Today: 22 Apr 2018 GMT   Tell Your Friend
Advertisements
എനിക്കധികം സമയം ബാക്കിയില്ല: മരിയോ ഗോറ്റ്സെ
Photo #1 - Germany - Sports - 16420185

ബര്‍ലിന്‍: 2014ലെ ലോകകപ്പിന്റെ ഫൈനലില്‍ മരിയോ ഗോറ്റ്സെയുടെ ഒറ്റ ഗോളാണ് ജര്‍മനിയെ അര്‍ജന്റീനയെക്കാള്‍ മികച്ച ടീമാക്കിയത്. എതിരാളികളെക്കാള്‍ നന്നായി കളിച്ചിട്ടും ഗോളടിക്കാന്‍ മറന്ന അര്‍ജന്റീനയെ യഥാര്‍ഥ കളിയെന്തെന്നു പഠിപ്പിക്കുകയായിരുന്നു ഗോറ്റ്സെ അന്ന്. എന്നാല്‍, ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ ജര്‍മന്‍ ടീമില്‍ ഇടമുറപ്പില്ലാത്ത അവസ്ഥയിലാണ് ഗോറ്റ്സെ.

കഴിഞ്ഞ ലോകകപ്പ് ഫൈനലിലും സബ്സ്ററ്റ്റ്യൂട്ടായി മാത്രം കളത്തിലിറങ്ങിയ ഗോറ്റ്സെ ഒരിക്കലും ജര്‍മന്‍ ടീമിന്റെ അവിഭാജ്യ ഘടകമൊന്നുമായിരുന്നില്ല. ലോകകപ്പ് ഗോളിന്റെ ബലത്തില്‍ മാത്രം പിടിച്ചുനിന്നു. തുടര്‍ന്നിങ്ങോട്ടുള്ള പ്രകടനങ്ങളും ആശാവഹമായിരുന്നില്ല. ലോകകപ്പ് ടീമില്‍ താന്‍ ആവശ്യമാണെന്നു കോച്ച് ജോവാഹിം ലോവിനു തോന്നിക്കാന്‍ തന്റെ മുന്നില്‍ ഇനി അധികം സമയം ശേഷിക്കുന്നില്ലെന്ന് ഗോറ്റ്സെ തന്നെ പറയുന്നു.

സ്പെയ്നും ബ്രസീലിനുമെതിരായ ജര്‍മനിയുടെ മത്സരങ്ങളില്‍ ഇരുപത്തഞ്ചുകാരന് ഇടം കിട്ടിയിരുന്നില്ല. നിലവില്‍ ബോറൂസിയ ഡോര്‍ട്ട്മുണ്‍ഡിന്റെ താരമായ ഗോറ്റ്സെയ്ക്ക് അവരുടെ അവസാന നാലു മത്സരങ്ങളില്‍ രണ്ടിലും പുറത്തിരിക്കാന്‍ തന്നെയായിരുന്നു നിയോഗും.

മേയ് പതിനഞ്ചിനാണ് ജര്‍മനി ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നത്. ലീഗില്‍ ശേഷിക്കുന്ന നാലു മത്സരങ്ങളിലാണ് ഇനി ഗോറ്റ്സെയുടെ പ്രതീക്ഷ. അതില്‍ തന്നെ എത്രയെണ്ണത്തില്‍ ആദ്യ ഇലവനിലുണ്ടാകുമെന്നു കണ്ടു തന്നെ അറിയണം.
- dated 15 Apr 2018


Comments:
Keywords: Germany - Sports - 16420185 Germany - Sports - 16420185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us