Today: 20 Aug 2019 GMT   Tell Your Friend
Advertisements
ബോറുസിയ ഡോര്‍ട്മുണ്ട് ജര്‍മന്‍ സൂപ്പര്‍കപ്പ് ജേതാക്കള്‍
Photo #1 - Germany - Sports - dlf_super_cup_dortmund
ബര്‍ലിന്‍: ബോറുസിയ ഡോര്‍ട്മുണ്ട് എഫ്സി ക്ളബ് ഈ വര്‍ഷത്തെ ജര്‍മന്‍ സൂപ്പര്‍ കപ്പ് കരസ്ഥമാക്കാക്കി.ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത രണ്ടുഗോളിനു(2:0) പരാജയപ്പെടുത്തിയാണ് ഡോര്‍ട്ട്മുണ്ട് ജേതാക്കളായത്. ബുണ്ടസ് ലീഗ ചാമ്പ്യനെന്ന റെക്കോര്‍ഡ് സ്വന്തം തട്ടകമായ ഡോര്‍ട്ട്മുണ്ടിലെ സിഗ്നല്‍ ഇന്ദുന പാര്‍ക്ക് സ്റേറഡിയത്തില്‍ നിലവിലെ ജേതാക്കളായ ബയേണിനെ തോല്‍പ്പിച്ച് കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍അപ്പായ ഡോര്‍ട്ട്മുണ്ട് സൂപ്പര്‍കപ്പ് പിടിച്ചെടുത്തത്. ബയേണിന്റെ തുടര്‍ച്ചയായ നാലാമത്തെ സൂപ്പര്‍കപ്പ് വിജയത്തെ തടയുകയും ചെയ്തു.

ഈ മത്സരത്തില്‍ ആറാം വിജയത്തിനായി പാക്കോ അല്‍കാസര്‍ (48), ജാദോണ്‍ സാഞ്ചോ (68) എന്നിവര്‍ ബോറുസിയ ഡോര്‍ട്മുണ്ടിനെ വിജയത്തിലെത്തിച്ചു.
പരിക്കുമൂലം ഡോര്‍ട്ട്മുണ്ടിനു വേണ്ടി മാറ്റ്സ് ഹമ്മല്‍സ്, ജൂലിയാന്‍ ബ്രാന്റ്, തോര്‍ഗന്‍ ഹസാര്‍ഡിനും,ബയേണിന്റെ ലൂക്കാസ് ഹെര്‍ണാണ്ടസ്, സെര്‍ജ് ഗ്നാബ്രി, ജാവി മാര്‍ട്ടിനെസ് എന്നിവര്‍ക്കും കളത്തിലിറങ്ങാനായില്ല. 81,365 കാണികളാണ് സ്റേറഡിയത്തിലുണ്ടായിരുന്നത്.

ആതിഥേയരുടെ തുടക്കംതന്നെ മികച്ചതായിരുന്നു.ബയേണ്‍ പ്രതിരോധ താരം നിക്ളാസ് സ്യൂലെ ഡോര്‍ട്ട്മുണ്ട് ഷോട്ട് വീരന്‍ മാര്‍ക്കോ റ്യൊയസിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ചത് കൂടുതല്‍ ഗോളിന് വിലങ്ങായി.
ദേശീയ ടീം ക്യാപ്റ്റന്‍കൂടിയായ ബയേണ്‍ ഗോളി മാനുവല്‍ നൊയറിന്റെ സേവുകള്‍ ബയേണിന് മിക്കപ്പോഴും രക്ഷകനായി. കളിയുടെ നിയന്ത്രണം ബയേണണ്‍ ഏറ്റെടുത്തുവെങ്കിലും പലപ്പോഴും അവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചത് തോല്‍വിയിലേയ്ക്കുള്ള പാതായായി.
ബയേണ്‍ കോച്ച് നിക്കോ കോവാക് 4:1:4:1 എന്ന ആക്രമണത്തിനാണ് തന്റെ ടീമിന് ഇറക്കി വിട്ടതെങ്കിലും ഡോര്‍ട്ട്മുണ്ട് കോച്ച് ലൂസിയാന്‍ ഫാവ്രെയുടെ തന്ത്രമായ 4:4:2ന് എന്ന പ്രതിരോധത്തില്‍ നിലംപതിക്കുകയാണുണ്ടായത്.
ഇരു ടീമുകളും നല്ല തയ്യാറെടുപ്പിനിടയിലാണ് കളത്തിലിറങ്ങിയത്. സ്വിറ്റ്സര്‍ലന്‍ഡിലെ ബാഡ് റാഗാസിലെ പരിശീലന ക്യാമ്പില്‍ നിന്ന് ഡോര്‍ട്ട്മുണ്ട് വെള്ളിയാഴ്ചയാണ് മടങ്ങിയെത്തിയിത്. ഈ സീസണിനായുള്ള തയ്യാറെടുപ്പ് തിങ്കളാഴ്ച തന്നെ ബയേണ്‍ ടെഗെന്‍സിയില്‍ തുടങ്ങിയിരുന്നു.
1987 ല്‍ ആരംഭിച്ച ഡിഎഫ്ബി സൂപ്പര്‍ കപ്പ് 2010 ല്‍ ഡിഎഫ്എല്‍ എന്ന പേരുമാറ്റം നടത്തിയിരുന്നു. സൂപ്പര്‍ കപ്പില്‍ 13 തവണ ഫൈനലില്‍ ബയേണും 10 തവണ ഡോര്‍ട്ടുമുണ്ടും കളിച്ചിട്ടുണ്ട്. ഇതില്‍ ഏഴുതവണ ബയേണ്‍ വിജയിച്ചപ്പോള്‍(1987, 1990, 2010, 2012, 2016, 2017, 2018), ആറുതവണ ഡോര്‍ട്ട്മുണ്ട് ജേതാക്കളായി(1989, 1995, 1996, 2013, 2014, 2019).

പ്ളെയര്‍ ഓഫ് ഗെയിം: ജാദോണ്‍ സാഞ്ചോ
ഡോര്‍ട്ട്മുണ്ടിന്റെ കുന്തമുനയായ ജാദോണ്‍ സാഞ്ചോ മാന്‍ ഓഫ ദ മാച്ചായി. രണ്ടാം പകുതിയില്‍ ജാദോണ്‍ രണ്ട് ഷോട്ടുകളുടെയും ം പങ്കാളിയായെന്നു മാത്രമല്ല മാച്ച് വിന്നറായി അസിസ്ററന്റും സ്കോററുമായി.
- dated 04 Aug 2019


Comments:
Keywords: Germany - Sports - dlf_super_cup_dortmund Germany - Sports - dlf_super_cup_dortmund,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us