Today: 24 Jun 2018 GMT   Tell Your Friend
Advertisements
ബയേണ്‍ വിജയവുമായി ജര്‍മന്‍ ലീഗിന് തുടക്കം
Photo #1 - Germany - Sports - 19820173
ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ലീഗിന് ബയേണ്‍ മ്യൂണിക്കിന്റെ വെടിക്കെട്ട് വിജയത്തോടെ കിക്കോഫ്. ബയെര്‍ ലെവര്‍കുസനുമായി നടന്ന മത്സരത്തില്‍ ചാമ്പ്യന്‍മാര്‍ ജയിച്ചു കയറിയത് ഒന്നിനെതിരെ മൂന്നു ഗോളിന്.

2007 നു ശേഷം ആദ്യമായി രണ്ട് അരങ്ങേറ്റക്കാര്‍ ഗോളടിച്ച മത്സരം എന്ന പ്രത്യേകതയും ഇത്തവണ ബയേണിനുണ്ട്. ആദ്യമായി ക്ളബ്ബിന്റെ ജെഴ്സിയില്‍ കളിക്കുന്ന നിക്ളാസ് സുലെയാണ് ഈ സീസണിലെ ആദ്യഗോള്‍ നേടിയത് തൊട്ടു പിന്നാലെ കോറെന്റിന്‍ ടോളിസോയും ഗോള്‍ നേടി. ആദ്യപകുതിയില ഒന്‍പതാം മിനിറ്റില്‍ റൂഡിയെടുത്ത ഫ്രീകിക്ക് ഇടതു സൈഡ് പോസ്ററില്‍ തട്ടി തിരിഞ്ഞുവന്നത് പെനല്‍റ്റി ബോക്സിനുള്ളില്‍ നിന്ന സ്യൂലെ ഹെഡറാക്കിയാണ് നെറ്റിലെത്തിച്ചത്. അടുത്ത ഒന്‍പതാം മിനിറ്റില്‍ വിടാല്‍ കിമ്മിഷിനു നല്‍കിയ ഹെഡര്‍ പാസ് പിടിച്ചെടുത്ത ടൊളിസോ അത്യുഗ്രന്‍ ഷോട്ടിലൂടെ ഗോളാക്കി മാറ്റി(2:0).

ആദ്യപകുതിയില്‍ കരുത്തുപോയവരെപ്പോലെ കളിച്ച ബയര്‍ ലെവര്‍കുസന്‍ പട രണ്ടാം പകുതിയില്‍ സര്‍വശക്തിയും ആവാഹിച്ച് തിരിച്ചടിക്കാന്‍ ശ്രമിച്ചത് അന്‍പത്തിമൂന്നാം മിനിറ്റിലെ ചാള്‍സ് അറംഗുയിസിന്റെ ഫൗള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായി. റഫറി തോബിയാസ് സ്ററീലര്‍ മഞ്ഞക്കാര്‍ഡിനൊപ്പം പെനല്‍റ്റിയും ബയറിനു വിധിച്ചു. പെനല്‍റ്റി എടുത്ത റോബര്‍ട്ട് ലെവന്‍ഡോസ്കി ബയേണിനായി റോബര്‍ട്ട് ലെവന്‍ഡോവ്സ്കി മൂന്നാമത്തെ ഗോളും നേടി പട്ടിക തികച്ച് ആധിപത്യം ഉറപ്പിച്ചു(3:0). എന്നാല്‍ 1963 ല്‍ തുടങ്ങിയ ബുണ്ടസ് ലീഗ പരമ്പരയുടെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ വിഡിയോ റീപ്ളേയിലൂടെയാണ് പെനല്‍റ്റി നിര്‍ണ്ണയം നടത്തിയത്. മ്യൂണിക്കിലെ അല്ലിയാന്‍സ് അരീന സ്റേറഡിയമായിരുന്നു വേദി.

എന്നാല്‍ ശക്തമായി കുമിറ്റിപ്പെയ്യുന്ന മഴയെ അവഗണിച്ചു കൊടുങ്കാറ്റായി മാറിയ ബയര്‍ അറുപത്തിയഞ്ചാം മിനിറ്റില്‍ അഡ്മിര്‍ മെപ്മെദിയിലൂടെ ആദ്യത്തെ ഗോള്‍ മടിക്കിയടിച്ചു. ജൂലിയന്‍ ബ്രാണ്ട് നല്‍കിയ നെടുങ്കന്‍ പാസ് 14 മീറ്റര്‍ അകലെ നിന്നാണ് മെപ്മെദി വലയിലാക്കിയത്. ഒരു സമനിലയ്ക്കായി പിന്നീട് ബയര്‍ നടത്തിയ ഓരോ ശ്രമങ്ങളും പരാജയപ്പെടുകയും കനത്ത മഴയത്ത് മത്സരം പൂര്‍ത്തിയാക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ മഴ അതിശക്തമായതോടെ മത്സരം നിര്‍ത്തി വയ്ക്കുകയും ചെയ്തതിനാല്‍ നിശ്ചിത സമയത്ത് മത്സരം അവസാനിപ്പിക്കാനും കഴിയാതെ പോയി. ആദ്യജയത്തോടെ ബയേണിന് മൂന്നു പോയിന്റും ലഭിച്ചു.

