Today: 25 Jun 2018 GMT   Tell Your Friend
Advertisements
എത്തി, ലോകകപ്പ് ട്രോഫി റഷ്യയില്‍
Photo #1 - Germany - Sports - 4620189
ബര്‍ലിന്‍/ മോസ്കോ: ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫിന് ഒന്‍പതു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ട്രോഫി വേദിയിലെത്തി. നിലവിലെ ജേതാക്കളായ ജര്‍മനിയാണ് കപ്പ് റഷ്യയില്‍ എത്തിച്ചത്. ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ലോതര്‍ മത്തേവൂസാണ് ട്രോഫി അനാവരണം ചെയ്തത്. "അനര്‍ഘനിമിഷങ്ങളുടെ ആവേശകരമായ സ്പന്ദനം" എന്നാണ് സ്വര്‍ണ്ണ ട്രോഫി അനാവരണം ചെയ്തുകൊണ്ട് ലോതര്‍ മത്തേവൂസ് കാണികളെ പ്രകമ്പനം കൊള്ളിച്ചത്. കപ്പുമായി മോസ്കോയില്‍ എത്തി നിങ്ങള്‍ക്ക് ട്രോഫി കഴിയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. 2104 ല്‍ ബ്രസീലില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ അധിക സമയത്ത് ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്താണ് ജര്‍മനി ചാമ്പന്മാരാകുന്നത്.

"ലോകകപ്പ് ഫുട്ബോള്‍ എന്നു പറയുന്നത് നാലുകൊല്ലത്തിലൊരിയ്ക്കല്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ ഒരു സൗഹൃദ മാമാങ്കമാണ്. ദക്ഷിണ അമേരിക്ക മുതല്‍ ആഫ്രിക്കവരെയും സ്കാന്‍ഡിനേവിയ മുതല്‍ യൂറോപ്പും ഓസ്ട്രേലിയയും ഒത്തൊരുമിയ്ക്കുന്ന വേദിയാണ്.അതുകൊണ്ട് നിങ്ങള്‍ക്ക് ഫുട്ബോളിന്റെ പേരില്‍ അഭിമാനിയ്ക്കാം. ലോക താരങ്ങളെ ആശ്ളേഷിയ്ക്കാം, മത്തേവൂസ് കൂട്ടിച്ചേര്‍ത്തു.

മോസ്കോ മേയര്‍ സെര്‍ജി സോബിയാനിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ടൂര്‍ണമെന്റ് അംബാസഡര്‍ ലിയാസന്‍ ഉറ്റിയാഷെവയും വേദിയില്‍ ഉണ്ടായിരുന്നു.

1990 ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ ചാമ്പ്യന്മാരായ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു മത്തേവൂസ്.ജര്‍മനിയുടെ മദ്ധ്യനിരക്കാരനായിരുന്ന മത്തേവൂസ് 1982 മുല്‍ 1998 വരെ തുടര്‍ച്ചയായി ജര്‍മനിയ്ക്കുവേണ്ടി ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. മുന്‍ ക്യാപ്റ്റനായ മത്തേവൂസ് 2000 ല്‍ കരിയറില്‍ നിന്ന് വിടപറഞ്ഞെങ്കിലും വിവിധ ക്ളബുകളുടെ ട്രെയിനറായി രംഗത്തുണ്ട്.

1990 ല്‍ ഫൈനലില്‍ ജര്‍മനി ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചു കിരീടം നേടിയത്. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ ഇനി റഷ്യ ലോകത്തിന്റെ കേന്ദ്രമായിരിക്കും.'
ജൂണ്‍ 14 നാണ് കിക്കോഫ്.
- dated 03 Jun 2018


Comments:
Keywords: Germany - Sports - 4620189 Germany - Sports - 4620189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
236201810
ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ട് വ്യാജമല്ല: ബെക്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
206201810
ഡിപ്ളോമാറ്റിക് പദവിയുണ്ടെന്ന ബെക്കറുടെ വാദം വിവാദമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17620186
തുര്‍ക്കി പ്രസിഡന്റിനെ പ്രശംസിച്ച ജര്‍മന്‍ താരത്തിന്റെ കാര്‍ തകര്‍ത്തു
തുടര്‍ന്നു വായിക്കുക
13520182
ഫാന്‍ ആയാല്‍ ഇങ്ങനെയാവണം ; അഞ്ചര കിലോമീറ്റര്‍ നീളമുള്ള ജര്‍മന്‍ പതാകയുമായി ബംഗ്ളാദേശി ആരാധകന്‍
തുടര്‍ന്നു വായിക്കുക
german_team_in_russia
ജര്‍മനി റഷ്യയില്‍
തുടര്‍ന്നു വായിക്കുക
12620184
ട്രെയിനിന്റെ വിന്‍ഡോയിലൂടെ പുറത്തു ചാടാന്‍ തോന്നും: ജോവാഹിം ലോ
തുടര്‍ന്നു വായിക്കുക
russian_cup_team_germany_ready
റഷ്യന്‍ വേള്‍ഡ് കപ്പ് ; ജര്‍മന്‍ ടീം റെഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us