Today: 23 Nov 2017 GMT   Tell Your Friend
Advertisements
അണ്ടര്‍~21 ഫുട്ബോള്‍ ; ജര്‍മനി യൂറോപ്യന്‍ ചാമ്പ്യന്മാര്‍
Photo #1 - Germany - Sports - 1720176
Photo #2 - Germany - Sports - 1720176
ക്രാക്കോവ്: അണ്ടര്‍~21 യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ജര്‍മനി സ്വന്തമാക്കി. പോളണ്ടിലെ ക്രാക്കോവില്‍ നടന്ന ഫൈനലില്‍ സ്പെയിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ജര്‍മനി കപ്പില്‍ മുത്തമിട്ടത്. 2009 ലും ജര്‍മനി ജേതാക്കളായിരുന്നു.

ജെറമി ടോല്‍ജന്റെ ക്രോസില്‍ നിന്ന് മിഷല്‍ വൈസറാണ് വിജയ ഗോള്‍ നേടിയത്. വൈസറിന്റെ ഒന്നാന്തരം ഹെഡ്ഡറില്‍ മത്സരഫലം നിര്‍ണയിക്കപ്പെടുകയായിരുന്നു. നാല്‍പ്പതാം മിനിറ്റിലായിരുന്നു വൈസറിന്റെ കൃത്യയാര്‍ന്ന ഹെഡര്‍ സ്പെയിനിന്റെ നെഞ്ചു തുളച്ചത്.

അര്‍ധാവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെട്ടതാണ്, മികച്ച പ്രകടനം കാഴ്ചവച്ച സ്പെയ്നു തിരിച്ചടിയായത്. ജെറാര്‍ഡ് ഡെലോഫ്യു സ്പെയിനു വേണ്ടിയും സെര്‍ജ് നാബ്രി ജര്‍മനിക്കായും ഓരോ സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തി. ജര്‍മന്‍ നായകന്‍ അര്‍നോള്‍ഡ്, നാബ്രി, മയര്‍, ഹാബറര്‍, വൈസര്‍ കൂട്ടുകെട്ടില്‍ കറങ്ങിയ പന്ത് സ്പെയിന്റെ ഗോള്‍ മുഖത്ത് സമ്മര്‍ദ്ദത്തിന്റെ തിരയായി മാറിയപ്പോള്‍ പലപ്പോഴും നേരിയ വ്യത്യാസത്തിനാണ് വലയെ പുണരാതിരുന്നത്.

ആദ്യപകുതിയില്‍ മിതത്വം പാലിയ്ക്കാന്‍ ഇരുടീമുകളും ശ്രമിച്ചെങ്കിലും ജര്‍മനിയാണ് ആദ്യവസാനം മേല്‍കൈ്ക നേടിയിരുന്നത്. സ്പെയിന്‍ 4:3:3 രീതിയാണ് അവലംബിച്ചത്. എന്നാല്‍ ജര്‍മനി പലപ്പോഴും 4:1 എന്ന പുതിയ രീതിയില്‍ മുന്നേറുക മാത്രമല്ല എതിരാളിയെ തളയ്ക്കപ്പെടുന്ന കാഴ്ചയും ഇതിലൂടെ ദൃശ്യമായി. അതുതന്നെയുമല്ല ജര്‍മന്‍ ഗോളി പോളേഴ്സ്ബെക്കിന്റെ മികച്ച പ്രകടനം എപ്പോഴും ജര്‍മനിയ്ക്ക് തുണയുമായി.

സ്പെയിന്‍ താരങ്ങളായ വലേയോ, വില്യംസ്, ലൊറെന്റോ, കാസ്ട്രോ എന്നിവരുടെ പ്രകടനം മികച്ചു നിന്നെങ്കിലും ഗോള്‍ ഭാഗ്യദേവത കടാക്ഷിയ്ക്കാതെ പോയി. അഞ്ച് ലോകകപ്പ് നേടിയ സ്പെയിനിന്റെ കുട്ടിപ്പട്ടാളത്തിന്റെ ശ്രമം നിരാശയില്‍ കലാശിക്കുകയും ചെയ്തു.

