Today: 17 Jul 2018 GMT   Tell Your Friend
Advertisements
റഷ്യന്‍ വേള്‍ഡ് കപ്പ് ; ജര്‍മനി സാദ്ധ്യതാ ടീം പ്രഖ്യാപിച്ചു
Photo #1 - Germany - Sports - russian_cup_2018_team_germany
ബര്‍ലിന്‍: നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മനി റഷ്യന്‍ ലോകപ്പിലേയ്ക്കുള്ള സാദ്ധ്യതാ ടീമിനെപ്രഖ്യാപിച്ചു. ജൂണ്‍ നാലിന് ഫൈനല്‍ ടീമിനെ പ്രഖ്യാപിയ്ക്കുമെന്നാണ കോച്ച് ജോവാഹിം ലോവ് അറിയിച്ചത്. കാരണം കഴിഞ്ഞ കുറെ മാസങ്ങളായി പരിക്കിന്റെ പിടിയിലായ ഗോളിയും ക്യാപ്റ്റനുമായ മാനുവല്‍ നെയര്‍ ചികില്‍സയിലും വിശ്രമത്തിലുമാണ്. പൂര്‍ണ്ണസുഖം പ്രാപിച്ച് നൊയര്‍ ടീമില്‍ തിരിച്ചെത്തുമോ എന്നുള്ള ആശങ്കയിലാണ് ജര്‍മന്‍ കോച്ച്.

ഡോര്‍ട്ട്മുണ്ടിലെ ഫുട്ബോള്‍ മ്യൂസിയത്തിലാണ് പ്രഖ്യാപനച്ചടങ്ങ് നടന്നത്. 23 അംഗ ടീമില്‍ ഗോളിയായ മാനുവല്‍ നൊയര്‍ തന്നെയാണ് ക്യാപ്റ്റന്‍. നൊയറെ കൂടാതെ മറ്റ മൂന്നു താരങ്ങളും കൂടി പരിക്കിന്റെ പിടിയിലാണ്. 2014 ലെ ബ്രസീല്‍ വേള്‍ഡ് കപ്പില്‍ ജര്‍മനിയ്ക്ക് കിരീടം സ്വന്തമാക്കാന്‍ സഹായിച്ച മാരിയോ ഗൊറ്റ്സെ ആദ്യപട്ടികയില്‍ ഇല്ല എന്നതും ശ്രദ്ധേയം.

ഗോള്‍കീപ്പേഴ്സ്: ബെര്‍ന്‍ഡ് ലെനോ, മാനുവല്‍ നെയൂര്‍, മാര്‍ക്ആന്‍ഡ്രെ ടെര്‍ സ്റെറയിന്‍, കെവിന്‍ ട്രാപ്പ്

ഡിഫന്‍സ്: ജെറോം ബോട്ട്സെംഗ്, മത്തിയാസ് ഗിന്റര്‍, ജോനാസ് ഹെക്ടര്‍, മാറ്റ്സ് ഹമ്മല്‍സ്, ജോഷ്വ കിമ്മിച്ച്, മാര്‍വിന്‍ പ്ളറ്റന്‍ഹാര്‍ട്ട്, ആന്റോണിയോ റുഡിഗര്‍, നിക്ളസ് സ്യൂലെ, ജൊനാഥന്‍ ഥാ

മിഡ്ഫീല്‍ഡ് / ആക്രമണം: ജൂലിയന്‍ ബ്രാന്‍ഡ്റ്റ്, ജൂലിയന്‍ ഡ്രാക്ളര്‍, മരിയോ ഗോമസ്, ലിയോണ്‍ ഗോറത്സ്ക, ഇല്‍ക്കെ ഗുണ്ടോഗന്‍, സെമി ഖെദീര, ടോണി ക്രോസ്, തോമസ് മ്യുള്ളര്‍, മെസ്യൂട്ട് ഒസില്‍, നീല്‍സ് പീറ്റേഴ്സണ്‍, മാര്‍ക്കോ റൊയസ്, സെബാസ്ററ്യന്‍ റൂഡി, ലെറോയ് സാനെ, ടിമോ വെര്‍ണര്‍.

മെയ് 23 ന് സൗത്ത് ടിറോളില്‍ ജര്‍മന്‍ താരങ്ങള്‍ ലോകകപ്പിനായുള്ള പരിശീലനം ആരംഭിയ്ക്കും. ജൂണ്‍ 14 ആരംഭിയ്ക്കുന്ന റഷ്യന്‍ ലോകകപ്പില്‍ ജൂണ്‍ 17 നാണ് ജര്‍മനിയുടെ ആദ്യമല്‍സരം. മെക്സിക്കോയാണ് എതിരാളി.

ഇതിനിടെ കോച്ച് ലോവിന്റെ കരാര്‍ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (ഡിഎഫ്ബി) 2022 വരെ നീ ട്ടി നല്‍കി.ഇതുവരെ 2020 വരെയായിരുന്നു കരാര്‍. ടീം മാനേജരായി ഒലിവര്‍ ബിയര്‍ഹോഫിനും 2024 വരെ കരാര്‍ നിട്ടിക്കൊടുത്തു.
- dated 15 May 2018


Comments:
Keywords: Germany - Sports - russian_cup_2018_team_germany Germany - Sports - russian_cup_2018_team_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15720182
ഏഞ്ജലിക് കെര്‍ബര്‍ പുതിയ വിംബിള്‍ഡണ്‍ ചാംപ്യന്‍ Recent or Hot News
സ്റ്റെഫിക്കു ശേഷം ആദ്യമായി വിംബിള്‍ഡണ്‍ ജര്‍മനിയിലേക്ക്
തുടര്‍ന്നു വായിക്കുക
german_coach_joachim_leow_bleibt
ജോവാഹിം ലോ തുടരും
തുടര്‍ന്നു വായിക്കുക
236201810
ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ട് വ്യാജമല്ല: ബെക്കര്‍
തുടര്‍ന്നു വായിക്കുക
206201810
ഡിപ്ളോമാറ്റിക് പദവിയുണ്ടെന്ന ബെക്കറുടെ വാദം വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
17620186
തുര്‍ക്കി പ്രസിഡന്റിനെ പ്രശംസിച്ച ജര്‍മന്‍ താരത്തിന്റെ കാര്‍ തകര്‍ത്തു
തുടര്‍ന്നു വായിക്കുക
13520182
ഫാന്‍ ആയാല്‍ ഇങ്ങനെയാവണം ; അഞ്ചര കിലോമീറ്റര്‍ നീളമുള്ള ജര്‍മന്‍ പതാകയുമായി ബംഗ്ളാദേശി ആരാധകന്‍
തുടര്‍ന്നു വായിക്കുക
german_team_in_russia
ജര്‍മനി റഷ്യയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us