Today: 12 Apr 2021 GMT   Tell Your Friend
Advertisements
ജര്‍മനി സജ്ജമായി ; വാക്സിന്‍ വിതരണം ഔദ്യോഗികമായി ഞായറാഴ്ച ആരംഭിച്ചു
Photo #1 - Germany - Otta Nottathil - vaccination_germany_dec_27
ബര്‍ലിന്‍: കൊറോ പ്രതിരോധത്തിനായി ഫൈസര്‍ ബയോണ്‍ടെക് കമ്പനികളുടെ സംയുക്ത വാക്സിനായ BNT162b2 ജര്‍മനിയിലെ 16 സംസ്ഥാനങ്ങളില്‍ ഔദ്യോഗികമായി ഡിസം.27 മുതല്‍ വിതരണം ചെയ്യാന്‍ രാജ്യം സുസജ്ജമാക്കിയതായി ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. ശനിയാഴ്ച വാക്സിനും വഹിച്ചുകൊണ്ട് ബല്‍ജിയത്തു നിന്നും ജര്‍മനിയിലെത്തിയ വാവഹനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു. കൊറോണയ്ക്കെതിരെ ജര്‍മ്മനിക്ക് ഒരു മികച്ച ദിവസം കൈവന്നിരിയ്്ക്കുന്നു എന്നാണ് മന്ത്രി സ്പാന്‍ കുത്തിവെയ്പ്പു ദിനത്തെ വിശേഷിപ്പിച്ചത്. തുടക്കത്തില്‍ മൊബൈല്‍ ടീമുകള്‍ സംഘമായി ചേര്‍ന്നാണ് കാര്യങ്ങള്‍ നടത്തുന്നത്. വര്‍ഷത്തിന്റെ മധ്യത്തോടെ പ്രതിരോധ കുത്തിവയ്പ്പുകള്‍ കൂടുതലായി വ്യാപിപ്പിയ്ക്കും. അതിനായി പുതിയ സെന്ററുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
വാക്സിന്‍ ഡോസുകളുടെ ആദ്യ ഡെലിവറികള്‍ രാവിലെ ഫെഡറല്‍ സംസ്ഥാനങ്ങളില്‍ എത്തിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ കാമ്പെയ്നാണ് ഞായറാഴ്ച ആരംഭിച്ചത്.സന്തോഷകരമായ ക്രിസ്മസ് സന്ദേശം ഇതാവട്ടെ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പാന്‍ഡെമിക്കിനെ പരാജയപ്പെടുത്താനും സാധാരണ ജീവിതം വീണ്ടെടുക്കാനുമുള്ള താക്കോലാണ് ഈ വാക്സിന്‍. "ഈ വാര്‍ത്ത എല്ലാവരേയും പ്രോത്സാഹിപ്പിക്കും, പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരായവര്‍ പരിചരണം ആവശ്യമുള്ളവരും വളരെ പ്രായമുള്ളവരും. ആദ്യം ഈ വിഭാഗത്തില്‍പ്പെട്ടവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി സ്പാന്‍ പറഞ്ഞു.

