Today: 25 Mar 2017 GMT   Tell Your Friend
Advertisements
മാനുവല്‍ നൊയര്‍ നാലാം തവണയും ലോക മികച്ച ഗോളി
Photo #1 - Germany - Sports - manuel_neuer_best_goal_keeper_2016
ബര്‍ലിന്‍: ജര്‍മനിയുടെ ഫുട്ബോള്‍ ക്യാപ്റ്റനും ഗോളിയുമായ മാനുവല്‍ പീറ്റര്‍ നൊയര്‍(30) ലോകത്തിലെ മിച്ച ഗോളിയായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2011 മുതല്‍ ബയേണ്‍ മ്യൂണിക്കിന്റെ ഗോളി കൂടിയായ നൊയര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി (2013,2014,2015) ഈയര്‍ ഓഫ് ദ ഗോള്‍ കീപ്പര്‍ എന്ന അംഗീകാരം നേടിയിരുന്നു. ലോകതെരഞ്ഞെടുപ്പില്‍ നൊയര്‍ 156 പോയിന്റു നേടിയാണ് നാലാം തവണയും ഈ സ്ഥാനം നിലനിര്‍ത്തിയത്. ഇറ്റലിയുടെ ഗോളി ജിയാലുയിജി ബഫണ്‍(യുവന്റുസ് ടുറിന്‍) 91 പോയിന്റു നേടി രണ്ടാം സ്ഥാനത്തുണ്ട്. മുന്‍പ് ബഫണും (2003, 2004, 2006,2007) എന്നീ വര്‍ഷങ്ങളില്‍ ഈ സ്ഥാനം നേടിയിരുന്നു. 2016 ലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ഗോളി റുയി പട്രീസിയോ (സ്പോര്‍ട്ടിംഗ് ലിസബോണ്‍) 50 പോന്റു നേടി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

2014 ല്‍ വേള്‍ഡ് സ്പോര്‍ട്ടര്‍ ഓഫ് ദ ഈയര്‍ ആയും നൊയര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നൊയറിന്റെ ഇക്കൊല്ലത്തെ വരുമാനം 17 മില്യന്‍ യൂറോയാണ്.

മുന്‍പ് 2008 മുതല്‍ 2012 വരെ തുടര്‍ച്ചയായി അഞ്ചുതവണ പുരസ്കാരം നേടിയിട്ടുള്ള സ്പെയിനിന്റെ ഇസര്‍ കസിയാസ് (എഫ്സി പോര്‍ട്ടോ)ആണ് ഇപ്പോഴും ഈ പുരസ്കാരം നേടിയവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

56 രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ വിദഗ്ധരാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.
- dated 27 Dec 2016


Comments:
Keywords: Germany - Sports - manuel_neuer_best_goal_keeper_2016 Germany - Sports - manuel_neuer_best_goal_keeper_2016,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us