Today: 21 Jul 2017 GMT   Tell Your Friend
Advertisements
ജര്‍മന്‍ കരുത്തില്‍ മെക്സിക്കന്‍ പതനം
Photo #1 - Germany - Sports - 30620178_germany_mexico
സോച്ചി: ജര്‍മന്‍ മതിലില്‍ തട്ടി മെക്സിക്കന്‍ ദുരന്തം. നോര്‍ത്ത് അമേരിക്കന്‍ ശക്തിയായ മെക്സിക്കോയെ ഒന്നിനെതിരെ നാലുഗോളിനു തുരത്തി ലോകചാമ്പ്യന്മാരായ ജര്‍മനി കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ എത്തി.

സെമിയില്‍ മെക്സിക്കോയെ ഒന്നിനെതിരേ നാലു ഗോളിന് തോല്‍പ്പിച്ച് ആധികാരികമായി ജര്‍മനി വിജയം കൊയ്തു. ലിയോണ്‍ ഗോരെറ്റ്സ്ക നേടിയ ഇരട്ട ഗോളുകളിലൂടെ തുടക്കത്തില്‍ തന്നെ ജര്‍മനി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. രണ്ടു മിനിറ്റുകളുടെ മാത്രം ഇടവേളകളിലായിരുന്നു ഈ ഗോളുകള്‍.

മല്‍സരം തുടങ്ങി ആറാം മിനിറ്റില്‍ ജര്‍മനിയുടെ യുവതാരം ഹൈന്‍റിഷ് ഒരുക്കി നല്‍കിയ ക്രോസ് പാസ് അനായാസേന 17 മീറ്റര്‍ അകലെനിന്നും ലെയോണ്‍ ഗൊരേറ്റ്സ്ക നെറ്റിലെത്തിച്ചപ്പോള്‍ ജര്‍മന്‍ ആരാധകര്‍ ആര്‍ത്തിരമ്പി. തടുക്കാന്‍ ശ്രമിച്ച ഗോളിയാവട്ടെ വെറും കാഴ്ചക്കാരനുമായി. അടുത്ത രണ്ടുമിനിറ്റിനുള്ളില്‍ വീണ്ടും മെക്സിക്കന്‍ നെറ്റു ചലിച്ചു. വീണ്ടും ഗൊരേറ്റ്സ്കയുടെ ബൂട്ടില്‍ നിന്നും രണ്ടാമത്തെ ഗോള്‍. ഇതാവട്ടെ വേര്‍ണര്‍ നല്‍കിയ പാസിന്റെ ബലത്തില്‍ 14 മീറ്റര്‍ അകലെനിന്നുള്ള കനത്ത ഷോട്ട് ഗോളിയെ കബളിപ്പിച്ചാണ് നെറ്റു തുളച്ചത്.

ആദ്യത്തെ അരമണിക്കൂറിലെ കളി ജര്‍മനിയുടെ വിദഗ്ധപരിശീലനത്തിന്റെ നേര്‍ക്കാഴ്ച തന്നെയായിരുന്നു. കുറിയതും നെടിയതുമായ നീളം കുറഞ്ഞ പാസുകള്‍ മെക്സിക്കന്‍ താരങ്ങളെ ഏറെ വട്ടം കറക്കി. ഗോളൊന്നും നേടിയില്ലെങ്കിലും ജര്‍മന്‍ നായകന്‍ ജൂലിയാന്‍ ഡ്രാക്സലറുടെ അനന്യമായ കളിശൈലി ഫുട്ബോളിന്റെ മറ്റൊരു മനോഹര വശ്യത തന്നെയായിരുന്നു. ചുറുചുറുക്കിന്റെ പാടവംതന്നെ നിറഞ്ഞു നിന്ന മല്‍സരത്തില്‍ ജര്‍മനി മൂന്നു മനോഹര അവസരങ്ങള്‍ നഷ്പ്പെടുത്തിയത് ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കം മെക്സിക്കന്‍ താരങ്ങളുടെ ആവേശം പലപ്പോഴും ജര്‍മനിയെ ഭയപ്പാടിലാക്കിയെങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ മെക്സിക്കന്‍ പട്ടിക ശൂന്യമാക്കിയിരുന്നു.

മെക്സിക്കന്‍ പ്രതിരോധം ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടപ്പോള്‍ ടിമോ വെര്‍ണറിലൂടെ ജര്‍മനി മുന്നിലെത്തിയിരുന്നു.കളിയുടെ അന്‍പത്തിയൊന്‍പതാം മിനിറ്റില്‍ ഹെക്ടോറും ഡ്രാക്സലറും കുടി നല്‍കിയ പാസാണ് ടിമോ വെര്‍ണര്‍ ഗോളാക്കി ജര്‍മനിയുടെ ആവേശത്തെ ജ്വലിപ്പിച്ചത്.

