Today: 24 May 2017 GMT   Tell Your Friend
Advertisements
ഗ്വണ്ടനാമോ തടവുകാരെ കൈമാറി
Photo #1 - Gulf - Otta Nottathil - 17820167
അബൂദബി: അമേരിക്ക യു.എ.ഇക്ക് 15 ഗ്വണ്ടാനമോ തടവുകാരെ കൈമാറി. ഇതില്‍ 12 യമനികളും മൂന്ന് അഫ്ഗാനികളുമാണുള്ളത്. തടവുകാര്‍ക്ക് പുനരധിവാസ മാതൃകാ സംവിധാനം നടപ്പാക്കും. അവര്‍ക്ക് മിതവാദി മതപണ്ഡിതരുടെ സേവനം ലഭ്യമാക്കും. സാഹിത്യപഠനവും തൊഴില്‍ പരിശീലനവും നല്‍കും.

അമേരിക്കന്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍നിന്നും ഏജന്‍സികളില്‍നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘമാണ് തടവുകാരുടെ കൈമാറ്റത്തിന് അനുമതി നല്‍കിയതെന്ന് പെന്റഗണ്‍ അറിയിച്ചു. കൈമാറിയവരില്‍ 14 വര്‍ഷം വരെ തടവില്‍ കഴിഞ്ഞവരും ഒരു കുറ്റവും ചുമത്താതെ ജയിലിലടക്കപ്പെട്ടവരുമുണ്ട്. പുതിയ കൈമാറ്റത്തോടെ ഗ്വണ്ടാനമോ ജയിലിലെ തടവുകാരുടെ എണ്ണം 61 ആയി ചുരുങ്ങി.

2002ല്‍ 800ഓളം തടവുകാരുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ബറാക് ഒബാമ ഭരണമേല്‍ക്കുമ്പോള്‍ ജയിലില്‍ 242 പേരാണുണ്ടായിരുന്നത്. ഇപ്പോഴത്തെ കൈമാറ്റമടക്കം മൊത്തം 200ഓളം പേരെയാണ് ഒബാമയുടെ ഭരണകാലത്ത് ഗ്വണ്ടാനമോയില്‍നിന്ന് മാറ്റിയത്.

ജോര്‍ജ് ഡബ്ള്യു. ബുഷ് സര്‍ക്കാര്‍ 532 പേരെ വിട്ടയച്ചിരുന്നു. ഒബാമ 2009ല്‍ അധികാരമേറ്റ ശേഷമുള്ള തടവുകാരുടെ ഏറ്റവും വലിയ കൈമാറ്റമാണ് ഇപ്പോഴത്തേത്. അടുത്ത വര്‍ഷം ജനുവരിയില്‍ പദവിയില്‍നിന്നൊഴിയുന്ന ഒബാമ അധികാരമേറ്റയുടന്‍ ഗ്വണ്ടാനമോ ജയില്‍ സംവിധാനം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗ്വണ്ടാനമോ ജയില്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് യു.എ.ഇ നല്‍കുന്ന പിന്തുണക്ക് അമേരിക്കന്‍ സര്‍ക്കാര്‍ നന്ദിയുള്ളവരാണെന്ന് പെന്റഗണ്‍ പറഞ്ഞു. അതേസമയം, വിദേശകാര്യ സഭാ ചെയര്‍മാനും റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രതിനിധിയുമായ എഡ് റോയ്സ് ഒബാമയുടെ നീക്കത്തെ വിമര്‍ശിച്ചു.

ഇത് അമേരിക്കക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൈമാറ്റം ചെയ്ത തടവുകാരെ നിരീക്ഷിക്കുന്നതിനും മറ്റുമുള്ള ചെലവിലേക്കായി ലക്ഷം ഡോളര്‍ വരെ വിദേശ സര്‍ക്കാറുകള്‍ക്ക് നല്‍കുന്നതായി മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
- dated 17 Aug 2016


Comments:
Keywords: Gulf - Otta Nottathil - 17820167 Gulf - Otta Nottathil - 17820167,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
toyota_sunny_expired
പ്രമുഖ പ്രവാസി വ്യവസായി ടൊയോട്ട സണ്ണി കുവൈറ്റില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21420176
ദുബായില്‍ ഷോപ്പിങ് വിസ്മയമാകാന്‍ സിലിക്കോണ്‍ മാള്‍
തുടര്‍ന്നു വായിക്കുക
ഗള്‍ഫ്് ലോട്ടറി ; മലയാളി വനിതാഡോക്ടര്‍ക്ക് 18 കോടി രൂപ ഭാഗ്യമായെത്തി
തുടര്‍ന്നു വായിക്കുക
2320174
യാത്ര സ്വര്‍ണം പൂശിയ വിമാനത്തില്‍, കൂടെ 1000 സഹായികള്‍; സൗദി രാജാവ് ഇന്തോനേഷ്യയിലെത്തി
തുടര്‍ന്നു വായിക്കുക
ഇനി യാത്ര ചെയ്യാനും ഡ്രോണ്‍!
തുടര്‍ന്നു വായിക്കുക
malayalees_dead_salala
സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
തുടര്‍ന്നു വായിക്കുക
pension_alt_60_qatar
ഖത്തറില്‍ പൊതു, സ്വകാര്യ മേഖലകളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us