Today: 28 May 2022 GMT   Tell Your Friend
Advertisements
മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ
Photo #1 - Gulf - Cinema - 24820213visa
അബുദാബി: മലയാള സിനിമയുടെ എക്കാലത്തെയും വലിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. അബുദാബിയില്‍നടന്ന ചടങ്ങില്‍ സാമ്പത്തിക വികസനവകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറോ അല്‍ ഹമാദിയാണ് 10 വര്‍ഷത്തെ വിസ ഇരുവര്‍ക്കും സമ്മാനിച്ചത്.

പ്രവാസി വ്യവസായി എം.എ. യൂസഫലി, അബുദാബി സാമ്പത്തിക വികസനവകുപ്പ് അണ്ടര്‍സെക്രട്ടറി റഷീദ് അബ്ദുള്‍കരിം ആല്‍ബലൂഷി, അബുദാബി റെസിഡന്റ്സ് ഓഫീസ് ഉപദേഷ്ടാവ് ഹരീബ് മുബാറഖ് അല്‍ മിഹെയ്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മമ്മൂട്ടിയും മോഹന്‍ലാലും സിനിമാ മേഖലയ്ക്കുനല്‍കിയ സംഭാവന ഏറെ വലുതാണെന്ന് മുഹമ്മദ് അലി അല്‍ ഷെറോ അല്‍ ഹമാദി പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവുതെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്ന അംഗീകരമാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. എം.എ. യൂസഫലിയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മലയാളി പോറ്റമ്മയെപോലെ കരുതുന്ന രാജ്യത്തുനിന്നുള്ള ആദരം ഏറെ സന്തോഷം പകരുന്നതാണെന്ന് മമ്മൂട്ടി പറഞ്ഞു. യു.എ.ഇ. ഭരണകൂടത്തില്‍ നിന്നുള്ള ഗോള്‍ഡന്‍ വിസ മലയാളസിനിമയ്ക്ക് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നതായി മോഹന്‍ലാല്‍ പറഞ്ഞു. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനുമുന്‍പ് ഗോള്‍ഡന്‍ വിസ ലഭിച്ച ഇന്ത്യന്‍ സിനിമാ താരങ്ങള്‍.
- dated 23 Aug 2021


Comments:
Keywords: Gulf - Cinema - 24820213visa Gulf - Cinema - 24820213visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us