Today: 16 Dec 2018 GMT   Tell Your Friend
Advertisements
വേള്‍ഡ് മലയാളി കൗണ്‍സില്‍ 11ാം ഗ്ളോബല്‍ സമ്മേളനം ജര്‍മനിയില്‍ ; വെബ്സൈറ്റ് ലോഞ്ചു ചെയ്തു
Photo #1 - Germany - Otta Nottathil - wmc_11th_gl_meet_bonn_web_site_launched
Photo #2 - Germany - Otta Nottathil - wmc_11th_gl_meet_bonn_web_site_launched
ബര്‍ലിന്‍: വര്‍ദ്ധിതവീര്യത്തോടും പുതുപുത്തന്‍ ലക്ഷ്യങ്ങളും വിഭാവന ചെയ്ത് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാം ഗ്ളോബല്‍ കോണ്‍ഫ്രന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗിമിയ്ക്കുന്നു. ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണില്‍ ഈ വര്‍ഷം ഓഗസ്ററ് 17 മുതല്‍ 19 വരെയാണ് (വെള്ളി, ശനി, ഞായര്‍) ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് നടക്കുന്നത്. ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സാണ് സമ്മേളനത്തിന് ആതിഥേയത്വം നല്‍കുന്നത്.

ഗ്ളോബല്‍ കോണ്‍ഫ്രന്‍സിനു വേണ്ടി രൂപകല്‍പ്പന ചെയ്ത പുതിയ വെബ്സൈറ്റിന്റെ ലോഞ്ചിംഗ് ബോണില്‍ കഴിഞ്ഞ ദിവസം നടന്നു. ബോണിലെ ജെ. റ്റില്‍സ് ഓഡിറ്റോറിയത്തില്‍ മെയ് അഞ്ചിന് കൂടിയ ആഗോള സമ്മേളനത്തിന്റെ സംഘാടക സമിതി ജനറല്‍ കണ്‍വീനറും യൂറോപ്യന്‍ റീജിയന്‍ പ്രസിഡന്റുമായ ഗ്രിഗറി മേടയിലാണ് ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചത്. ഗ്ളോബല്‍ കോഫ്രന്‍സിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ വെബ് സൈറ്റിന്റെ അഡ്രസ് : http://wmcglobalconferencegermany2018.com

ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് ജനറല്‍ കണ്‍വീനറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഈശ്വരപ്രാര്‍ത്ഥനയ്ക്കു ശേഷം പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി മേഴ്സി തടത്തിലിന്റെ റിപ്പോര്‍ട്ടിനു ശേഷം ഗ്ളോബല്‍ കോണ്‍ഫ്രന്‍സിനെപ്പറ്റി ജനറല്‍ കണ്‍വീനര്‍ ഗ്രിഗറി മേടയില്‍ ആമുഖ പ്രസംഗം നടത്തി. ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പുരോഗതി വിവിധ കമ്മറ്റി കണ്‍വീനറന്മാര്‍ അവതരിപ്പിച്ചു.

ഡബ്ള്യുഎംസിയുടെ മറ്റു റീജിയനുകളിലെയും പ്രൊവിന്‍സുകളിലെയും പ്രവര്‍ത്തനങ്ങളും ആഗോള സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഗ്ളോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ് വിശദീകരിച്ചു. ഗ്ളോബല്‍ സമ്മേളനത്തിന്റെ പ്രാധാന്യം, ഫണ്ട് റൈസിംഗ്, പങ്കെടുക്കുന്ന വിശിഷ്ടാതികള്‍ തുടങ്ങിയ കാര്യങ്ങളും കമ്മറ്റിയുടെ മുമ്പാകെ അവതരിപ്പിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു.

യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ഗ്രിഗറി മേടയില്‍ (ജനറല്‍ കണ്‍വീനര്‍), പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ (കോ ജനറല്‍ കണ്‍വീനര്‍), യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ (പ്രോഗ്രാം ജനറല്‍ ഓര്‍ഡിനേറ്റര്‍), ഗ്ളോബല്‍ ട്രഷറാര്‍ തോമസ് അറമ്പന്‍കുടി (ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍), പ്രോവിന്‍സ് ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ (മീഡിയ ആന്റ് കമ്യൂണിക്കേഷന്‍ കണ്‍വീനര്‍), പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി മേഴ്സി തടത്തില്‍ (പ്രോഗ്രാം കണ്‍വീനര്‍), ജോസ് തോമസ് (കള്‍ച്ചറല്‍ കമ്മറ്റിയംഗം), ജോണ്‍ മാത്യു (ഫോട്ടോ & വിഡിയോ കണ്‍വീനര്‍), മാത്യു ജോസഫ് (ബിസിനസ് ഫോറം കണ്‍വീനര്‍), ചിന്നു പടയാട്ടില്‍(രജിസ്ട്രേഷന്‍ കമ്മറ്റിയംഗം), സോമരാജ പിളൈ്ള (ഓഡിറ്റ് കണ്‍വീനര്‍), അച്ചാമ്മ അറമ്പന്‍കുടി (അക്കോമഡേഷന്‍ കമ്മറ്റിയംഗം), സാറാമ്മ ജോസഫ്(ഫിനാന്‍സ് കമ്മറ്റിയംഗം) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജെന്‍സ് കുമ്പിളുവേലില്‍ ആണ് വെബ്സൈറ്റ് തയ്യാറാക്കിയത്.

