Today: 18 Aug 2017 GMT   Tell Your Friend
Advertisements
കൊളോണ്‍ കേരളസമാജത്തിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി
Photo #1 - Germany - Samakaalikam - onamksk2012sept1
Photo #2 - Germany - Samakaalikam - onamksk2012sept1
കൊളോണ്‍: ജര്‍മനിയിലെ കൊച്ചുകേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളോണില്‍ കാല്‍ നൂറ്റാണ്ടിലേറെ പിന്നിട്ട കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി രണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും ഒരുമിച്ച് പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ തിരുവോണാഘോഷം അത്യാഡംബരപൂര്‍വവും പ്രൗഢഗംഭീരവുമായി.

കൊളോണ്‍ റാഡര്‍ത്താല്‍ സെന്റ് മരിയ എംഫേഗ്നിസ് ദേവാലയ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. മലയാളിയും ജര്‍മന്‍ ഭാഷാപണ്ഡിതയും മുംബൈ, ജര്‍മനിയിലെ ബോണ്‍ എന്നീ സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറും ആഘോഷത്തിലെ മുഖ്യാതിഥിയുമായ പ്രൊഫ.ഡോ.അന്നക്കുട്ടി ഫിന്‍ഡൈസും, സമാജം ഭാരവാഹികളും, സമാജം യുവജന പ്രതിനിധികളും ചേര്‍ന്ന് തിങ്ങി നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

അമ്മിണി കോയിക്കര നേതൃത്വം നല്‍കി കൊളോണ്‍ ബ്യൂട്ടീസ് കമനീയമായി അവതരിപ്പിച്ച തിരുവാതിരകളിയില്‍ ലൂസി ചാലായില്‍, അച്ചാമ്മ മറ്റത്തില്‍, ലില്ലി ചക്യാത്ത്, ആനി പതിയില്‍, ഗ്രേസി മുളപ്പന്‍ചേരില്‍, റോസമ്മ കാര്യാമഠം, ഷീന കുമ്പിളുവേലില്‍, ചിന്നമ്മ വടക്കേപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. തിരുവോണത്തിന്റെ എല്ലാ ഭാവങ്ങളുംപേറി ആലാപനത്തിന്റെ നിറവില്‍ താളനിബിഢമായി ചുവടുവെച്ചും കാവ്യഭാംഗിയൊത്ത ഈരടികളുടെ (പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍ .. എന്ന ഗാനം) അര്‍ത്ഥവ്യാപ്തിയില്‍ വിരിയുന്ന കൈവിരല്‍, മിഴി മുദ്രകളും, ഈണത്തിന്റെ ചിറകില്‍ രാഗത്തിന്റെ പൊലിമയില്‍ കൊളോണ്‍ ബ്യൂട്ടീസിലെ മങ്കമാര്‍ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ തികച്ചും ഒരു തിരുവാതിരയുടെ, ഓണത്തിന്റെ മഹനീയത ആസ്വാദകരില്‍ നിറയ്ക്കുവാനായി.

ജോണ്‍ പുത്തന്‍വീട്ടില്‍ നായകനായി നടത്തിയ ശിങ്കാരിമേളത്തിന്റെ താളമേളപ്പെരുമയില്‍ മുത്തുക്കുടകളുടെയും, സെറ്റും മുണ്ടുമണിഞ്ഞ തിരുവാതിര മങ്കമാരുടെയും പുലികളിവീരന്മാരുടെയും പരിവാരങ്ങളുടെയും അകമ്പടിയോടുകൂടി ജോണ്‍സണ്‍ അരീക്കാട്ടിന്റെ ചമയത്തില്‍ തോമസ് അറമ്പന്‍കുടി മാവേലി മന്നനായി എഴുന്നെള്ളി വന്ന് കേരളത്തിന്റെ ആനുകാലിക പരിവേഷം നര്‍മ്മ സംഭാഷണത്തിലൂടെ വരച്ചുകാട്ടിയത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. ജോസ് പുതുശേരി, ബേബി ചാലായില്‍, ഡോണ്‍ ചാലായില്‍, ലീല വിറ്റ്വര്‍, ഗ്രേസി പഴമണ്ണില്‍, ലില്ലി ജോണ്‍, മേരി പുതുശേരി, നിര്‍മ്മല പ്ളാങ്കാലായില്‍ എന്നിവര്‍ ശിങ്കാരിമേളത്തില്‍ പങ്കാളികളായി.

