Today: 27 Jun 2017 GMT   Tell Your Friend
Advertisements
ഡോ. ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്‍മയര്‍ ജര്‍മന്‍ പ്രസിഡന്റായി അധികാരമേറ്റു
Photo #1 - Germany - Otta Nottathil - steinmeier_new_german_president_sworn
ബര്‍ലിന്‍: ജര്‍മനിയുടെ പന്ത്രണ്ടാമത്തെ പ്രസിഡന്റായി മാര്‍ച്ച് 19 ന് ഡോ. ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്‍മയര്‍ അധികാരമേറ്റു.
ജര്‍മനിയില്‍ പ്രസിഡന്റ് സ്ഥാനം വലിയൊരു പങ്ക് ആലങ്കാരികം മാത്രമാണെങ്കിലും, രാജ്യത്തിന്റെ ശബ്ദം തന്നെയാകാനുള്ള കരുത്തുണ്ട് സൈ്ററന്‍മയറുടെ നിലപാടുകള്‍ക്ക്. അറുപത്തൊന്നുകാരനായ അദ്ദേഹം ജര്‍മനിയിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളുമാണ്.

സൈ്ററന്‍മയറുടെ മുഖമുദ്ര ട്രംപ് വിരുദ്ധതയാണ്. അംഗല മെര്‍ക്കലിന്റെ മന്ത്രിസഭയില്‍ വിദേശകാര്യ വകുപ്പാണ് സൈ്ററന്‍മയര്‍ കൈകാര്യം ചെയ്തിരുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതല്‍ ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതു വരെയും ട്രംപിനെ രൂക്ഷമായി വിമര്‍ശിക്കുന്നതില്‍ ഒരു മടിയും കാണിച്ചിട്ടില്ല സൈ്ററന്‍മെയര്‍.

എസ്പിഡി പ്രതിനിധി എന്ന നിലയില്‍ സൈ്ററന്‍മെയറുടെ പ്രസിഡന്റ് സ്ഥാനം വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ ഷൂള്‍സിനെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതു മുതല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സാധ്യതകളില്‍ വലിയ മുന്നേറ്റം പ്രകടമായിരുന്നു. സൈ്ററന്‍മയറുടെ സ്ഥാനാരോഹണം അതിന് ആക്കം കൂട്ടാന്‍ ശേഷിയുള്ളതാണ്.

എഴുപത്തേഴുകാരനായ ജോവാഹിം ഗൗക്കിന്റെ കാലാവധി കഴിയുന്ന ഒഴിവിലാണ് അറുപത്തൊന്നുകാരന്റെ സ്ഥാനാരോഹണം. എസ്പിഡി സ്ഥാനാര്‍ഥിക്കെതിരേ ഉയര്‍ത്തിക്കാട്ടാന്‍ തുല്യമായ കരുത്തുള്ള മറ്റൊരാള്‍ പാര്‍ട്ടിയില്‍ ഇല്ല എന്നതു കൂടി കണക്കിലെടുത്ത് മെര്‍ക്കലിന്റെ സിഡിയുവും സൈ്ററന്‍മയര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

പ്രത്യേക ഫെഡറല്‍ അസംബ്ളിയാണ് പ്രസിഡന്റിനെ ഔപചാരികമായി തെരഞ്ഞെടുക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങളും 16 സ്റേററ്റുകളുടെയും പ്രതിനിധികളും അടക്കം 1260 പേര്‍ക്കാണ് വോട്ടവകാശം.

പ്രോട്ടസ്ററന്റ് മതവിശ്വാസിയാണ് സൈ്ററന്‍മയര്‍. ബര്‍ലിനിലെ ജില്ലാ ജഡ്ജിയായ എല്‍ക്കെയാണ് ഭാര്യ. ഏക പുത്രി മെരിറ്റ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ്.
- dated 20 Mar 2017


Comments:
Keywords: Germany - Otta Nottathil - steinmeier_new_german_president_sworn Germany - Otta Nottathil - steinmeier_new_german_president_sworn,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27620172
ഉര്‍ദുഗാന്റെ അംഗരക്ഷകര്‍ക്ക് ജി20 ഉച്ചകോടിയുടെ വേദിയില്‍ പ്രവേശനമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
27620171
ഷൂള്‍സിന്റെ വിവാദ പ്രസ്താവനയോടെ ജര്‍മന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഹൈ വോള്‍ട്ടെജ് Recent or Hot News
തുടര്‍ന്നു വായിക്കുക
26620175
സംസ്കാരച്ചടങ്ങുകള്‍ ഹെല്‍മുട്ട് കോളിനു ചേരാത്തത്: മകന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26620174
മെര്‍ക്കലിനു ധാര്‍ഷ്ട്യം: ഷൂള്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
indian_week_cologne_2017_opening
ഇന്‍ഡ്യന്‍ വാരാഘോഷത്തില്‍ കൊളോണ്‍ കേരള സമാജത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി Recent or Hot News
തുടര്‍ന്നു വായിക്കുക
annamma_t_alackal_funeral
ഫാ.ജേക്കബ് ആലയ്ക്കലിന്റെ മാതാവ് അന്നമ്മ തോമസിന്റെ സംസ്കാരം ജൂണ്‍ 25 ന്
തുടര്‍ന്നു വായിക്കുക
24620175
സ്വവര്‍ഗപ്രേമികളുടെ ശിക്ഷ ജര്‍മനി റദ്ദാക്കി; നഷ്ടപരിഹാരവും നല്‍കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us