Today: 25 Feb 2020 GMT   Tell Your Friend
Advertisements
എക്കാലത്തെയും ക്രിസ്മസ് ഹിറ്റായി ഇന്നുപിറന്നാള്‍ പൊന്നുപിറന്നാള്‍
Photo #1 - Germany - Otta Nottathil - x_mas_song_ponnupirannal_mega_hit
Photo #2 - Germany - Otta Nottathil - x_mas_song_ponnupirannal_mega_hit
വത്തിക്കാന്‍സിറ്റി: ലോക രക്ഷകനായ ഈശോയുടെ ജനനം മാനവരാശിയുടെ വീണ്ടെടുപ്പായിരുന്നു. കാലിതൊഴുത്തില്‍ പിറന്ന ഉണ്ണീശോയുടെ ജനനത്തില്‍ മാലാഖമാര്‍ അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം പാടി സ്തുതിച്ചു രണ്ടായിരം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ സ്തുതിപ്പിന് മാറ്റം വരാതെ മാറ്റപ്പെടുത്താതെയുള്ള രീതിയിലും, വ്യത്യസ്ത ശൈലികളിലും ദൈവപരിപാലനയെപ്പറ്റിയുള്ള പ്രകീര്‍ത്തനം തുടരുകയാണ്. അത്തരത്തില്‍ ഒന്നാണ് ഇത്തവണത്തെ ക്രിസ്മസിന് എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി സ്ഥാനം പിടിച്ചിരിക്കുന്ന ഇന്നുപിറന്നാള്‍ പൊന്നു പിറന്നാള്‍ എന്ന ഗാനം. സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ജോസ് കുമ്പിളുവേലിയുടെ തൂലികയില്‍ പിറന്ന മനോഹര വരികള്‍ക്ക് ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതവും സ്വതസിദ്ധമായ ശൈലിയില്‍ ആസ്വാദകരുടെ മനസ്സില്‍ കുഞ്ഞുനാള്‍ മുതല്‍ തന്റേതായ ഇടംകണ്ടെത്തിയ ശ്രേയ ജയദ്വീപിന്റെ ഹൃദ്യമായ ശബ്ദത്തിലുള്ള ആലാപനവും കൂടിയാകുമ്പോള്‍ ആസ്വാദക മനസ്സില്‍ ഇന്നുപിറന്നാള്‍ പൊന്നുപിറന്നാള്‍ ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ക്ക് ഈ ക്രിസ്മസ് വേളയില്‍ മഹത്തായ സംഗീതവിരുന്ന് നല്‍കി, മഞ്ഞില്‍ കുളിരണിയിക്കുന്ന ക്രിസ്മസ് സമ്മാനമായി എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു. ഇന്ന് പിറന്നാള്‍ പൊന്നുപിറന്നാള്‍ സംഗീതം മഴയായി പെയ്തിറങ്ങുന്നു.

കേട്ട സംഗീതം മധുരമാണെങ്കില്‍ കേള്‍ക്കാനിരിക്കുന്നവ അതിമധുരവുമാണെന്ന ആപ്തവാക്യത്തിന്റെ പിന്‍ബലത്തില്‍ ഹിറ്റ് ചാര്‍ട്ടിലെത്തിയ പൊന്നുപിറന്നാള്‍ ഗാനത്തെപ്പറ്റി ശ്രോതാക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ മികച്ച പ്രതികരണമാണ് ശ്രോതാക്കള്‍ നടത്തിയത്. ഈ സീസണില്‍ ക്രിസ്മസുമായി ബന്ധപ്പെടുത്തി പുറത്തിറങ്ങിയ ഏതാണ്ട് മുപ്പത്തഞ്ചിലേറെ ഗാനങ്ങളില്‍ പൊന്നുപിറന്നാള്‍ എന്ന ഗാനമാണ് എല്ലാവരും ഏറ്റവും മികച്ചതെന്നും ജനപ്രീതിയില്‍ ഒന്നാമതതായി എത്തിയതെന്നും അഭിപ്രായപ്പെട്ടത്. അതിനൊരു കാരണവും പലരും നിരത്തി. വളരെ ലളിതമായ ഭാഷയില്‍ രചിച്ച ഈ ഗാനത്തില്‍ ക്രിസ്മസിന്റെ ചരിത്രം അതായത് ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ മാഹാത്മ്യം വരച്ചുകാട്ടിയതായി ശ്രോതാക്കള്‍ ചൂണ്ടിക്കാണിച്ചത് ഈ രചനയുടെ ശ്രേഷ്ഠതയാണ് വിളിച്ചോതുന്നത്. അതുപോലെ തന്നെ വരികള്‍ക്കു ചേര്‍ന്ന ഈണവും ഓര്‍ക്കസ്ട്രേഷനും ഈ ഗാനത്തെ ഏറെ മനോഹരമാക്കുമ്പോള്‍ ശ്രേയക്കുട്ടിയുടെ നാദത്തില്‍ ഇമ്പമാര്‍ന്ന ആലാപനം ക്രിസ്മസിന്റെ സ്വര്‍ഗ്ഗീയ അനുഭൂതി പകരുക മാത്രമല്ല എന്തെന്നില്ലാത്ത ഒരു മനോഹാരിതയും ആകര്‍ഷണവും അതിലുപരി സര്‍ഗധാരയും കൈവന്നു. ഈ ഗാനം ഈ വര്‍ഷത്തെ അതിസമ്പുഷ്ടമായ ഒരു ക്രിസ്മസ് ഗാനമായി മാറുകയും ചെയ്തു.അതുകൊണ്ടുതന്നെ പൊന്നുപിറന്നാള്‍ സൂപ്പര്‍ മെഗാഹിറ്റിലേക്ക് മുന്നേറുകയാണ്. യൂട്യൂബില്‍ റിലീസ് ചെയ്തു വെറും 20 ദിവസം കൊണ്ട് കാഴ്ചക്കാരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപതിനായിരം കവിയുകയും ചെയ്തു. കേരളത്തിലെ നാലു മുന്‍നിര ടിവി ചാനലുകളും ഒട്ടനവധി പ്രദേശിക ചാനലുകളും ഈ ഗാനം ഇതിനോടകമായി ഈ വര്‍ഷത്തെ അവരുടെ ക്രിസ്മസ് സമ്മാനമായി അവര്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

യുട്യൂബ് ലിങ്ക്


https://www.youtube.com/watch?v=2o8xmymLifU&feature=youtu.be
- dated 24 Dec 2019


Comments:
Keywords: Germany - Otta Nottathil - x_mas_song_ponnupirannal_mega_hit Germany - Otta Nottathil - x_mas_song_ponnupirannal_mega_hit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220206cdu
സി ഡി യു പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220203carnival
ജര്‍മനിയിലെ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 30 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25220208racism
വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനനവുമായി ജര്‍മനനി Recent or Hot News
തുടര്‍ന്നു വായിക്കുക
24220205carnival
കൊടുങ്കാറ്റ്: കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
24220201hamburg
സി ഡി യുവിനും എ എഫ് ഡിക്കും തിരിച്ചടി നല്‍കി ഹാംബര്‍ഗിലെ വോട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24220202merkel
ആരാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍?
തുടര്‍ന്നു വായിക്കുക
23220202right
ജര്‍മനിയെ കലുഷിതമാക്കി വലതുപക്ഷ ഭീകരത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us