Today: 18 Aug 2017 GMT   Tell Your Friend
Advertisements
സാലിഹാമിഡിച്ച് ബയേണിന്റെ സ്പോര്‍ട്സ് ഡയറക്റ്റര്‍
Photo #1 - Germany - Sports - 1820179
ബര്‍ലിന്‍: ബയേണ്‍ മ്യൂണിക്ക് ഫുട്ബോള്‍ ക്ളബ്ബിന്റെ സ്പോര്‍ട്സ് ഡയറക്ടറായി ഹസന്‍ സാലിഹാമിഡിച്ചിനെ നിയമിച്ചു. അടുത്ത ആറാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ് കാള്‍ ഹൈന്‍സ് റൂമലിംഗ് അറിയിച്ചു.ഉലി ഹോനെസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മത്യാസ് സാമറുടെ പിന്‍ഗാമിയായി ഫിലിപ്പ് ലാം, വാന്‍ ബൊമ്മല്‍, എബെള്‍, മിറോസ്ളാവ് ക്ളോസെ എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി നറുക്കു വീണത് സാലിഹാമിഡിച്ചിനാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. മുന്‍പ് ഉയര്‍ന്നു കേട്ട പേരുകളൊക്കെയും ഫുട്ബോള്‍ ലോകത്തെ മികച്ചവാരാണെങ്കിലും ക്ളബിന്റെ എക്സിക്യൂട്ടിവില്‍ പലരും ഇതിനോടു വിയോജിപ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്നുള്ള സമവായത്തിലാണ് സാലിഹാമിഡിച്ചിനെ ഈ സ്ഥാനത്തേയ്ക്കു നിയോഗിച്ചത്. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ഏഷ്യന്‍ പര്യടനത്തില്‍ അദ്ദേഹം ടീമിനൊപ്പം പോയിരുന്നു.

1992ല്‍ യുദ്ധക്കെടുതിയെത്തുടര്‍ന്ന് ബോസ്നിയയില്‍ നിന്ന് ജര്‍മനിയിലേക്ക് പലായനം ചെയ്തവരാണ് സാലിഹാമിഡിച്ചിന്റെ മാതാപിതാക്കള്‍. അഞ്ച് ഭാഷകള്‍ അദ്ദേഹം അനായാസം കൈകാര്യം ചെയ്യും. 2001 ല്‍ ചാമ്പ്യന്‍സ് ലീഗ് കപ്പ് നേടിയ ടീമില്‍ അദ്ദേഹം അംഗമായിരുന്നു. പുതിയ സ്ഥാനലബ്ധിയില്‍ എത്തുമെന്ന് താന്‍ ഒരിയ്ക്കലും കരുതിയിരുന്നില്ലയെന്ന് നാല്‍പ്പതുകാരനായ സാലിഹാമിഡിച്ച് പ്രതികരിച്ചു.
- dated 01 Aug 2017


Comments:
Keywords: Germany - Sports - 1820179 Germany - Sports - 1820179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18820174
ലോക ഫുട്ബോളര്‍: സാധ്യതാ പട്ടികയില്‍ രണ്ട് ജര്‍മന്‍ താരങ്ങള്‍ Recent or Hot News
ജര്‍മന്‍ ലീഗില്‍നിന്ന് നാലു പേര്‍ തുടര്‍ന്നു വായിക്കുക
178201710
പുതുരക്തത്തിളപ്പുമായി ബണ്‍ഡസ് ലിഗ തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16820179
ചാമ്പ്യന്‍സ് ലീഗ് പ്ളേ ഓഫില്‍ ലിവര്‍പൂളിനു ജയം Recent or Hot News
തുടര്‍ന്നു വായിക്കുക
16820175
ബര്‍ലിന്‍ കപ്പ് മത്സരത്തിനനിടെ ഗാലറിയില്‍ അക്രമം Recent or Hot News
തുടര്‍ന്നു വായിക്കുക
9820174
ഫോട്ടോഷൂട്ട് ആഘോഷമാക്കി ബയേണ്‍ മ്യൂണിച്ച്
തുടര്‍ന്നു വായിക്കുക
38201710
ബയേണിന് വീണ്ടും തോല്‍വി
തുടര്‍ന്നു വായിക്കുക
3820178
ഔഡി കപ്പില്‍ അത്ലറ്റിക്കോയുടെ മുത്തം
ലിവര്‍പൂളിനെ മറികടന്നത് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us