Today: 23 Sep 2017 GMT   Tell Your Friend
Advertisements
ബോറിസ് ബെക്കറെ കോടതി പാപ്പരായി പ്രഖ്യാപിച്ചു
Photo #1 - Germany - Sports - 22620171
ലണ്ടന്‍: ജര്‍മന്‍ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറെ ലണ്ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. രണ്ടു വര്‍ഷമായി വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ലണ്ടനിലെ ഒരു സ്വകാര്യ ബാങ്ക് (ജൃശ്മയേമിസ അൃയൗവേിീേ ഘമവേമാ & ഇീ) നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബെക്കറുടെ ആരാധികയായ ക്രിസ്ററീന്‍ ഡെറെറ്റ് എന്നയാളാണ് ഇപ്പോള്‍ അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിക്കുന്ന വിധി പുറപ്പെടുവിച്ച ജഡ്ജി എന്നത് യാദൃച്ഛികം. വിധിയില്‍ ഖേദമെന്നു പിന്നീട് പറഞ്ഞെങ്കിലും, കോടതിയില്‍ ശക്തമായ നിലപാട് തന്നെയാണ് ബെക്കര്‍ക്കെതിരേ ജഡ്ജി സ്വീകരിച്ചത്.ലണ്ടനിലെ ജോണ്‍ ബ്രിഗ്സ് എന്ന പ്രശസ്തനായ വക്കീലാണ് ബെക്കറിനുവേണ്ടി കോടതിയില്‍ ഹാജരായത്.

മൂന്നര മില്യന്‍ യൂറോയാണ് ബെക്കര്‍ ഈ ബാങ്കിന് കുടിശികയിനത്തില്‍ നല്‍കേണ്ടത്. എന്നാല്‍ ദിനംപ്രതി 767 യൂറോ കൂടിക്കൊണ്ടേയിരിയ്ക്കും.

പതിനേഴാം വയസില്‍ ഗ്രാന്‍ഡ്സ്ളാം കിരീടം സ്വന്തമാക്കിയ ബെക്കറുടെ തകര്‍ച്ചയും അത്രവേഗത്തിലായിരുന്നു. ആറു ഗ്രാന്‍ഡ്സ്ളാമുകള്‍ അടക്കം 49 കിരീടങ്ങള്‍ സ്വന്തമാക്കുകയും മില്യന്‍ കണക്കിന് പണം സമ്പാദിക്കുകയും ചെയ്തിട്ടും ആഡംബര ജീവിതത്തിലൂടെ വന്‍ കടക്കെണിയിലേക്കു വീഴുകയായിരുന്നു ബെക്കര്‍. ഓരോ കീരീടങ്ങളും സര്‍വകാല റെക്കോഡോടെ സ്വന്തം കൈകളില്‍ ഉയര്‍ത്തിയ അനിതരസാധാരണ പാടവമുള്ള ടെന്നീസ് രാജകുമാരന്‍, പിന്നെ ചക്രവര്‍ത്തി അങ്ങനെ എന്തു വിശേഷണങ്ങള്‍ നല്‍കിയാലും തികയാത്ത ബെക്കറിന്റെ കഴിഞ്ഞകാല ജീവിതംതന്നെ ഒരു കുത്തഴിഞ്ഞ പുസ്കമായിരുന്നു. സ്ത്രീ വിഷയത്തില്‍ അതീവ തല്‍പ്പരനായ ബെക്കറിന്റെ സമ്പാദ്യങ്ങള്‍ ആവഴിയ്ക്കു പോയെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല.

ബോറീസ് ബെക്കര്‍ എങ്ങനെ പാപ്പരായി. ആലോചിയ്ക്കുംതോറും എങ്ങും എത്തിപ്പെടാത്ത ചോദ്യത്തിന്റെ ഉത്തരം തേടി സാധാരണക്കാര്‍ വലയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ലോകത്തില്‍ ഇത്ര ധൂര്‍ത്തനായ ഒരു വ്യക്തി എന്നു പറഞ്ഞാല്‍ ആ വിശേഷണമായിരിയ്ക്കും ബെക്കറിനു കൂടുതല്‍ ചേരുന്നത്.

2013 മുതല്‍ 2016 വരെ സെര്‍ബിയന്‍ ടെന്നീസ് താരം നോവാക്ക് ജോക്കോവിച്ചിന്റെ പരിശീലകനായി ഒരുതരത്തില്‍ തിളങ്ങിയെങ്കിലും ഇവരു തമ്മിലുള്ള ബന്ധം അധികനാള്‍ തുടര്‍ന്നില്ല. പരിശീലക സ്ഥാനത്തുനിന്നും ജോക്കോവിച്ച് ബെക്കറെ നീക്കുകയായിരുന്നു. 2014 ല്‍ ലോക റാങ്കിംങ്ങില്‍ ഒന്നാമതെത്തിയ ജോക്കോവിച്ചിന്റെയും ബോറിസിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് "ദോക്കര്‍" ?ഉഷീസലൃ"" എന്ന് ടെന്നീസ് ലോകം വാഴ്ത്തിയതും ആരും മറന്നിട്ടുണ്ടാവില്ല.

