Today: 26 May 2018 GMT   Tell Your Friend
Advertisements
ജര്‍മന്‍ ഫുട്ബോള്‍ താരങ്ങള്‍ തുര്‍ക്കി പ്രസിഡന്റിനൊപ്പം; ആരാധകര്‍ക്ക് രോഷം
Photo #1 - Germany - Sports - 16520185

ബര്‍ലിന്‍: സൂപ്പര്‍ താരം മെസൂട്ട് ഓസില്‍ ഉള്‍പ്പെടെ മൂന്ന് ജര്‍മന്‍ ഫുട്ബോള്‍ താരങ്ങള്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നത് ജര്‍മന്‍ ഫുട്ബോള്‍ ആരാധകരില്‍ അതൃപ്തി പടര്‍ത്തുന്നു. നയതന്ത്ര ~ രാഷ്ട്രീയ രംഗങ്ങളില്‍ ജര്‍മനിയുമായി കൊമ്പു കോര്‍ത്തു നില്‍ക്കുന്ന നേതാവാണ് ഉര്‍ദുഗാന്‍. അദ്ദേഹത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ഓസിലും ഇല്‍കായ് ഗുന്‍ഡോഗനും സെങ്ക് ടോസനും തുര്‍ക്കി വംശജരുമാണ്.

ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലിടടച്ചതും, ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ തുര്‍ക്കി വംശജരായ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമെല്ലാം ജര്‍മനിയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായിരുന്നു.

ഉര്‍ദുഗാനെ സന്ദര്‍ശിച്ചപ്പോള്‍ ഓസിലും ഗുന്‍ഡോഗനും കൈയൊപ്പിട്ട ജര്‍മന്‍ ഫുട്ബോള്‍ ജെഴ്സിയും അദ്ദേഹത്തിനു സമാനിച്ചിരുന്നു. എന്റെ ബഹുമാനപ്പെട്ട പ്രസിഡന്റിനെന്നാണ് ഗുന്‍ഡോഗന്‍ അതില്‍ ഉര്‍ദുഗാനെ അഭിസംബോധന ചെയ്തിരിക്കുന്നത്.

ജര്‍മനിയുടെ ലോകകപ്പ് ടീമില്‍ അംഗങ്ങളാണ് ഓസിലും ഗുന്‍ഡോഗനും. ഓസില്‍ ആഴ്സനലിന്റെയും ഗുന്‍ഡോഗന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും താരങ്ങളാണ്. തുര്‍ക്കി ലോകകപ്പിനു യോഗ്യത നേടിയിരുന്നില്ല.

താരങ്ങളുടെ നടപടിയെ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷനും പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് ഫുട്ബോള്‍ താരമായിരുന്ന ഉര്‍ദുഗാന്‍ ഇസ്റ്റാംബുള്‍ ടീമായ കാസിപാസയില്‍ സെമി പ്രൊഷണലായി കളിച്ചിരുന്നു.
- dated 16 May 2018


Comments:
Keywords: Germany - Sports - 16520185 Germany - Sports - 16520185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
255201813
ന്യൂയര്‍ക്ക് കളിക്കാനാകുമെന്ന് ലോയ്ക്ക് പ്രതീക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
25520183
നൈറ്റ് ക്ളബ്ബിലെ അടിപിടി: ഫുട്ബോള്‍ താരം വിദാലിനു മേല്‍ 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
22520182
ഉര്‍ദുഗാന്‍ വിവാദം: ഓസിലും ഗുന്‍ഡോഗനും ജര്‍മന്‍ പ്രസിഡന്റിനെ കണ്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
eintrach_defb_pokal_gewonnen
ഐന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ട് ജര്‍മന്‍ കപ്പ് ജേതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19520186
ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത, ഗോറ്റ്സെയെ തകര്‍ത്ത വാക്കുകള്‍: ജര്‍മന്‍ കോച്ച് സംസാരിക്കുന്നു
തുടര്‍ന്നു വായിക്കുക
german_n_footbal_players__visit_erdogan
തുര്‍ക്കി വംശജരായ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ താരങ്ങള്‍ വിവാദത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us