Today: 14 Aug 2018 GMT   Tell Your Friend
Advertisements
യാക്കോബായ സഭയ്ക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയ കോണ്‍ഗ്രിഗേഷന്‍
Photo #1 - Germany - Otta Nottathil - yakobaya_congregation_frankfurt
Photo #2 - Germany - Otta Nottathil - yakobaya_congregation_frankfurt
ഫ്രാങ്ക്ഫര്‍ട്ട്: പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ ഫ്രാങ്ക്ഫര്‍ട്ടിലേയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികള്‍ക്കായി പുതിയ കോണ്‍ഗ്രിഗേഷന്‍ രൂപീകരിച്ചു.

ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബാഡ് ഫില്‍ബെലില്‍ (Bad Vilbel) തുര്‍ക്കിയില്‍ നിന്നും സിറിയയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത പരിശുദ്ധ സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ നൂറ്റിഇരുപതോളം കുടുംബങ്ങള്‍ ചേര്‍ന്ന് സുറിയാനി പാരമ്പര്യത്തില്‍ പണി കഴിപ്പിച്ചിട്ടുള്ള വിശുദ്ധ ദേവാലയത്തില്‍ മാസത്തില്‍ ഒരിക്കല്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

യാക്കോബായ സുറിയാനി സഭയുടെ വെട്ടിക്കല്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ (MSOT) സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും, യൂറോപ്യന്‍ അതിഭദ്രാസനത്തിന്റെ പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ തെയോഫിലോസ് തിരുമനസ്സുകൊണ്ട് മാര്‍ച്ച് മാസം പതിനൊന്നാം തീയതി ഈ ദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും, കോണ്‍ഗ്രിഗേഷന്‍ സെ.ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ എന്ന് നാമകരണം നടത്തുകയും, ഇപ്പോള്‍ ഓസ്ട്രിയയിലെ സാല്‍സ്ബുര്‍ഗ് യൂണിവേഴ്സിറ്റിയില്‍ ഉപരി പഠനം നടത്തുന്ന ഫാ. റിനോ ജോണിനെ കോണ്‍ഗ്രിഗേഷന്‍ വികാരിയായി നിയമിച്ച് കല്പന നല്‍കുകയും ചെയ്തു.

കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ മെയ് മാസം 26 ന് Bad Vilbel Maria Mutter Gottes SyrischOrthodox (Homburger Strasse 190, 61118 Bad Vilbel) പള്ളിയില്‍ രാവിലെ പത്തു മണിക്ക് വി. കുര്‍ബാന നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

വിവരങ്ങള്‍ക്ക് :

Subin Paul Thomas (+491736825637), Dipin Paul (+49 17655416756), Varghese Mathew (+49 15116238092), Don Kuzhiyelil (+49 16075870408), Eldo Thomas (+49 15118874748), Sudhish Mathew (+49 15145600583) എന്നിവരുമായി ബന്ധപ്പെടുക.
- dated 07 May 2018


Comments:
Keywords: Germany - Otta Nottathil - yakobaya_congregation_frankfurt Germany - Otta Nottathil - yakobaya_congregation_frankfurt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us