അതേസമയം ജര്‍മനിയുടെ ഭാവി വാഗ്ദാനങ്ങള്‍ തങ്ങളാണെന്നു തെളിയിക്കുന്നതായിരുന്ന മല്‍സരമായിരുന്നു ക്രാക്കോവില്‍ നടന്നത്. ചടുലമായ നീക്കങ്ങളും കുറിയ പാസുകളും കൃത്യമായ പന്തടക്കവും കാണുമ്പോള്‍ ജര്‍മനിയെ ലോകചാമ്പ്യന്മാരുടെ പിന്‍ഗാമികളാണെന്നു തീര്‍ത്തും വിശേഷിപ്പിയ്ക്കാം. സ്വീഡനായിരുന്നു നിലവിലെ ചാമ്പ്യന്മാര്‍.

അണ്ടര്‍ 21 ല്‍ ഇറ്റലി അഞ്ചു തവണ കിരീടം നേടിയിട്ടുണ്ട്. ഫിഫ 1989 ലാണ് ടൂര്‍ണ്ണമെന്റ് ആദ്യമായി തുടങ്ങിയത്.

ജര്‍മന്‍ ജൂനിയര്‍ ടീം കപ്പ് നേടിയതോടെ കോച്ച് സ്റെറഫാന്‍ കുണ്‍സിന്റെ കരാര്‍ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (ഡിഎഫ്ബി) നീട്ടിക്കൊടുക്കുമെന്നും ഉറപ്പായി. 2009 ലും ജര്‍മനി തന്നെയായിരുന്നു അണ്ടര്‍~21 ലോക ചാമ്പ്യന്‍മാര്‍. അന്ന് ടീമില്‍ ഉണ്ടായിരുന്ന മാനുവല്‍ നൊയര്‍, മെസ്യൂട്ട് ഒസീല്‍, സമി ഖേദിര, ബനഡിക്റ്റ് ഹ്യൂവെര്‍ഡസ്, ജറോം ബോട്ടെങ്, സാന്രേ്ദാ വാഗ്നര്‍, മാറ്റ് ഹുമ്മല്‍സ് തുടങ്ങിയവര്‍ പിന്നീട് ഡിഎഫ്ബി ടീമില്‍ എത്തുക മാത്രമല്ല നിലവിലെ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ താരങ്ങളുമാണ്.
- dated 30 Jun 2017


Comments:
Keywords: Germany - Sports - 1720176 Germany - Sports - 1720176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2311201710
ലെവന്‍ഡോവ്സ്കിക്ക് ഈ വര്‍ഷത്തെ അമ്പതാം ഗോള്‍; ബയേണിനു ജയം Recent or Hot News
തുടര്‍ന്നു വായിക്കുക
141120171
ഫ്രാന്‍സിനെതിരേ പുതിനിരയെ പരീക്ഷിക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
311020174
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബയേണ്‍ ഗ്ളാസ്ഗോയില്‍
തുടര്‍ന്നു വായിക്കുക
261020179
റഫറിയെ ഫോണില്‍ റീപ്ളേ കാണിക്കാന്‍ ശ്രമം: ലീപ്സീഗ് സ്പോര്‍ട്ടിങ് ഡയറക്റ്റര്‍ വിവാദത്തില്‍
തുടര്‍ന്നു വായിക്കുക
161020177
റിബറി തിരിച്ചുവരവിനു തയാറെടുക്കുന്നു
തുടര്‍ന്നു വായിക്കുക
കൊച്ചി കീഴടക്കി ജര്‍മനി അണ്ടര്‍ 17 ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍
തുടര്‍ന്നു വായിക്കുക
101020179
ഹെയ്ങ്ക്സ് ചുമതലയേറ്റു, കളത്തിലിറങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us