Today: 18 Nov 2017 GMT   Tell Your Friend
Advertisements
'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു
Photo #1 - Germany - Otta Nottathil - thykoodam_brighe_live_show
മ്യൂണിക്ക്: മലയാളിയുടെ സംഗീത ആസ്വാദന രീതിയെ വ്യത്യസ്തമായ ആലാപന ശൈലിയിലും അവതരണമികവിലും മാറ്റിമറിച്ച കേരളക്കരയുടെ സ്വന്തം എന്നു വിശേഷിപ്പിക്കാവുന്ന 'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ ജര്‍മനിയിലെ മ്യൂണിക്കില്‍ അരങ്ങേറുന്നു.നവംബര്‍ അഞ്ചിന് (ഞായര്‍) വൈകുന്നേരം നാലുമണിയ്ക്ക് ഓട്ടോബ്രുണ്‍ വോള്‍ഫ് ഫെരാരി ഹൗസിലാണ് (WolfFerrariHaus,Rathaustsrasse 2, 85521 Ottobrunn) ലൈവ് മ്യൂസിക് ഷോ അവതരിപ്പിക്കുന്നത്.

പഴയ ഈണങ്ങളുടെ മധുരവും പുതിയ സംഗീതത്തിന്റെ ലഹരിയും കൂട്ടിയിണക്കിയാണ് 'തൈക്കുടം ബ്രിഡ്ജ്' ഗാനങ്ങള്‍ പുന:ര്‍ജ്ജനിപ്പിയ്ക്കുന്നത്. നാട്ടിന്‍പുറത്തിന്റെ നന്മകളാല്‍ സമൃദ്ധമായ പഴമയും, യാന്ത്രിക നാഗരിക ജീവിതരീതികളില്‍ മുങ്ങിപ്പോകുന്ന മലയാളിയുടെ സത്വബോധവും സമന്വയിക്കുമ്പോള്‍ പാട്ടിന്റെ പാലാഴിയായി തൈക്കുടം ബ്രിഡ്ജ് ആസ്വാദക മനസുകളെ ത്രസിപ്പിയ്ക്കുന്നു.

മധ്യകാലഘട്ടത്തിലെ പൈതൃകപ്പെരുമയും ആധുനിക ജര്‍മന്‍ വ്യവസായ വല്‍ക്കരണത്തിന്റെ ഗതിവേഗവും ഇണങ്ങിച്ചേരുന്ന മ്യൂണിക്ക് നഗരത്തില്‍ "തൈക്കുടം ബ്രിഡ്ജ് "സംഗീതത്തിന്റെ നിറവസന്തമായി, രാഗതാളലയമായി പെയ്തിറങ്ങുമ്പോള്‍ മ്യൂണിക്ക് മലയാളി സമൂഹത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഒരു പുതുഗാഥയുടെ തുയിലുണരും.

ജര്‍മന്‍ മലയാളികളുടെ ഗൃഹാതുര മോഹങ്ങളുടെ കലവറയില്‍ പുത്തന്‍ നിറങ്ങളുടെ ചായക്കൂട്ടുകള്‍ ചാലിച്ചുചേര്‍ക്കുന്ന സംഗീത ഷോയിലേയ്ക്ക് സംഘാടകര്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും സ്പോണ്‍സര്‍ ചെയ്യുന്നതിനും ബന്ധപ്പെടുക : info@thaikkudaminmunich.com

https://m.facebook.com/ThaikkudamMunich/
- dated 05 Nov 2017


Comments:
Keywords: Germany - Otta Nottathil - thykoodam_brighe_live_show Germany - Otta Nottathil - thykoodam_brighe_live_show,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
171120174
പ്രതിച്ഛായാ റാങ്കിങ്: യുഎസിനെ പിന്തള്ളി ജര്‍മനി മുന്നില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120172
കുടുംബങ്ങളെ കാണാനാവാതെ ജര്‍മനിയിലെ അഭയാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120171
ജര്‍മനിയില്‍ വീണ്ടും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അവസരം
തുടര്‍ന്നു വായിക്കുക
1611201703
വായു മലിനീകരണം: ജര്‍മനിക്കെതിരേ നിയമ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us