പതിനെട്ടു ടീമുകള്‍ 450 മില്യന്‍

പുതുരക്തത്തിളപ്പുമായി ബുണ്ടസ് ലിഗയുടെ അമ്പത്തിയഞ്ചാം സീസണിനാണ് ഈ വാരാന്ത്യത്തില്‍ തുടക്കം കുറിച്ചത്. ബയേണും ബയറും കൂടാതെ എഫ്സി കൊളോണ്‍, എഫ്സി ഔഗ്സ്ബുര്‍ഗ്, ടിഎസ്ജി ഹോഫന്‍ഹൈം, ബോറുസിയാ ഡോര്‍ട്ട്മുണ്ട്, മൈന്‍സ് 05, ഹെര്‍ത്ത ബിഎസ്സി ബര്‍ലിന്‍, സ്ററുട്ട്ഗാര്‍ട്ട്, എസ്വി വെര്‍ഡന്‍ ബ്രെമ്മന്‍, ഹാനോവര്‍ 96, വോള്‍ഫ്സ്ബുര്‍ഗ്, ഷാര്‍ക്കെ 04, റെഡ്ബുള്‍ ലൈപ്സിഷ്, എസ്സി ൈ്രഫബുര്‍ഗ്, ഐന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ട്, ഗ്ളാഡ്ബാഹ്, ഹാംബുര്‍ഗ് എസ്വി എന്നിവയാണ് ലീഗയില്‍ കളിയ്ക്കാന്‍ യോഗ്യത നേടിയ മറ്റു ക്ളബുകള്‍. 18 ക്ളബുകളാണ് ഈ സീസണില്‍ പൊരുതുന്നത്. മല്‍സരത്തിനായി 450 മില്യന്‍ യൂറോയാണ് ഈ ക്ളബുകള്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ചിരിയ്ക്കുന്ന തുക.

പുതുരക്തവുമായി 20 താരങ്ങള്‍

അണ്ടര്‍ 20 വിഭാഗത്തില്‍നിന്ന് ഇരുപതു പേരാണ് സീനിയര്‍ ടീമുകളില്‍ ഇത്തവണ പുതുതായി കളിക്കാനിറങ്ങുന്നത്.

ബോറൂസിയ ഡോര്‍ട്ട്മുണ്‍ഡിന്റെ പതിനെട്ടുകാരന്‍ ഡാന്‍ ആക്സല്‍ സഗാദോദാണ് ഇവരിലൊരു പ്രമുഖന്‍. ബയേണ്‍ മ്യൂണിക്കിനെതിരേ സൂപ്പര്‍കപ്പില്‍ കളിച്ചു കഴിഞ്ഞു. പ്രതിരോധത്തിലാണ് സ്ഥാനം.

ഹാനോവറില്‍ യൂസഫ് എംഗേന്‍സിന് പ്രായം 19. അറ്റാക്കിങ് മിഡ്ഫീല്‍ഡറായി കളിക്കുന്നു. ഹെര്‍ത്ത ബിഎസ്സിയിലും ബയേണിലും കളിച്ച ശേഷമാണ് ഹാനോവറിലെത്തുന്നത്.

വെര്‍ഡര്‍ ബ്രമന്റെ ജോയാന്‍സ് എഗ്ഗസ്റ്റീന്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറിയ മാക്സ്മില്ലന്‍ എഗ്ഗസ്റ്റീന്റെ സഹോദരനാണ്. ഗോള്‍ സ്കോറിങ് വൈദഗ്ധ്യമാണ് മുഖമുദ്ര. എഫ്സി കൊളോണിന്റെ ജോവോ ക്വിറോസ്, ഹാംബര്‍ഗറിന്റെ യാന്‍ ഫിയെറ്റെ

ഭീകരാക്രമണത്തിന്റെ ഭീതിയില്‍ നില്‍ക്കുന്ന യൂറോപ്പില്‍ പ്രത്യേകിച്ച് ഫുട്ബോള്‍ മല്‍സരങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നതിന്റെ മുന്‍കരുതലെന്നോണം ബുണ്ടസ് ലീഗ നടക്കുന്ന ജര്‍മനിയിലെ ഒന്‍പതു സ്റേറഡിയങ്ങളിലും ജര്‍മന്‍ പോലീസ് പ്രത്യേകം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോയവാരം റോസ്റേറാക്കില്‍ നടന്ന മല്‍സരത്തില്‍ ഹൂലിഗന്‍സ് സേസ്ററിയത്തിലിരുന്ന പടക്കം എറിയുകയും തീപടര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ കനത്ത മുന്‍കരുതലിലാണ് എല്ലാ മല്‍സരങ്ങളും നടക്കുന്നത്.
- dated 18 Aug 2017


Comments:
Keywords: Germany - Sports - 19820173 Germany - Sports - 19820173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
236201810
ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ട് വ്യാജമല്ല: ബെക്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
206201810
ഡിപ്ളോമാറ്റിക് പദവിയുണ്ടെന്ന ബെക്കറുടെ വാദം വിവാദമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17620186
തുര്‍ക്കി പ്രസിഡന്റിനെ പ്രശംസിച്ച ജര്‍മന്‍ താരത്തിന്റെ കാര്‍ തകര്‍ത്തു
തുടര്‍ന്നു വായിക്കുക
13520182
ഫാന്‍ ആയാല്‍ ഇങ്ങനെയാവണം ; അഞ്ചര കിലോമീറ്റര്‍ നീളമുള്ള ജര്‍മന്‍ പതാകയുമായി ബംഗ്ളാദേശി ആരാധകന്‍
തുടര്‍ന്നു വായിക്കുക
german_team_in_russia
ജര്‍മനി റഷ്യയില്‍
തുടര്‍ന്നു വായിക്കുക
12620184
ട്രെയിനിന്റെ വിന്‍ഡോയിലൂടെ പുറത്തു ചാടാന്‍ തോന്നും: ജോവാഹിം ലോ
തുടര്‍ന്നു വായിക്കുക
russian_cup_team_germany_ready
റഷ്യന്‍ വേള്‍ഡ് കപ്പ് ; ജര്‍മന്‍ ടീം റെഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us