ജോണ്‍ പുത്തന്‍വീട്ടില്‍ മേല്‍നോട്ടം വഹിച്ച് വര്‍ഗീസ് ചെറുമഠത്തില്‍, ജോസുകുട്ടി കളപ്പുരയ്ക്കല്‍, ജോസുകുട്ടി കളത്തിപ്പറമ്പില്‍, ജോയല്‍ കുമ്പിളുവേലില്‍, ജോര്‍ജ് അട്ടിപ്പേറ്റി, വിവിയന്‍ അട്ടിപ്പേറ്റി, ജാനറ്റ് അട്ടിപ്പേറ്റി,ഡാനി ചാലായില്‍ എന്നിവര്‍ പുലികളായും ഫ്രാന്‍സിസ് വട്ടക്കുഴിയില്‍ നായാട്ടുകാരനായും വേഷമിട്ട് അരങ്ങു തിമിര്‍ക്കെ അവതരിപ്പിച്ച പുലികളി മലയാളി സമൂഹത്തിന്റെ ഓര്‍മ്മകളിലെ പഴമയുടെ ചായക്കൂട്ടുകള്‍ വീണ്ടും ചാലിച്ചെടുക്കാനും, പുതുമ നിറച്ച സാംസ്കാരിക പൈതൃക കലയായി ജര്‍മന്‍കാരെ പരിചയപ്പെടുത്താനും കഴിഞ്ഞതില്‍ പുലികളിയുടെ പിന്നാമ്പുറത്തു പ്രവര്‍ത്തിച്ച് കേളി ലയമൊരുക്കിയ കലാകാരന്മാര്‍ക്ക് അഭിമാനിയ്ക്കാന്‍ വകയുണ്ട്. സിസ്ററര്‍ ലിയാ, സിസ്ററര്‍ ജ്യോതിസ് (പട്ടുവം സിസ്റേറഴ്സ്) എന്നിവര്‍ ഒരുക്കിയ പൂക്കളം തിരുവോണത്തിന്റെ നവ്യതയ്ക്കൊപ്പം പ്രൗഢിയും പകര്‍ന്നു.

മൗനരാഗങ്ങളെ തട്ടിയുണര്‍ത്തി ദാഹത്തിന്റെ വിത്തുകള്‍പാകി മോഹത്തിന്റെ കനലുകള്‍ എരിയിച്ച് ശാസ്ത്രീയ നൃത്തരൂപമായ മോഹിനിയാട്ടം വേദിയില്‍ വിരിയിച്ച ശില്‍പ്പ ചാലിശേരിയുടെ കലാവൈഭവം ഏവരുടെയും പ്രശംസ
പിടിച്ചുപറ്റി.

ഒറിസായില്‍ നിന്നെത്തിയ പൂനം ശ്യാമും ജര്‍മന്‍കാരി ശ്രീജനും(അന്നെ ഡ്രീട്രിഷ്) ചേര്‍ന്നവതരിപ്പിച്ച കാജറെ കഥക് നൃത്തം, ബാദല്‍, മോഹിനിയാട്ടം, കഥക് എന്നീ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കിയ ഗണേശ സ്തുതികള്‍, ഒന്‍പത് ശാസ്ത്രീയ നൃത്തയിനങ്ങള്‍ സമന്വയിപ്പിച്ച് നടത്തിയ ഫ്യൂഷന്‍ ഡാന്‍സ് എന്നിവ അതീവഹൃദ്യവും ശ്രേഷ്ഠവുമായി.

കൊളോണ്‍ കസ്തൂരി ശിലങൈ്കഒളി നൃത്ത കലാലയത്തിലെ കുട്ടികളായ ജിം, റിയാ, ഹര്‍ഷ, സാംബവി, ലോറെയിന്‍ എന്നിവര്‍ അവതരിപ്പിച്ച അര്‍ദ്ധശാസ്ത്രീയ സംഘനൃത്തം, താളക്കൊഴുപ്പില്‍ ചുവടുവെച്ച മോനിഷയുടെയും ശില്‍പ്പയുടെയും ബോളിവുഡ് ഡാന്‍സ്, ഭരതനാട്യം, നവരസങ്ങള്‍ എന്നിവയ്ക്ക്് നൃത്തരൂപത്തില്‍ ജീവന്‍ നല്‍കിയ കൊളോണ്‍ യൂണിവേഴ്സിറ്റിയില്‍ ഇന്‍ഡോളജിയില്‍ മാസ്ററര്‍ ബിരുദം ചെയ്യുന്ന മീരാ വര്‍ഗീസ്, ഭരത നാട്യത്തിന് ശിവതാണ്ഡവത്തിലൂടെ മികവു പകര്‍ന്ന സ്വേത ചാലിശേരി, സിനിമാറ്റിക് ഡാന്‍സിന്റെ ചടുലതയില്‍ വിസ്മയമൊരുക്കിയ ഇംഗ്ളണ്ടില്‍ നിന്നെത്തിയ ആര്യ, ആതിര എന്നിവരുടെ വൈവിദ്ധ്യങ്ങളായ കലാരൂപങ്ങള്‍ അരങ്ങില്‍ മിഴിവു വിരിച്ച് ഉന്നത നിലവാരം പുലര്‍ത്തി.ഡോ.ഫ്രാന്‍സി ചാലിശേരി, ശില്‍പ്പ, സ്വേത എന്നിവരുടെ തിരുവോണഗാനങ്ങളും പരിപാടികള്‍ക്ക് കൊഴുപ്പേകി.

