Today: 26 May 2018 GMT   Tell Your Friend
Advertisements
ഷുമാഹറുടെ സ്വത്തു തര്‍ക്കം ; പൂണ്ണാവകാശം പിതാവിന്
Photo #1 - Germany - Sports - 26420182_wealth_schumacher_formula_1
ബര്‍ലിന്‍: സ്കീയിങ് അപകടത്തിനിടെ ഗുരുതരമായി പരുക്കേറ്റ് അര്‍ധബോധാവസ്ഥയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാഹറുടെ സ്വത്തുക്കളില്‍ പൂര്‍ണ അവകാശം അച്ഛന്‍ റോല്‍ഫ് ഷുമാഹര്‍ക്കു മാത്രം.

ഷൂമി 1992ല്‍ റെയ്സിങ് കരിയര്‍ ആരംഭിച്ച സമയത്ത് എഴുതിയ കരാറാണ് 800 മില്യന്‍ യൂറോയോളം വരുന്ന സ്വത്തുക്കളുടെ ഏക അവകാശിയായി അച്ഛനെ മാറ്റുന്നത്. ഈ കരാറിന് ഇപ്പോഴും സാധുതയുണ്ടെന്ന് സ്വിസ് കോടതി സ്ഥിരീകരിക്കുകയും ചെയ്തു. ഷൂമിയുടെ ജീവിതകാലത്തും മരണശേഷവും നിലനില്‍ക്കുന്ന രീതിയിലാണ് കരാര്‍ എഴുതിയിരിക്കുന്നത്. ഇതു മാറ്റിയെഴുതാന്‍ മാത്രം ബൗദ്ധിക ആരോഗ്യം ഇപ്പോള്‍ ഷൂമിക്കില്ലെന്ന് ഭാര്യ കോറിന മറ്റു ചില വിഷയങ്ങളില്‍ കോടതിയില്‍ ഉന്നയിച്ച വാദഗതികളില്‍ വ്യക്തമാണ്.

ഷൂമിക്ക് നേരിട്ട് കാര്യങ്ങള്‍ നോക്കി നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ബിസിനസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമാണ് കോറിനയ്ക്ക് ഇപ്പോള്‍ അവകാശമുള്ളത്. എന്നാല്‍, വലിയ തുകകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. അതേസമയം, റാല്‍ഫിന് ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ല. സ്വത്തിലും പണത്തിലും പൂര്‍ണ സ്വാതന്ത്ര്യമാണ് കരാര്‍ അനുവദിക്കുന്നത്.

കോറിന, മക്കളായ ജിന, മിക്ക് എന്നിവരെ തന്റെ അനന്തരാവകാശികളായി പ്രഖ്യാപിക്കുന്ന, ഷൂമിയുടെ മറ്റൊരു വില്‍പത്രവും നിലവിലുള്ളതാണ്. എന്നാല്‍, ഇതും മുന്‍പ് എഴുതിയ പവര്‍ ഓഫ് അറ്റോര്‍ണിയും വ്യവസ്ഥകളുടെ കാര്യത്തില്‍ പരസ്പരവിരുദ്ധവുമാണ്. ദീര്‍ഘമായ നിയമ യുദ്ധത്തിലേക്കു തന്നെ ഇതു വഴി തെളിക്കാനിടയുള്ളതായാണ് സൂചന.
- dated 25 Apr 2018


Comments:
Keywords: Germany - Sports - 26420182_wealth_schumacher_formula_1 Germany - Sports - 26420182_wealth_schumacher_formula_1,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
255201813
ന്യൂയര്‍ക്ക് കളിക്കാനാകുമെന്ന് ലോയ്ക്ക് പ്രതീക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
25520183
നൈറ്റ് ക്ളബ്ബിലെ അടിപിടി: ഫുട്ബോള്‍ താരം വിദാലിനു മേല്‍ 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
22520182
ഉര്‍ദുഗാന്‍ വിവാദം: ഓസിലും ഗുന്‍ഡോഗനും ജര്‍മന്‍ പ്രസിഡന്റിനെ കണ്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
eintrach_defb_pokal_gewonnen
ഐന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ട് ജര്‍മന്‍ കപ്പ് ജേതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19520186
ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത, ഗോറ്റ്സെയെ തകര്‍ത്ത വാക്കുകള്‍: ജര്‍മന്‍ കോച്ച് സംസാരിക്കുന്നു
തുടര്‍ന്നു വായിക്കുക
16520185
ജര്‍മന്‍ ഫുട്ബോള്‍ താരങ്ങള്‍ തുര്‍ക്കി പ്രസിഡന്റിനൊപ്പം; ആരാധകര്‍ക്ക് രോഷം
തുടര്‍ന്നു വായിക്കുക
german_n_footbal_players__visit_erdogan
തുര്‍ക്കി വംശജരായ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ താരങ്ങള്‍ വിവാദത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us