Today: 21 Jan 2019 GMT   Tell Your Friend
Advertisements
ലോകകപ്പ് അടുക്കുമ്പോള്‍ ജര്‍മനിയെ പരിക്ക് പിടികൂടുന്നു
Photo #1 - Germany - Sports - 30420181
ബര്‍ലിന്‍: എന്നത്തെയും പോലെ ഇക്കുറിയും ലോകകപ്പ് ഫുട്ബോളില്‍ ഹോട്ട് ഫേവറിറ്റുകളിലൊന്നായ ടീമാണ് ജര്‍മനി. എന്നാല്‍, റഷ്യയില്‍ ലോകകപ്പിന്റെ കിക്കോഫിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ടീമിനെ പരിക്കുകള്‍ പിടികൂടുന്നു.

കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിയായിരുന്ന മാന്വല്‍ ന്യൂയര്‍ കിക്കോഫിനു തൊട്ടു മുന്‍പ് പരിക്ക് ഭേദമായി തിരിച്ചെത്തുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. അദ്ദേഹത്തിന്റെ ഇടതു കാലില്‍ മൂന്ന് ഒടിവുകളാണുള്ളത്.

ഗ്ളാഡ്ബാച്ച് ക്യാപ്റ്റന്‍ ലാര്‍സ് സ്ററിന്‍ഡിലിനു പരിക്കേറ്റത് ശനിയാഴ്ചയാണ്. ഇടതു കാല്‍ക്കുഴയില്‍ സര്‍ജറി വേണം. മാസങ്ങളോളം ഫുട്ബോള്‍ കളിക്കാനാവില്ല.

ഹോഫന്‍ഹീമിന്റെ സെര്‍ജ് നാര്‍ബിക്ക് തുടയിലെ പേശിയിലാണ് പ്രശ്നം. ലിവര്‍പൂള്‍ താരം എംറെ കാന് മുതുകിനു പരിക്ക്. ന്യൂയറുടെ പരിക്കിനൊപ്പം ജര്‍മനിക്ക് ഏറ്റവും കൂടുതല്‍ ആശങ്ക പകരുന്നത് പ്രതിരോധത്തിലെ വിശ്വസ്തന്‍ ജെറോം ബോട്ടെങ്ങിന്റെ തുടയിലെ പരിക്കാണ്.

സ്ററിന്‍ഡിലിന്റെയും നാര്‍ബിയുടെയും അഭാവത്തില്‍ സാന്‍ഡ്രോ വാഗ്നര്‍, മരിയോ ഗോമസ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കോച്ച് ജോവാഹിം ലോ നിര്‍ബന്ധിതനായേക്കും. ഫോമിലല്ലാത്ത മരിയോ ഗോറ്റ്സെയുടെ തിരിച്ചുവരവിനും ഇതു വഴിതെളിച്ചേക്കും. ബോട്ടെങ്ങിനു പകരക്കാരനായി പരിഗണിക്കാന്‍ ബയേണിന്റെ നിക്ളാസ് സുലെയാണുള്ളത്.
- dated 29 Apr 2018


Comments:
Keywords: Germany - Sports - 30420181 Germany - Sports - 30420181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5120194tennis
ഹോപ്മാന്‍ കപ്പ് നേടാന്‍ ജര്‍മനിയും സ്വിറ്റ്സര്‍ലന്‍ഡും നേര്‍ക്കുനേര്‍
തുടര്‍ന്നു വായിക്കുക
1012201810lew
ജോവാഹിം ലോ റയല്‍ പരിശീലകനായേക്കും
തുടര്‍ന്നു വായിക്കുക
2211201810
ഷൂമിയുടെ പഴയ വിഡിയോയുമായി കുടുംബം
തുടര്‍ന്നു വായിക്കുക
201120184nations
നേഷന്‍സ് ലീഗ്: ജര്‍മനിയെ സമനിലയില്‍ പിടിച്ച് ഹോളണ്ട് സെമിയില്‍
തുടര്‍ന്നു വായിക്കുക
zverev_atp_tennis_champion
ടെന്നീസ് ; ജര്‍മനിയുടെ ബെക്കറിന് പിന്‍ഗാമിയായി സ്വരേവ്
തുടര്‍ന്നു വായിക്കുക
1710201806
ഗ്രിസ്മാന്റെ മികവില്‍ ഫ്രാന്‍സിനു ജയം അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ
അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ തുടര്‍ന്നു വായിക്കുക
141020187
ഹോളണ്ടിനോട് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി
ജര്‍മന്‍ ഫുട്ബോള്‍ ടീമും കോച്ചും കൂടുതല്‍ പ്രതിസന്ധിയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us