കേരളത്തനിമയില്‍ തിരുവോണത്തിന്റെ രുചിഭേദത്തില്‍ തയ്യാറാക്കി വിഭവസമൃദ്ധമായി വിളമ്പിയ സദ്യയും അടപ്രഥമനും ഭുജിച്ച മലയാളി ജര്‍മന്‍ സുഹൃത്തുക്കളുടെ മുഖത്ത് ആസ്വാദ്യതയുടെ സംതൃപ്തി പ്രതിഫലിച്ചിരുന്നു.

സമാജം സംഘടിപ്പിച്ച നാലാമത് കര്‍ഷകശ്രീ അവാര്‍ഡും ആഘോഷവേളയില്‍ സമ്മാനിച്ചു. ഡ്യൂറനിലെ ജെയിംസ്, റോസമ്മ കാര്യാമഠം ദമ്പതികള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ നൊയസിലെ മേരി ക്രീഗര്‍, രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജേതാക്കള്‍ക്ക് ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും പ്രൊഫ.ഡോ. അന്നക്കുട്ടി ഫിന്‍ഡൈസ് വിതരണം ചെയ്തു.ജര്‍മന്‍കാരനായ ജോര്‍ഗ് ഹന്നെമാന്റെ നേതൃത്വത്തില്‍ ലില്ലി ചക്യാത്തും, പോള്‍ ചിറയത്തുമായിരുന്നു കര്‍ഷകശ്രീയുടെ ജൂറിമാര്‍.

ഓണത്തോടനുബന്ധിച്ച് നടത്തിയ അഞ്ചാമത് കൊളോണ്‍ പൊക്കാല്‍ ചീട്ടുകളി എവര്‍ റോളിംഗ് ട്രോഫി ഒന്നാം സ്ഥാനം ഡോ.ജോര്‍ജ് അരീക്കല്‍, ഏലിയാക്കുട്ടി ചെറുമഠത്തില്‍, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവര്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനം ഡേവീസ്, എല്‍സി വടക്കുംചേരി, ഡേവിഡ് അരീക്കല്‍ എന്നിവരുടെ ടീം കരസ്ഥമാക്കി. സമാജം സ്പോര്‍ട്സ് സെക്രട്ടറി അച്ചാമ്മ അറമ്പന്‍കുടിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യാതിഥി ഡോ.അന്നക്കുട്ടി വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു..

കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. വാചാലതയുടെ നിറവില്‍ അരങ്ങുണര്‍ത്തി നേര്‍ക്കാഴ്ച്ചയുടെ ഉള്‍ത്തുടിപ്പുകള്‍ നിറച്ച് സമാജം കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയും നടിയും നര്‍ത്തകിയുമായ നിക്കോള്‍ കാരുവള്ളില്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

കമ്മറ്റിയിലെ മറ്റ് അംഗങ്ങളായ പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), സെബാസ്ററ്യന്‍ കോയിക്കര (ജോ.സെക്രട്ടറി), സമാജത്തിന്റെ യൂത്ത് വിംഗ് ഭാരവാഹികളായ ജിമ്മി പുതുശേരി, ബെഞ്ചമിന്‍ ക്യുനാസ്ററ്, നിക്കോ പുതുശേരി എന്നിവരെ കൂടാതെ ഉമ്മച്ചന്‍ അറമ്പന്‍കുടി, ജോണ്‍ പുത്തന്‍വീട്ടില്‍, ലൂസി ചാലായില്‍, ജോര്‍ജ് അട്ടിപ്പേറ്റി, സമാജം ഭാരവാഹികളുടെ സഹധര്‍മ്മിണിമാരായ മേരി പുതുശേരി, എല്‍സി വടക്കുംചേരി, അമ്മിണി കോയിക്കര, സാലി ചിറയത്ത്, ഷീന കുമ്പിളുവേലില്‍, എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. പരിപാടികള്‍ക്ക് ശബ്ദസാങ്കേതിക സഹായം നല്‍കി നിയന്ത്രിച്ചത് വര്‍ഗീസ് ശ്രാമ്പിക്കലും, ഫോട്ടോ ജെന്‍സ് കുമ്പിളുവേലിലും, വിഡിയോ ജോസ് മറ്റത്തിലും കൈകാര്യം ചെയ്തു. സമാജത്തിന്റെ യുവജന വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ലഘുവില്‍പ്പനശാലയും പ്രവര്‍ത്തിച്ചിരുന്നു.

ഫോട്ടോസ്:

ജെന്‍സ് കുമ്പിളുവേലില്‍

ഫോട്ടോ ലിങ്ക്:


വേേുെ://ുഹൗെ.ഴീീഴഹല.രീാ/ുവീീേെ/103411057727759535018/മഹയൗാെ/5786949549295055249?യമിിലൃ=ുംമ&മൗവേസല്യ=ഇഖബട്യറൗഴവൂഛ9അഋ

- dated 30 Oct 2012


Comments:
Keywords: Germany - Samakaalikam - onamksk2012sept1 Germany - Samakaalikam - onamksk2012sept1,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us