Today: 25 May 2018 GMT   Tell Your Friend
Advertisements
നിക്കോ കൊവാച്ച് ബയേണ്‍ പരിശീലകനാകും
Photo #1 - Germany - Sports - 13420182
ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ലീഗ് ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായി നിക്കോ കോവാച്ച് എത്തിയേക്കും. ഏപ്രില്‍ അവസാനത്തോടെ ജൂപ്പ് ഹെയ്ങ്കസിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. കാലാവധി നീട്ടാന്‍ അദ്ദേഹത്തിനു മേല്‍ ക്ളബ്ബില്‍നിന്നു സമ്മര്‍ദം ശക്തമായിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.72 കാരനായ ഹെയ്ങ്കിസ് ഫുട്ബോളില്‍ നിന്നും വിരമിച്ച വ്യക്തിയാണ്. പോയ സീസണില്‍ ബയേണിന്റെ തുടര്‍ച്ചയായുള്ള പരാജയത്തില്‍ നിന്നും കരകയറ്റാനായിരുന്നു ഹെയ്ങ്കിസിന്റെ വരവ്. ആച്ചലോട്ടിയെ തെറിപ്പിച്ചാണ് താല്‍ക്കാലികമായി ഹെയ്ങ്കിസിനെ ബയേണ്‍ കോച്ചാക്കിയത്.

നിലവില്‍ ഐന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ടിന്റെ പരിശീലകനാണ് കോവാച്ച്. നാല്‍പ്പത്താറുകാരനായ അദ്ദേഹം ക്രോയേഷ്യയുടെ മുന്‍ അന്താരാഷ്ട്ര താരമാണ്. ഐന്‍ട്രാഹ്റ്റില്‍ സഹോദരന്‍ റോബര്‍ട്ടിന്റെ സഹായത്തോടെയാണ് ടീമിനെ മികച്ച നേട്ടങ്ങളിലേക്കു നയിച്ചത്. രണ്ടു വര്‍ഷമായി അവിടെയാണ് ഇരുവരും. ഇവര്‍ ഒരുമിച്ച് ബയേണിനായി കളിക്കുകയും ചെയ്തിട്ടുണ്ട്. പരിശീലക വേഷത്തിലും ഒരുമിച്ചായിരിക്കും ബയേണിലെത്തുക എന്നാണ് സൂചന.

നിലവില്‍ ഹെയ്ങ്കന്‍സിന്റെ അസിസ്ററന്റായ പീറ്റര്‍ ഹെര്‍മന്‍, പുതിയ പരിശീലകനു കീഴിലും അസിസ്ററന്റായി തുടരും. അതേസമയം, കളിക്കാരെ സ്വന്തമാക്കുന്നതിനു സമാനമായ രീതിയിലാണ് ബയേണ്‍ കോവാച്ചിനെയും ടീമിലെത്തിക്കുന്നത്. എയ്ന്‍ട്രാഹ്റ്റിന് 2.2 മില്യന്‍ യൂറോ നല്‍കിയാണ് മാറ്റം.
- dated 13 Apr 2018


Comments:
Keywords: Germany - Sports - 13420182 Germany - Sports - 13420182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
255201813
ന്യൂയര്‍ക്ക് കളിക്കാനാകുമെന്ന് ലോയ്ക്ക് പ്രതീക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
25520183
നൈറ്റ് ക്ളബ്ബിലെ അടിപിടി: ഫുട്ബോള്‍ താരം വിദാലിനു മേല്‍ 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
22520182
ഉര്‍ദുഗാന്‍ വിവാദം: ഓസിലും ഗുന്‍ഡോഗനും ജര്‍മന്‍ പ്രസിഡന്റിനെ കണ്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
eintrach_defb_pokal_gewonnen
ഐന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ട് ജര്‍മന്‍ കപ്പ് ജേതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19520186
ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത, ഗോറ്റ്സെയെ തകര്‍ത്ത വാക്കുകള്‍: ജര്‍മന്‍ കോച്ച് സംസാരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16520185
ജര്‍മന്‍ ഫുട്ബോള്‍ താരങ്ങള്‍ തുര്‍ക്കി പ്രസിഡന്റിനൊപ്പം; ആരാധകര്‍ക്ക് രോഷം
തുടര്‍ന്നു വായിക്കുക
german_n_footbal_players__visit_erdogan
തുര്‍ക്കി വംശജരായ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ താരങ്ങള്‍ വിവാദത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us