Today: 23 Oct 2017 GMT   Tell Your Friend
Advertisements
സിറിയന്‍ കലാകാരന്റെ പെയ്ന്റിങ്ങുകളില്‍ ലോകനേതാക്കള്‍ അഭയാര്‍ഥികള്‍

ദുബൈ: അബ്ദല്ല അല്‍ ഒമാരി എന്ന സിറിയന്‍ അഭയാര്‍ഥി കലാകാരന്‍ ദുബായ് ആര്‍ട്ട് ഗാലറിയില്‍ ''ദ വള്‍നേര്‍ബിലിറ്റി സീരീസ്'' എന്ന പേരില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. അഭയാര്‍ഥികളുടെ ജീവിതം വ്യത്യസ്ത രീതിയില്‍ കോറിയിടുകയാണ് അബ്ദല്ല.

ലോക നേതാക്കളെ അഭയാര്‍ഥികളായി ഇതില്‍ ചിത്രീകരിക്കുന്നു. തോളിലുറങ്ങി കിടക്കുന്ന പെണ്‍കുഞ്ഞുമായി ശിഥിലമാക്കപ്പെട്ട കുടുംബത്തിന്‍െറ ചിത്രവുമായി നില്‍ക്കുന്ന വൃദ്ധന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍െറ ഛായ, വ്ളാദിമിര്‍ പുടിന്‍, ബരാക് ഒബാമ, കിം ജോന്‍ ഉന്‍, ബശ്ശാര്‍ അല്‍ അസദ്, ഡേവിഡ് കാമറണ്‍, നെതിന്യാഹു, അല്‍ സിസി തുടങ്ങിയ നേതാക്കള്‍ അഭയാര്‍ഥികള്‍കളുടെ ഭക്ഷണവിതരണ വരിയില്‍ പാത്രവുമായി നില്‍ക്കുന്നു. ഇങ്ങനെ പോകുന്നു കലാകാരന്റെ ഭാവന.

ബെല്‍ജിയത്തിലേക്ക് കുടിയേറിയ അബ്ദല്ല, ബ്രസെല്‍സിലെ സ്റ്റുഡിയോയില്‍ വെച്ചാണ് തന്‍െറ ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്. ''ദ വള്‍നേര്‍ബിലിറ്റി സീരീസ്'' ചിത്രങ്ങള്‍ 19 മാസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും അബ്ദല്ല പറയുന്നു. അധികാരത്തിന്‍െറ അപ്പുറത്ത് നേതാക്കളെല്ലാം സാധാരണ മനുഷ്യരാണെന്ന സന്ദേശമാണ് അബ്ദല്ല തന്‍െറ ചിത്രങ്ങളിലൂടെ പറഞ്ഞുവെക്കുന്നത്. കൂടാതെ സിറിയന്‍ വിഷയത്തോടും അഭയാര്‍ഥി പ്രശ്നങ്ങളോടുമുള്ള ലോക രാജ്യങ്ങളുടെ നിലപാടും ചിത്രകല എന്ന മാധ്യമത്തിലൂടെ അബ്ദല്ല പറഞ്ഞുവെക്കുന്നു.

2011 ല്‍ ദമാസ്കസില്‍ ആഭ്യന്തരയുദ്ധം തുടങ്ങുമ്പോഴാണ് താന്‍ ചിത്രരചനയിലേക്ക് തിരിഞ്ഞത്. യുദ്ധാന്തരീക്ഷത്തില്‍ തുടരാന്‍ കഴിയാത്തതിനാല്‍ ബെല്‍ജിയത്തിലേക്ക് പലായനം ചെയ്യുകയായിരുന്നു. ജനങ്ങള്‍ നേതാക്കളെ ആദരിക്കുമ്പോള്‍ അവരുടെ വീഴ്ചകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ല, അവരെ ദരിദ്രരോ ക്ഷീണിതരോ ആയി കാണാനും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ അങ്ങനെയെല്ലാമാണ്''? അബ്ദല്ല പറയുന്നു.