ഗ്ളോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍വഴി രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. 2018 ജൂണ്‍ 30 വരെയാണ് രജിസ്ട്രേഷന്‍ സമയപരിധി. ഈ കാലയളവില്‍ രജിസ്ററര്‍ ചെയ്യുന്നവര്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യവും, ഭക്ഷണവും മറ്റും ലഭ്യമായിരിയ്ക്കും. ജൂണ്‍ 30 ന് ശേഷമുള്ള രജിസ്ട്രേഷന് അധിക തുക നല്‍കേണ്ടിരും. അതുകൊണ്ട് താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗംhttp://wmcglobalconferencegermany2018.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയായി രജിസ്ററര്‍ ചെയ്യണമെന്ന് ഓര്‍ഗനൈസിംഗ് കമ്മറ്റി അഭ്യര്‍ത്ഥിയ്ക്കുന്നു.

ഗ്ളോബല്‍ മീറ്റിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കമ്മറ്റികള്‍ നേരത്തെ രൂപീകരിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ജര്‍മനിയില്‍ ഡബ്ള്യുഎംസിയുടെ ഗ്ളോബല്‍ സമ്മേളനം നടക്കുന്നത്. മൂന്നാം ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് 2002 ല്‍ ജര്‍മനിയിലെ ഡിംഗ്ഡണിലാണ് നടന്നത്.

ബോണ്‍ നഗരത്തിലെ പ്രകൃതി രമണീയമായ വീനസ്ബര്‍ഗിലെ കത്തോലിക്കാ ബില്‍ഡൂഗ്സ് സെന്ററായ ഹൗസ് വീനസ്ബര്‍ഗിലാണ് മൂന്നുദിന ആഗോള സമ്മേളനം അരങ്ങേറുന്നത്.

പ്രവാസികളുടെയും പ്രവാസ ജീവിതം കഴിഞ്ഞു നാട്ടില്‍ തിരികെയെത്തിയവരെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തുക, കേരളത്തിന്റെ പൊതുപ്രശ്നങ്ങള്‍ പുതിയ പ്രോജക്ടുകള്‍ എന്നിവയ്ക്കാണ് കോണ്‍ഫ്രറന്‍സില്‍ മുന്‍തൂക്കം നല്‍കുന്നത്.

1995 ല്‍, 23 വര്‍ഷം മുന്‍പ് രൂപീകൃതമായ ഈ സംഘടന ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനത്തിന്റെ പ്രതീകമാണ്. അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാര്‍ഈസ്ററ്, മിഡില്‍ ഈസ്ററ്, ഇന്‍ഡ്യ തുടങ്ങിയുള്ള ആറു റീജിയണുകളിലായി 52 പ്രൊവിന്‍സുകള്‍ ഡബ്ള്യുഎംസിയ്ക്കുണ്ട്.

ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഗ്ളോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ്, ഗ്ളോബല്‍ അസോസിയേറ്റ് സെക്രട്ടറി ലിജു മാത്യു, ഗ്ളോബല്‍ ട്രഷറാര്‍ തോമസ് അറമ്പന്‍കുടി, ഗ്ളോബല്‍ ഗുഡ്വില്‍ അംബാസഡര്‍ ജോണ്‍ മത്തായി (ഷാര്‍ജ), ഗ്ളോബല്‍ ഇലക്ക്ഷന്‍ കമ്മീഷണര്‍ ജോസഫ് കില്ലിയാന്‍ (ജര്‍മനി), ഗ്ളോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഗോപാലപിള്ള എന്നിവരാണ് ഗ്ളോബല്‍ കമ്മറ്റി ഭാരവാഹികള്‍.

വെബ്സൈറ്റ് ലിങ്ക്:

http://wmcglobalconferencegermany2018.com
- dated 11 May 2018


Comments:
Keywords: Germany - Otta Nottathil - wmc_11th_gl_meet_bonn_web_site_launched Germany - Otta Nottathil - wmc_11th_gl_meet_bonn_web_site_launched,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201803thirdgender
ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഭിന്ന ലിംഗം രേഖപ്പെടുത്താന്‍ ജര്‍മന്‍ പാര്‍ലമെന്റ് അനുമതി നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
1512201802cologne
കൊളോണിലെ ബന്ദി നാടകത്തിന് ഭീകര ബന്ധമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1512201801xmas
ക്രിസ്മസിന്റെ വേരുകള്‍ ജര്‍മനിയില്‍? Recent or Hot News
തുടര്‍ന്നു വായിക്കുക
131220182germanybanking
ബാങ്ക് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള ചട്ടങ്ങള്‍ ജര്‍മനി എളുപ്പമാക്കുന്നു
ബ്രിട്ടന്‍ വിടുന്ന സ്ഥാപനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമം തുടര്‍ന്നു വായിക്കുക
121220187pets
ക്രിസ്മസിനു മാത്രമായി വളര്‍ത്തു മൃഗങ്ങളെ ദത്തെടുക്കുന്നതിന് വിലക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us