Today: 23 Oct 2017 GMT   Tell Your Friend
Advertisements
ക്ളോസെ ബയേണ്‍ സ്പോര്‍ട്സ് ഡയറക്ടറായേക്കും
Photo #1 - Germany - Sports - 26720174
ബര്‍ലിന്‍: ജര്‍മനിയുടെ ഐതിഹാസിക ഫുട്ബോള്‍ താരം മിറാസ്ളാവ് ക്ളോസെ ബയേണ്‍ മ്യൂണിക്ക് ക്ളബ്ബിന്റെ സ്പോര്‍ട്സ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തേയ്ക്കും. ജര്‍മന്‍ താരങ്ങളായ ഒലിവര്‍ കാനും ഫിലിപ്പ് ലാമും അടക്കമുള്ള പ്രമുഖരെ ഈ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിച്ചുവെങ്കിലും ഇരുവരും ഈ സ്ഥാനം നിരസിയ്ക്കുകയായിരുന്നു. മത്യാസ് സാമറുടെ പിന്‍ഗാമിയായാണ് ക്ളോസെയെ പരിഗണിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

ക്ളബ്ബിന്റെ മുഖ്യതലപ്പത്ത് റുമെനിംഗും ഹോനസും തമ്മില്‍ തുടരുന്ന വടംവലിയാണ് പല പ്രമുഖരെയും ഈ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. എന്നാല്‍, സാമറില്‍ നിന്നു വ്യത്യസ്തമായി, സംസാരത്തില്‍ മിതത്വം പാലിക്കുന്ന ക്ളോസെയ്ക്ക് ഈ റോള്‍ ഭംഗിയാക്കാന്‍ സാധിക്കുമെന്നാണ് ബയേണ്‍ മ്യൂണിക്കിന്റെ പ്രതീക്ഷ. ക്ളോസെ സ്ഥാനം ഏറൈടുക്കാനുറച്ചതായി ജര്‍മന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ക്ളോസെയെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ജര്‍മനിയുടെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായ ക്ളോസെ ബയേണ്‍ മ്യൂണിക്കിന്റെ മുന്‍ താരമാണ്.2002 ലെ വേള്‍ഡ് കപ്പില്‍ ജര്‍മനിയ്ക്കുവേണ്ടി കളിച്ച ക്ളോസെ സൗദി അറേബ്യയ്ക്കെതിരെയാണ് ആദ്യമായി അന്താരാഷ്ട്രഗോള്‍ നേടുന്നത്. 13 വര്‍ഷം ജര്‍മന്‍ ദേശീയ ടീമില്‍ അംഗമായിരുന്ന ക്ളോസെ 2014 ലെ ബ്രസീല്‍ വേള്‍ഡ് കപ്പില്‍ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു. ജര്‍മനിയുടെ ഹെഡര്‍ ഷോട്ട് ചാമ്പ്യനായ ക്ളോസെ 2014 ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. 36 കാരനായ ക്ളോസെ തുടര്‍ച്ചയായി നാലു തവണ വേള്‍ഡ് കപ്പില്‍ കളിച്ച് 16 ഗോള്‍ നേടി റെക്കോര്‍ഡിലെത്തിയിരുന്നു. 2002 ലെ റണ്ണറപ്പും, 2006, 2010 ലെ മൂന്നാം സ്ഥാനക്കാരും ജര്‍മനിയായിരുന്നു. 2008 ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പും ആയിരുന്നു ജര്‍മനി.

137 അന്താരാഷ്ട്ര മല്‍സരത്തില്‍ ജര്‍മനിയ്ക്കുവേണ്ടി ബൂട്ടണിഞ്ഞ ക്ളോസെ 71 ഗോളുകള്‍ നേടിയിട്ടുണ്ട്. 2001 മുതല്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ജര്‍മന്‍ പടയിലെ മുന്നേറ്റ താരമായ ക്ളോസെ 40 വര്‍ഷം പഴക്കമുള്ള ജര്‍മന്‍കാരനായ ഗേര്‍ട്ട് മുള്ളറിന്റെ റെക്കോര്‍ഡായ 68 ഗോളുകള്‍ കടന്ന് ചരിത്രമെഴുതിയ താരമാണ്.
- dated 25 Jul 2017


Comments:
Keywords: Germany - Sports - 26720174 Germany - Sports - 26720174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us