Today: 15 Dec 2017 GMT   Tell Your Friend
Advertisements
ആഞ്ചലോട്ടി തെറിച്ചു
Photo #1 - Germany - Sports - acelotti_out_bayern_munich
ബര്‍ലിന്‍: ജര്‍മനിയിലെ ഒന്നാം നമ്പര്‍ ഫുട്ബോള്‍ ക്ളബായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ സ്ഥാനം തെറിച്ചു.

പോയവര്‍ഷം ജര്‍മന്‍ ഫെഡറേഷന്‍ കപ്പും, ചാമ്പ്യന്‍സ് ലീഗും നഷ്പ്പെടുത്തിയതും, ഈയടുത്ത കാലങ്ങളില്‍ ക്ളബിന്റെ മോശം പ്രകടനവുമാണ് ആഞ്ചലോട്ടിയെ ഈ സ്ഥാനത്ത് അനഭിമതനാക്കിയത്. അതുതന്നെയുമല്ല ബുധനാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് മല്‍സരത്തില്‍ ബയേണിനെ പാരിസ് സെന്റ് ഗെര്‍മയിന്‍ ഏകപക്ഷീയമായി മൂന്നു ഗോളിന് തോല്‍പ്പിച്ചത് ബയേണിനേറ്റ ഏറ്റവും ഒടുവിലത്തെ പ്രഹരവുമായി. കാര്‍ലോ ആന്‍ഞ്ചലോട്ടിയെ "ബയേണ്‍ സിഇഒ കാള്‍ ൈെഹന്‍സ് റുമനിംങ് പുറത്താക്കുകയായിരുന്നു.ഈ സീസണിലെ ബയേണിന്റെ ഏറ്റവും വലിയ തകര്‍ച്ചയാണ് പാരീസിലുണ്ടായതെന്ന് ബയേണ്‍ ചീഫ് കൂട്ടിച്ചേര്‍ത്തു. "നമ്മുടെ ടീമിന്റെ പ്രകടനം സീസണിന്റെ തുടക്കത്തില്‍ നമ്മുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല, പുറത്താക്കലിന്റെ കാരണങ്ങള്‍ നിരത്തി " ബയേണ്‍ ചീഫ് എക്സിക്യൂട്ടീവ് കാള്‍ഹൈന്‍സ് റുമനിംങ് പറഞ്ഞു.

"കാര്‍ലോ തന്റെ സഹകരണത്തിനായി ഞാന്‍ നന്ദി പറയുന്നു, കാര്‍ലോ എന്റെ സുഹൃത്താണെന്നും എന്റെ സുഹൃത്ത് ആയിരിക്കുമെന്നും ഞങ്ങള്‍ ഒരു പ്രൊഫഷണല്‍ തീരുമാനമെടുക്കേണ്ടതായും വന്നു.

2019 വരെ കരാര്‍ കാലാവധിയുള്ള ആഞ്ചലോട്ടിയെ 2018 സമ്മറില്‍ റെഡ് കാര്‍ഡ് നല്‍കി പുറത്താക്കാനിരിയ്ക്കെയാണ് ആഞ്ചലോട്ടിയുടെ മേല്‍ ഇടിവെട്ടുപോലെ, സഡന്‍ ഡെത്ത് വന്നണഞ്ഞത്.

ഇറ്റാലിയന്‍കാരനായ ആഞ്ചലോട്ടി(58) 2016 ലാണ് ബയേണ്‍ കോച്ചായി സ്ഥാനമേറ്റത്. ആഞ്ചലോട്ടിയുടെ കരിയറില്‍ നിറങ്ങളേറെയുണ്ടായെങ്കിലും ബയേണില്‍ എത്തിയിട്ട് പൂര്‍ണ്ണമായി തിളങ്ങാനായില്ല എന്ന പരാതിയും പെപ് ഗാര്‍ഡിയോളയുടെ പിന്‍തുടര്‍ച്ചക്കാരനായ ആഞ്ചലോട്ടിയെ പുറത്താക്കലിന്റെ പടിവാതില്‍ക്കലില്‍ എത്തിച്ചു.

ആദ്യ സീസണില്‍ ബുണ്ടസ് ലിഗ ജേതാക്കളായെങ്കിലും യൂറോപ്യന്‍ മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ തോറ്റുതുന്നംപാടിയ ബയേണ്‍ ജര്‍മ്മന്‍ കപ്പില്‍ ക്ളബ്ബ് എതിരാളികളായ ബോറുസിയ ഡോര്‍ട്ട്മുണ്ട് പരാജയപ്പെടുത്തുകയും ചെയ്തു.

പുറത്താക്കപ്പെട്ട ആഞ്ചലോട്ടിയ്ക്കു പകരക്കാരനായി ബയേണിന്റെ അസിസ്ററന്റ് കോച്ച് വില്ലി സാഗ്നോളിനെ താല്‍ക്കാലികമായി സ്ഥാനം നല്‍കിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച ബുണ്ടസ് ലീഗയില്‍ ഹെര്‍ത്താ ബര്‍ലിനുമായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ബയേണിപ്പോള്‍.

കഴിഞ്ഞ അഞ്ചു സീസണുകളില്‍ ഓരോ ലീഗ് ചാമ്പ്യന്‍മാരായെങ്കിലും ജര്‍മന്‍ പട്ടികയില്‍ മൂന്നാമതായി. മൂന്ന് പോയിന്റ് ഹാജറിനു പിന്നില്‍, നാല് വിജയം ഒരു സമനിലയും ഉള്‍പ്പടെ ആറു മത്സരങ്ങളില്‍ ഒരു തോല്‍വിയും.

മാഡ്രിഡ്, എസി മിലാന്‍, പിഎസ്ജി,ചെല്‍സി എന്നീ ക്ളബുകളുമായി മൂന്നു തവണ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്.
- dated 28 Sep 2017


Comments:
Keywords: Germany - Sports - acelotti_out_bayern_munich Germany - Sports - acelotti_out_bayern_munich,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1012201701
ജര്‍മനി ദേശീയ ഫുട്ബോള്‍ അക്കാഡമി തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
021220170010
ലോകകപ്പില്‍ ജര്‍മനിയെ കാത്തിരിക്കുന്നത് ചരിത്രം
തുടര്‍ന്നു വായിക്കുക
212201710
ലോകകപ്പില്‍ ജര്‍മനിയെ കാത്തിരിക്കുന്നത് ചരിത്രം
തുടര്‍ന്നു വായിക്കുക
2311201710
ലെവന്‍ഡോവ്സ്കിക്ക് ഈ വര്‍ഷത്തെ അമ്പതാം ഗോള്‍; ബയേണിനു ജയം
തുടര്‍ന്നു വായിക്കുക
141120171
ഫ്രാന്‍സിനെതിരേ പുതിനിരയെ പരീക്ഷിക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
311020174
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബയേണ്‍ ഗ്ളാസ്ഗോയില്‍
തുടര്‍ന്നു വായിക്കുക
261020179
റഫറിയെ ഫോണില്‍ റീപ്ളേ കാണിക്കാന്‍ ശ്രമം: ലീപ്സീഗ് സ്പോര്‍ട്ടിങ് ഡയറക്റ്റര്‍ വിവാദത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us