Today: 28 Jan 2021 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കാല്‍നടക്കാരുടെ ഇടയിലേയ്ക്ക് കാറോടിച്ചുകയറ്റി ; അഞ്ചു മരണം
Photo #1 - Germany - Otta Nottathil - suv_massacre_trier_pedastrians
Photo #2 - Germany - Otta Nottathil - suv_massacre_trier_pedastrians
ബര്‍ലിന്‍: ജര്‍മ്മനിയിലെ കാല്‍നട സോണിലെ ആള്‍ക്കൂട്ടത്തിലേയ്ക്ക് കാറോടിച്ചു കയറ്റിയതിന്റെ ഫലമായി 5 പേര്‍ തല്‍ക്ഷണം മരിച്ചു.മരിച്ചവരില്‍ ഒന്‍പതര ആഴ്ച മാത്രം പ്രായമുള്ള ഒരു കുട്ടിയും 25 ഉം 52 ഉം 73 ഉം വയസുള്ള മൂന്നു സ്ത്രീകളും ഒരു 45 കാരനും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം ഒന്നേമുക്കാലോടെയാണ് ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ കാറല്‍ മാര്‍ക്സിന്റെ ജന്മസ്ഥലമായ ട്രിയര്‍ നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണന്നാണ് പൊലീസ് ഭാഷ്യം.

കാല്‍നട സോണിലേയ്ക്ക് അമിത വേഗതയില്‍ റേഞ്ച് റോവര്‍ എസ്യുവി വാഹനം 70 കിലോ മീറ്റര്‍ വേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന 51 കാരനായ ജര്‍മന്‍ പൗരനായ ബേണ്‍ഡ് എന്ന ട്രിയര്‍ സാര്‍ബുര്‍ഗ് സ്വദേശിയെ പൊലീസ് അറസ്ററു ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ പിന്നിലെ ലക്ഷ്യം എന്താണന്ന് ഇപ്പോഴും വ്യക്തമല്ല.എങ്കിലും ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പരിശോധനയില്‍ തെളിഞ്ഞു രക്തത്തില്‍ മദ്യത്തിന്റെ അളവ് 1,4 പേര്‍ മില്ലി ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. കാല്‍നട സോണിനെ ഉഴുതുമറിച്ച് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു എന്നും ഏതാണ്ട് അരകിലോമീറ്ററിലധികം ഓടിച്ചെന്നും ദൃക്സാക്ഷികള്‍ പൊലീസിനോടു പറഞ്ഞു. നഗരത്തിലെ പ്രശസ്തമായ റോമന്‍ ഗേറ്റായ പോര്‍ട്ട നിഗ്രയ്ക്ക് സമീപം നടന്ന സംഭവം ഭയാനകരമെന്ന് നഗര മേയര്‍ വിശേഷിപ്പിച്ചു. റൈന്‍ലാന്റ് ഫാല്‍സ് മുഖ്യമന്ത്രി മാലു ഡ്രെയര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ദുംഖം രേഖപ്പെടുത്തി.പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സംഭത്തെപ്പറ്റിയുള്ള വിശദമായ അന്വേഷണത്തിലാണ്. കോവിഡ് 19 പാന്‍ഡെമിക് കാരണം സാധാരണയുള്ള ക്രിസ്മസ് മാര്‍ക്കറ്റ് റദ്ദാക്കപ്പെട്ടെങ്കിലും കടകള്‍ തുറന്നിരുന്നതു കാരണം നിവധിയാളുകള്‍ കാല്‍നടസോണില്‍ ഉണ്ടായിരുന്നു. 2016 ല്‍ ബെര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ഒരു ഇസ്ളാമിക തീവ്രവാദി ഹൈജാക്ക് ചെയ്ത ട്രക്ക് ഇടിച്ച് 12 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ജര്‍മ്മനിയിലുടനീളം കാല്‍നട മേഖലകളിലെ സുരക്ഷ ശക്തമാക്കിയിരുന്നു.

മരിച്ചവരോടുള്ള ആദരസൂചകമായി ട്രിയര്‍ കത്തീഡ്രലില്‍ വൈകുന്നേരം എക്യുമെനിയ്ക്കല്‍ പ്രാര്‍ത്ഥനയും നടന്നു.
- dated 02 Dec 2020


Comments:
Keywords: Germany - Otta Nottathil - suv_massacre_trier_pedastrians Germany - Otta Nottathil - suv_massacre_trier_pedastrians,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt_jan_germany
വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
rosi_marx_demise
റോസമ്മ മാര്‍ക്സ് ജര്‍മനിയില്‍ നിര്യാതയായി ; സംസ്ക്കാരം ജനു.28ന് Recent or Hot News
തുടര്‍ന്നു വായിക്കുക
28120213lockdown
ലോക്ക്ഡൗണ്‍ ഭാഗികമായി അവസാനിപ്പിക്കാന്‍ പദ്ധതിയുമായി ജര്‍മന്‍ സ്റേററ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
28120211vistara
വിസ്താരയുടെ ഡല്‍ഹി ~ ഫ്രാങ്ക്ഫര്‍ട്ട് വിമാനം ഫെബ്രുവരി 18 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28120217vaccine
അസ്ട്രസെനക്ക വാക്സിനെതിരായ റിപ്പോര്‍ട്ടുകള്‍ തള്ളി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
28120212flight
ജര്‍മനി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണമായി നനിര്‍ത്തിവച്ചേക്കും
തുടര്‍ന്നു വായിക്കുക
27120214lockdown
ജര്‍മനിക്ക് ലോക്ക്ഡൗണില്‍നിന്ന് മോചനം എന്ന്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us