ജര്‍മ്മനിയില്‍ കൊറോണ പ്രതിരോധ വാക്സിനേഷന്‍ ഇദംപ്രഥമമായി ആരംഭിച്ചു. സാക്സണ്‍ അന്‍ഹാള്‍ട്ട് സംസ്ഥാനത്തിലെ ഹാല്‍ബര്‍സ്ററാഡിലുള്ള ക്രൂഗര്‍ എന്നു പേരുള്ള റിട്ടയര്‍മെന്റ് ഹോമില്‍, താമസിയ്ക്കുന്ന 101 വയസുകാരിയായ എഡിത്ത് ക്വൊയ്സല്ലയ്ക്ക് വാക്സിനേഷന്‍ നല്‍കിയാണ് രാജ്യത്ത് വാക്സിനേ0ഷന് തുടക്കമിട്ടത്. ഡിസം 27 ന് ഞായറാഴ്ച വാക്സിനേഷന്‍ ഔദ്യോഗികമായി തുടങ്ങാനിരിയ്ക്കെയാണ് ഡിസംബര്‍ 26 ശനിയാഴ്ച വൈകുന്നേരം 6:37
വാക്സിനേഷന്‍ നല്‍കിയത്. ഔദ്യോഗികമായി ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ആദ്യത്തെ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയത് എന്നതും ശ്രദ്ധേയം. നിരീക്ഷകര്‍ പറയുന്നതനുസരിച്ച്, മാസ്ക് നരിച്ചിരുന്ന അവര്‍ വീല്‍ചെയറില്‍ ശാന്തമായി ഇരുന്ന് പുഞ്ചിരിയോടെയാണ്.
അവര്‍ വാക്സിന്‍ സ്വീകരിച്ചത്. 101 കാരിയ്ക്കൊപ്പം സീനിയര്‍ ഹോമിലെ 50 പേര്‍ക്ക് കൂടി വാക്സിനേഷന്‍ നല്‍കിയതായി ഹോം അധികാരികള്‍ അറിയിച്ചു.സീനിയര്‍ സെന്റര്‍ ജോലിചെയ്യുന്ന ആകെ 40 ജീവനക്കാരുള്ളതില്‍ പത്ത് ജീവനക്കാര്‍ക്കും കൂടി വാക്സിനേഷന്‍ നല്‍കി.ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ആദ്യ വാക്സിനേഷന്‍ തുടങ്ങിയ രാജ്യമെന്ന ബഹുമതിയും ജര്‍മനിയ്ക്ക് സ്വന്തമായി.

ബയോടെക് / ഫൈസര്‍ നിര്‍മ്മിച്ച ബിഎന്‍ടി 162 ബി2 എന്ന വാക്സിന്, ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ള എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ ഭാഗത്ത് താല്‍ക്കാലിക വേദന, തലവേദന അല്ലെങ്കില്‍ ക്ഷീണം എന്നിവ പരിശോധനയുടെ വിലയിരുത്തലില്‍ തെളിഞ്ഞിരുന്നു. പഠനം അനുസരിച്ച്, പാര്‍ശ്വഫലങ്ങള്‍ പൊതുവെ മിതമായതുമായിരുന്നു, കൂടാതെ കുറച്ച് സമയത്തിനുശേഷം അതൊക്കെതന്നെ കുറയുകയും ചെയ്തതായി കമ്പനി പറഞ്ഞു.
ഹ്രസ്വ കാലയളിലെ ട്രയലില്‍ തയ്യാറെടുപ്പിന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യക്തിഗത ഡാറ്റയും വ്യക്തിഗത പോപ്പുലേഷന്‍ ഗ്രൂപ്പുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഇപ്പോഴും കമ്പനി ശേഖരിയ്ക്കുന്നുണ്ട്.

- dated 26 Dec 2020


Comments:
Keywords: Germany - Otta Nottathil - vaccination_germany_dec_27 Germany - Otta Nottathil - vaccination_germany_dec_27,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12420214protest
നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
12420213charite
ജര്‍മന്‍ ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12420212vaccine
15% ജര്‍മനിക്കാര്‍ വാക്സിന്‍ സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
12420211chancellor
ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ലാഷെയും സോഡറും Recent or Hot News
തുടര്‍ന്നു വായിക്കുക
11420211control
ജര്‍മനിയില്‍ കോവിഡ് നിയന്ത്രണ നടപടികള്‍ക്കുള്ള അധികാരം ഫെഡറല്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
corona_defense_bill_gesetz
കൊറോണ വൈറസ് പ്രതിരോധ നിയമം ജര്‍മനി പുതുക്കിയെഴുതുന്നു
തുടര്‍ന്നു വായിക്കുക
10420215lockdown
കോവിഡിനെ നേരിടാന്‍ ഏകീകൃത നടപടിക്കൊരുങ്ങി ജര്‍മന്‍ സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us