Today: 21 Jul 2017 GMT   Tell Your Friend
Advertisements
ഫിഫ റാങ്കിംഗില്‍ ജര്‍മനി വീണ്ടും ഒന്നാമത്
Photo #1 - Germany - Sports - fifa_ranking_germany_no_1
ബര്‍ലിന്‍: നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മനി ഫിഫ ലോകറാങ്കിംഗില്‍ വീണ്ടും ഒന്നാമതെത്തി. റഷ്യയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ജര്‍മനി 1609 പോയിന്റോടെയാണ് ഇപ്പോള്‍ നമ്പര്‍ വണ്‍ ആയി സ്ഥാനം പിടിച്ചത്. 1603 പോയിന്റോടെ ബ്രസീല്‍ രണ്ടാം സ്ഥാനത്തും 1413 പോയിന്റോടെ മെസിയുടെ അര്‍ജന്റീന മൂന്നാം സ്ഥാനത്തും പട്ടികയില്‍ ഇടംപിടിച്ചു.

2008 ലും 2012 ലും യൂറോകപ്പ് ചാമ്പ്യന്മാരും 2010 ല്‍ ലോക ചാമ്പ്യന്മാരുമായ സ്പെയിന്‍ പട്ടികയില്‍ 11ാം സ്ഥാനത്താണ്. നിലവിലെ യൂറോചാമ്പ്യന്മാരായ പോര്‍ട്ടുഗല്‍ 13332 പോയിന്റോടെ നാലാം സ്ഥാനത്താണ്.

ആദ്യപത്തില്‍ സ്വിറ്റ്സര്‍ലണ്ട് 1329 പോയിന്റോടെ അഞ്ചാമതും, പോളണ്ട് 1319 പോയിന്റോടെ ആറാമതും, ചിലി 1250 പോയിന്റോടെ ഏഴാമതും, 1208 പോയിന്റോടെ കൊളംമ്പിയ എട്ടാമതും, ഫ്രാന്‍സ് 1199 പോയിന്റോടെ ഒന്‍പതാമതും, ബെല്‍ജിയം 1194 പോയിന്റോടെ പത്താമതും സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇറ്റലി (12), ഇംഗ്ളണ്ട് (13),അമേരിക്ക(35),റഷ്യ(62) 2022 ലെ ലോകകപ്പ് ആതിഥേയരായ ഖത്തര്‍(79), ഇന്‍ഡ്യ 341 പോയിന്റോടെ 96 ാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ പട്ടികയിലെ ഏറ്റവും പിന്നിലുള്ളത് 206ാം സ്ഥാനത്ത് പോയിന്റൊന്നും നേടാത്ത ടോംഗോയാണ്. നിലവിലെ അണ്ട്ര്‍ 21 ല്‍ ജര്‍മനിയാണ് യൂറോചാമ്പ്യന്മാര്‍.
- dated 06 Jul 2017


Comments:
Keywords: Germany - Sports - fifa_ranking_germany_no_1 Germany - Sports - fifa_ranking_germany_no_1,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us