രണ്ടാം പകുതിയില്‍ മെക്സിക്കന്‍ നിരയില്‍ പകരക്കാരായിറങ്ങിയ ഫാബിയാനും മാര്‍ക്കസും മല്‍സരം കൊഴുപ്പിച്ചത് എണ്‍പത്തിയൊന്‍പതാം മിനിറ്റില്‍ മെക്സിക്കോ ലക്ഷ്യം കണ്ടു. ഫാബിയന്‍ സ്ളാംസി ലോങ് റേഞ്ചറിലൂടെ മെക്സിക്കോയുടെ ആശ്വാസഗോള്‍ നേടുകയും ചെയ്തു. എന്നാല്‍, അടുത്ത മിനിറ്റില്‍ അവര്‍ക്കു തിരിച്ചു വരാനുള്ള അവസാന വഴിയും അടച്ചുകൊണ്ട് അമിന്‍ യൂനെസ് ജര്‍മനിക്കായി നാലാം ഗോളും കുറിച്ചു. എംറി കാന്‍ നല്‍കിയ പാസിലാണ് എണ്‍പത്തിയൊന്നാം മിനിറ്റില്‍ ഡ്രാക്സലര്‍ക്കു പകരക്കാരനായി ഇറങ്ങിയ യൂനെസ് ജര്‍മനിയ്ക്കുവേണ്ടി നാലാമത്തെ ഗോള്‍ നേടിയത്. ഗോളി മാര്‍ക് അന്രെ്ദ ടെര്‍ സ്റേറഗറുടെ മികവ് മിക്കപ്പോഴും ജര്‍മനിയുടെ രക്ഷകനായന്നു മാത്രമല്ല ഗോള്‍ വ്യത്യാസത്തിന്റെ കാരണവുമായി.

സകല പരിചയ സമ്പന്നര്‍ക്കും വിശ്രമം നല്‍കി, കോണ്‍ഫെഡറേഷന്‍സ് കപ്പ് കളിക്കാന്‍ പൂര്‍ണമായൊരു യുവനിരയെ കളത്തിലിറക്കിയ ജര്‍മന്‍ കോച്ച് ജോവാഹിം ലോവിന്റെ പദ്ധതികള്‍ വലിയ വിജയം കണ്ട മല്‍സരമായിരുന്നു രണ്ടാം സെമി ഫൈനലില്‍ ജര്‍മനി കാഴ്ചവെച്ചത്. ജര്‍മനിയ്ക്കുവേണ്ടി ആദ്യത്തെ പത്തു മിനിറ്റിനുള്ളില്‍ ഇരട്ട ഗോള്‍ നേടിയ ലെയോണ്‍ ഗൊരേറ്റ്സ്കയാണ് കളിയിലെ കേമന്‍.

അടുത്ത ലോകകപ്പിനു മുന്‍പ് യുവാക്കള്‍ക്ക് മത്സര പരിചയം നല്‍കുകയും അവരുടെ പ്രതിഭ അളന്നെടുക്കുകയും മാത്രമായിരുന്നു ലോവിന്റെ മനസിലെങ്കിലും അതുക്കും മേലെയായി മെക്ക്സിക്കോയെ തറപറ്റിച്ച ജര്‍മനിയുടെ വിജയം. ജര്‍മനിയുടെ കടുത്ത ആരാധകരുടെതുപോലെ പ്രതീക്ഷകളെ കവച്ചു വെച്ച പ്രകടനങ്ങള്‍ ലോകചാമ്പ്യന്മാരുടെ നിരയില്‍തന്നെ നിന്നതും കോച്ചിന്റെ മികവുതന്നെ.

ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ചിലിയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മനിയുടെ എതിരാളികള്‍. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ചിലി ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. സെന്റ് പീറ്റേഴ്സ്ബുര്‍ഗിലാണ് ഫൈനല്‍.

മൂന്നാം സ്ഥാനത്തിനു വേണ്ടി പോര്‍ച്ചുഗലും മെക്സിക്കോയും തമ്മില്‍ ഞായറാഴ്ച മാറ്റുരയ്ക്കും.
- dated 30 Jun 2017


Comments:
Keywords: Germany - Sports - 30620178_germany_mexico Germany - Sports - 30620178_germany_mexico,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us