Today: 20 Mar 2019 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ട് യുവജനങ്ങള്‍ക്കായി "യൂത്ത് ഫോര്‍ ജീസസ് " സംഘടന രൂപീകരിച്ചു
Photo #1 - Germany - Otta Nottathil - yfj_frankfurt_syro_malabar_community
ഫാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹത്തില്‍ പ്രാര്‍ഥനയ്ക്കും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി യുവജനങ്ങള്‍ക്കായി യൂത്ത് ഫോര്‍ ജീസസ് (Youth for Jesus) എന്ന പുതിയ സഖ്യം വികാരി ഫാ.തോമസ് കുര്യന്‍ ഈഴോര്‍മറ്റത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. പ്രകാശമാകുക, പ്രകാശമേകുക എന്ന വാക്യമാണ് വൈഎഫ്ജെ തങ്ങളുടെ ആപ്തവാക്യമായി സ്വീകരിച്ചിരിയ്ക്കുന്നത്.

പഠനതിരക്കുകള്‍ക്കും, ജോലിതിരക്കുകള്‍ക്കും ഇടയില്‍ അല്‍പ്പസമയം കര്‍ത്താവിനോടൊപ്പം ചെലവഴിക്കുവാനും, സഹജരുടെ നന്മക്കുവേണ്ടി മാറ്റിവെയ്ക്കുവാനും തയ്യാറായി ഏകദേശം 35 ഓളം യുവജനങ്ങള്‍ താത്പര്യത്തോടെ ഈ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ മുന്നിട്ടു വന്നത് പ്രതീക്ഷാനിര്‍ഭരവും അഭിനന്ദനവും അര്‍ഹിയ്ക്കുന്നു.

മാസത്തിലൊരിക്കല്‍ അംഗങ്ങളെല്ലാം ഒരുമിച്ചുകൂടി പ്രാരംഭ പ്രാര്‍ത്ഥനക്കുശേഷം തങ്ങളുടെ പ്രവര്‍ത്തനങ്ങളെയും,ഭാവി പരിപാടികളെയും കുറിച്ച് ചര്‍ച്ചചെയ്യുകയും, തീരുമാനങ്ങള്‍ എടുക്കുകയും, നിലവിലുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്തുവരുന്നു.

ഏതാനും വര്‍ഷങ്ങളായി ജോലിക്കും പഠനത്തിനുമായി നാട്ടില്‍ നിന്നും ജര്‍മനിയിലേക്ക് വരുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. അതില്‍ നല്ലൊരു ശതമാനവും യുവജനങ്ങളാണ്. അവര്‍ക്ക് ദിവ്യബലിയിലും മറ്റ് പ്രാര്‍ത്ഥനാശുശ്രൂഷകളിലും പങ്കെടുക്കുവാന്‍ അവസരം ഒരുക്കുകയും, ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ഒരു കര്‍മ്മമേഖല ഒരുക്കുവാനും വൈഎഫ്ജെ യ്ക്ക് കഴിയുന്നുണ്ട്.

ഇടവക വികാരി ഫാ. തോമസിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മറ്റ് സന്നദ്ധസംഘടനകള്‍ക്കൊപ്പം ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്നതില്‍ വൈഎഫ്ജെ മുന്നിട്ട് നില്‍ക്കുന്നു.

സിസ്ററര്‍ ഡാനിയ എഫ്സിസി, സിസ്ററര്‍ ഷാരോണ്‍ എഫ്സിസി എന്നിവര്‍ സംഘടനക്ക് ആത്യാത്മിക നേതൃത്വം കൊടുക്കുന്നു.സഞ്ജ്ജു തോപ്പില്‍(പ്രസിഡന്റ്)നവീന്‍ ജോണ്‍(സെക്രട്ടറി), നിമ്മി ജോണ്‍സ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ നേതൃത്വ നിരയിലേയ്ക്ക് തെരഞ്ഞെടുത്തു.

ആത്മീയകാര്യങ്ങള്‍ക്ക് സജീവ നേതൃത്വം കൊടുക്കുക, അര്‍ഹരായവരെ കണ്ടെത്തി സഹായിക്കുക, ഫ്രാങ്ക്ഫര്ട്ടിലും, മറ്റ് സമീപ പ്രദേശങ്ങളിലുമുള്ള യുവജനങ്ങള്‍ക്കായി സെമിനാറുകള്‍ സഘടിപ്പിക്കുക, തീര്‍ത്ഥാടനങ്ങള്‍ നടത്തുക, കലാസാംസ്കാരിക പരിപാടികള്‍ ആസൂത്രണം ചെയ്യുക മുതലായവ വൈഎഫ്ജെയുടെ ഭാവിപ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.

തങ്ങളാല്‍ ആവുന്നതുപോലെ പ്രതീക്ഷയുടെ, പ്രത്യാശയുടെ ഒരു ചെറുതിരിനാളമായെങ്കിലും മാറുവാനും പ്രകാശമേകുവാനുമുള്ള ആഗ്രഹത്തോടെ വൈഎഫ്ജെ മുന്നേറട്ടെ എന്നാംശംസിയ്ക്കുന്നു.
- dated 16 May 2018


Comments:
Keywords: Germany - Otta Nottathil - yfj_frankfurt_syro_malabar_community Germany - Otta Nottathil - yfj_frankfurt_syro_malabar_community,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
203201985g
5ജി മൊബൈല്‍ ഡേറ്റ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20320195refugee
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനിക്ക് അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
20320191merkel
കരാറോടെയുള്ള ബ്രെക്സിറ്റിന് അവസാന നിമിഷം വരെ പ്രയത്നിക്കും: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19320191air
ജര്‍മനിയില്‍ ഫ്ളൈറ്റ് ടാക്സി യാഥാര്‍ഥ്യമാകുന്നു പറക്കുന്നത് പൈലറ്റില്ലാതെ Recent or Hot News
പറക്കുന്നത് പൈലറ്റില്ലാതെ
തുടര്‍ന്നു വായിക്കുക
19320194chemnitz
നിയോനാസി നേതാവിന്റെ സംസ്കാരച്ചടങ്ങിന് വന്‍ ജനാവലി Recent or Hot News
തുടര്‍ന്നു വായിക്കുക
arnos_pathiri_docummentary_germany
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം മാര്‍ച്ച് 17 ന് ഞായറാഴ്ച
തുടര്‍ന്നു വായിക്കുക
15320198retire
ജര്‍മനിയില്‍ വിരമിക്കല്‍ പ്രായം ഇനിയും ഉയരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us