മുഷിഞ്ഞ കോട്ടും തൊപ്പിയും കയ്യില്‍ സാധനങ്ങള്‍ നിറച്ച സഞ്ചിയുമായി നില്‍ക്കുന്ന ഉര്‍ദുഗാന്‍, സഹായിക്കണമെന്ന നോട്ടീസുമായി നില്‍ക്കുന്ന വൃദ്ധനായ പുടിന്‍, തണുപ്പിനെ ചെറുക്കാന്‍ ഓവര്‍ കോട്ടും കയ്യില്‍ ബിയര്‍ ഗ്ളാസുമായി നില്‍ക്കുന്ന ഡേവിഡ് കാമറണ്‍, കളിപ്പാട്ട മിസൈല്‍ പിറകിലൊളിപ്പിച്ച് പതറിനില്‍ക്കുന്ന കുട്ടി കിം ജോന്‍ ഉന്‍, നീളന്‍ കുപ്പായവും വടിയുമേന്തി കാലിയെ മേക്കുന്ന അബ്ദുല്‍ ഫത്താഹ് ഗിലാനി, പരമ്പരാഗത ജര്‍മന്‍ വേഷത്തിലിരിക്കുന്ന ആംഗല മെര്‍ക്കല്‍, കൂട്ടപലായന ചിത്രത്തില്‍ ട്രംപും ഒബാമയും ഹിലരി ക്ളിന്‍റനും തേരേസ മേയും ബോറിസ് ജോണ്‍സണും ബശ്ശാര്‍ അല്‍ അസദും.... അഭയാര്‍ഥി ജീവിതത്തിന്‍െറ നേര്‍ക്കാഴ്ചകള്‍ക്ക് രാഷ്ട്ര തലവന്‍മാരുടെ ഛായ പകരുന്ന അബ്ദല്ലയുടെ കാന്‍വാസുകള്‍ ലോകപ്രസിദ്ധി നേടിയിരിക്കുന്നു. ഒപ്പം പലായനത്തിന്‍െറയും ദാരിദ്യ്രത്തിന്‍െറയും ദു:ഖവും.
Photo #1 - Gulf - Otta Nottathil - 156201710
 
Photo #2 - Gulf - Otta Nottathil - 156201710
 
Photo #3 - Gulf - Otta Nottathil - 156201710
 
Photo #4 - Gulf - Otta Nottathil - 156201710
 
Photo #5 - Gulf - Otta Nottathil - 156201710
 
Photo #6 - Gulf - Otta Nottathil - 156201710
 
- dated 15 Jun 2017


Comments:
Keywords: Gulf - Otta Nottathil - 156201710 Gulf - Otta Nottathil - 156201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1810201710
സൗദിയില്‍ സ്ത്രീകളുടെ രാത്രി ജോലിക്ക് നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
1710201708
പെണ്‍വേഷത്തില്‍ മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചതിന് പാര്‍ലര്‍ ഉടമകള്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി
തുടര്‍ന്നു വായിക്കുക
14820173
ക്രിസ്ത്യാനികളുടെ കുടിയൊഴിക്കല്‍ തടയണമെന്ന് മധ്യപൂര്‍വേഷ്യന്‍ സഭാ മേധാവികള്‍
തുടര്‍ന്നു വായിക്കുക
10820176
ഉപരോധം നേരിടാന്‍ ഖത്തര്‍ വിസ ഇളവ് പ്രഖ്യാപിച്ചു
ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട തുടര്‍ന്നു വായിക്കുക
without_visa_indian_to_qatar
ഇന്ത്യക്കാര്‍ക്കു വീസാരഹിത യാത്ര ഖത്തറിലേയ്ക്ക്
തുടര്‍ന്നു വായിക്കുക
11720178
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് സ്റേററ്റ് സെക്രട്ടറി കുവൈറ്റിലേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us