത്തിക്കന്‍, ഗെസാംങ്ഗ്രൂപ്പ് കൊളോണ്‍, സോബിച്ചന്‍ ചേന്നങ്കര, ഗെസാംങ്ഗ്രൂപ്പ് ഡ്യൂസല്‍ഡോര്‍ഫ് എന്നിവര്‍ മലയാളത്തിലെയും മറ്റു ഭാഷകളിലെയും ഗൃഹാതുരത്വമുണര്‍ത്തിയ ഗാനങ്ങള്‍ ആലപിച്ചു. ഗായകന്‍ ജിസില്‍ കടമ്പാട്ട് പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

തിരുനാള്‍ കമ്മറ്റി കണ്‍വീനര്‍ ജോസുകുട്ടി കളത്തിപ്പറമ്പില്‍ നന്ദി പറഞ്ഞു. കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, കോഓര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളായ തോമസ് അറമ്പന്‍കുടി, ഷീബ കല്ലറയ്ക്കല്‍, ഗ്രിഗറി മേടയില്‍, ആന്റോ സഖറിയാ തുടങ്ങിയവര്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നടത്തി. ആഗോളസഭയുടെ കുടുംബനാഥനായ വി. യൗസേപ്പിതാവിന്റെ നാമഹേതുക തിരുനാള്‍ദിനം മാര്‍ച്ച് 19 നാണ് തിരുസഭയില്‍ ആഘോഷിയ്ക്കുന്നത്.
- dated 29 May 2018


Comments:
Keywords: Germany - Otta Nottathil - st_joseph_fest_colonge_community Germany - Otta Nottathil - st_joseph_fest_colonge_community,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us