Today: 24 Jul 2017 GMT   Tell Your Friend
Advertisements
ബുണ്ടസ് ലിഗയില്‍ ആദ്യമായി വനിതാ റഫറി
Photo #1 - Germany - Sports - 20520173
ബര്‍ലിന്‍: യൂറോപ്പിലെയും ജര്‍മനിയിലെയും ഒന്നാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗായ ബുണ്ടസ് ലിഗയില്‍ ആദ്യമായൊരു വനിതാ റഫറി കളത്തിലിറങ്ങുന്നു. ബിബിയാന സൈ്ററന്‍ഹോസ് എന്ന മുപ്പത്തെട്ടുകാരിയാണ് ഈ ബഹുമതിക്ക് അര്‍ഹയാകുന്നത്.

ഹാനോവറില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥയാണ് ബിബിയാന. ബുണ്ടസ് ലിഗ രൂപീകരിച്ച് 55 സീസണ്‍ പിന്നിടുമ്പോഴാണ് ഒരു വനിത ആദ്യമായി വിസില്‍ മുഴക്കുന്നത്.

താന്‍ നിരന്തരം പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും നിരീക്ഷണത്തിലായിരിക്കുമെന്ന് അറിയാമെന്നും, സമ്മര്‍ദ്ദം നേരിടാന്‍ കഴിയുമെന്ന് ഉറപ്പുള്ളതിനാലാണ് റഫറിയാകാന്‍ ഇറങ്ങിയതെന്നും ബിബിയാന വ്യക്തമാക്കുന്നു.

ബുണ്ടസ് ലിഗയില്‍ ഇതിനു മുന്‍പും ബിബിയാനയുടെ സാന്നിധ്യമുണ്ടെങ്കിലും ഇതുവരെ നാലാം ഓഫീഷ്യല്‍ മാത്രമായാണ് നിയോഗിക്കപ്പെട്ടിരുന്നത്.ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷനില്‍ 1999 മുതല്‍ ഒഫീഷ്യലായി സജീവ സാന്നിദ്ധ്യമാണ് ബിബിയാന. ഇതുസംബന്ധിച്ച ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഡിഎഫ്ബി പ്രസീഡിയം തീരുമാനം ഡിഎഫ്ബി പ്രസിഡന്റ് റൈന്‍ഹാര്‍ഡ് ഗ്രിന്‍ഡലാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.

ബിബിയാനയുടെ കൂട്ടുകാരന്‍ ഇംഗ്ളീഷുകാരനായ ഹോവാര്‍ഡ് വെബ്ബ് 2010 ലെ വേള്‍ഡ് കപ്പ് ഫുട്ബോള്‍ മല്‍സരത്തില്‍ റഫറി ആയിരുന്നു.

ബയേണ്‍ മ്യൂണിക്കിന്റെ കോച്ച് പെപ് ഗാര്‍ഡിയോളയുടെ കാലത്ത് 2014 ലെ ബുണ്ടസ് ലിഗ മല്‍സരത്തില്‍ ബിബിയാനയുടെ നിര്‍ണ്ണായകമായ തീരുമാനം വലിയ ചര്‍ച്ചയായിരുന്നു.

2011 ലെ വനിതാ ലോകകപ്പ് ഫുട്ബോള്‍ ഫൈനലിലും, 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്സ് ഫുട്ബോള്‍ ഫൈനലിലും ഒഫീഷ്യല്‍ കുപ്പായം അണിഞ്ഞിട്ടുള്ള ബിബിയാന ജൂണ്‍ ഒന്നിന് കാര്‍ഡിഫില്‍ നടക്കുന്ന വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനലും(ലിയോണ്‍/പാരീസ് സെന്റ് ഗെര്‍മെയിന്‍) നിയന്ത്രിയ്ക്കുന്ന നാലു ഒഫീഷ്യല്‍സില്‍ ഒരാളാണ്. 1979 മാര്‍ച്ച് 24 ന് ജര്‍മനിയിലെ ബാഡ് ലൗട്ടര്‍ബര്‍ഗിലാണ് ബിബിയാന ജനിച്ചത്.

അടുത്ത സീസണില്‍ ബുണ്ടസ് ലിഗയില്‍ ഒരോ മല്‍സരത്തിനും റഫറിയുടെ ഹോണറേറിയം 3800 യൂറോയില്‍ നിന്ന് 5000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
- dated 19 May 2017


Comments:
Keywords: Germany - Sports - 20520173 Germany - Sports - 20520173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24720177
ഫിലിപ്പ് ലാം ജര്‍മന്‍ ഫുട്ബോള്‍ ഓഫ് ദ ഇയര്‍ Recent or Hot News
തീരുമാനം വിവാദത്തില്‍ തുടര്‍ന്നു വായിക്കുക
207201710
പ്രീ സീസണ്‍ ഫ്രണ്ട്ലി: ബയേണ്‍ തോല്‍വി ചോദിച്ചു വാങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
18720177
അലക്സി സാഞ്ചസിനെ സ്വന്തമാക്കാനില്ലെന്ന് ബയേണ്‍ മ്യൂണിച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
17720179
ഐസ് ബാത്തിനോട് അപ്രീതി മാറാതെ ബോറൂസിയ താരങ്ങള്‍
തുടര്‍ന്നു വായിക്കുക
17720173
ജര്‍മന്‍ ഫുട്ബോള്‍ ടീമിനെ ഫോക്സ് വാഗന്‍ സ്പോണ്‍സര്‍ ചെയ്യും
തുടര്‍ന്നു വായിക്കുക
fifa_ranking_germany_no_1
ഫിഫ റാങ്കിംഗില്‍ ജര്‍മനി വീണ്ടും ഒന്നാമത്
തുടര്‍ന്നു വായിക്കുക
mario_goetze
ലോകകപ്പ് ഹീറോ മാരിയോ ഗോറ്റ്സെ വീണ്ടും കളിക്കളത്തിലേയ്ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us