കരിയറിലൂടെ ബെക്കര്‍ ൈ്രപസിനത്തില്‍ 25 മില്യന്‍ ഡോളര്‍ നേടിയിരുന്നതായി വെറുമൊരു കണക്ക് അവതരിപ്പിയ്ക്കുമ്പോള്‍ ഇതിന്റെ ബാക്കി വരുമാനം ഏതുവഴിയില്‍ പോയി എന്നതും വെറും ചോദ്യച്ചിന്നമായി. എന്നാല്‍ മറ്റു സ്വത്തുക്കള്‍ 150 മില്യന്‍ യൂറോയില്‍ നില്‍ക്കുന്നുമില്ല. മയോര്‍ക്കയിലെ ലക്ക്ഷ്വറി വില്ല "ഫിന്‍ക" പുതുക്കിയെടുക്കാന്‍ നാലു ലക്ഷം യൂറോ മെല്‍ഷര്‍ മക്കാറോ എന്ന നിര്‍മ്മാണ കമ്പനിയ്ക്ക് കൊടുക്കാന്‍ ബാദ്ധ്യസ്ഥനായിരിയ്ക്കയാണ് ബോറീസ്.

2011 ല്‍ ആദ്യ ഭാര്യയായ ബാര്‍ബറയുമായി വിവാഹബന്ധം വഴി പിരിയുമ്പോള്‍ ഫ്ളോറിഡയിലെ വീടുള്‍പ്പടെ 15 മില്യന്‍ യൂറോയാണ് ബെക്കറിനു കൈവിട്ടുപോയത്. ഇതിനിടെ ടെന്നീസ് സ്പോര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിയ്ക്കുന്ന വോള്‍ക്കി കമ്പനി ഉണ്ടാക്കിയെടുത്തെങ്കിലും ക്ളച്ച് പിടിയ്ക്കാതെ പോയി. കൂടാതെ മെഴ്സിഡസ് ബെന്‍സിന്റെ അംഗീകൃത ഡീലറായി ബസിനസ് തുടങ്ങിയതും ഒടുവില്‍ കുത്തുപാളയെടുത്തു.

നിലവില്‍ ലണ്ടനില്‍ വാടകയ്ക്കെടുത്ത ലക്ക്ഷ്വറി വീടിന് 35,000 യൂറോയാണ് പ്രതിമാസ വാടക നല്‍കേണ്ടതെന്ന് കണക്ക്. അവിടെ താമസിയ്ക്കുന്നതാവട്ടെ നിലവിലെ ഭാര്യയും നാല്‍പ്പതുകാരിയായ ലില്ലിയെന്ന ക്ഷുരകയും(ഹെയര്‍ സൈ്ററലിസ്ററ്).എന്നാല്‍ അതിന്റ പ്രതിമാസ വാടക വെറും 3,500 യൂറോയും എന്നത് മറ്റൊരു കണക്കും.

ആര്‍ബത്നോട്ട് ലാഥം ആന്‍ഡ് കോ ബാങ്കാണ് ബെക്കര്‍ക്കെതിരേ ഹര്‍ജി നല്‍കിയിരുന്നത്. വിചാരണയ്ക്ക് അദ്ദേഹം ഹാജരായതുമില്ല. വന്‍ കട ബാധ്യത തിരിച്ചടയ്ക്കാന്‍ സമീപ ഭാവിയിലൊന്നും ബെക്കര്‍ക്കു സാധിക്കുമെന്ന് കരുതാനാവില്ലെന്നു കണ്ടാണ് പാപ്പരായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴര മില്യന്‍ വിലയുള്ള മയോര്‍ക്കയിലെ വില്ല വിറ്റ് ആറു മില്യന്‍ യൂറോ തിരിച്ചടയ്ക്കാമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.

പതിനേഴാം വയസില്‍ ഗ്രാന്‍ഡ്സ്ളാം കിരീടം സ്വന്തമാക്കിയ ബെക്കറിനിപ്പോള്‍ 49 വയസുണ്ട്. ആറുതവണ ഗ്രാന്‍ഡ് സ്ളാം കരസ്ഥമാക്കിയ ബോറീസ് 1999 ജൂണ്‍ 25 നാണ് കരിയറില്‍ നിന്നും പടിയിറങ്ങിയത്. 1967 നവംബര്‍ 22 ന് ജര്‍മനിയിലെ ലൈമനിലാണ് ബോറീസിന്റെ ജനനം.

ആദ്യ ഭാര്യ ബാര്‍ബറയില്‍ രണ്ടു കുട്ടികളുണ്ട്. നോവ (23), ഏലിയാസ് (17). ഇപ്പോഴത്തെ ഭാര്യയായ ലില്ലിയില്‍ അമെഡയൂസ് എന്ന ഒരു പുത്രനുമുണ്ട്. അംഗലാ എര്‍മക്കോവ എന്ന സ്ത്രീയില്‍ 17 വയസുള്ള അന്ന എന്ന പെണ്‍കുട്ടിയും ബെക്കറുടെ മകളാണ്.
- dated 21 Jun 2017


Comments:
Keywords: Germany - Sports - 22620171 Germany - Sports - 22620171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us