Today: 21 Apr 2021 GMT   Tell Your Friend
Advertisements
ഗള്‍ഫിന് 2021 ഭാഗ്യവര്‍ഷം
Photo #1 - Gulf - Otta Nottathil - 21120217gulf

ദുബായ്: 2021 ഗള്‍ഫിന് ഭാഗ്യവര്‍ഷമായിരിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത ഗള്‍ഫിലെ 82 ശതമാനം കമ്പനികളും കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ തുടങ്ങിയെന്നാണ് വെളിപ്പെടുത്തുന്നത്. ഇതില്‍ 64 ശതമാനം കമ്പനികളും ഈ വര്‍ഷം കൂടുതല്‍ നിയമനം നടത്താന്‍ സാധ്യതയുണ്ട്. 47 ശതമാനം പേര്‍ക്ക് ശമ്പള വര്‍ധനയും പ്രതീക്ഷിക്കാം.

എന്നാല്‍ 2020~ലുണ്ടായ നഷ്ടം നികത്താനുള്ള ശ്രമത്തില്‍ ഏതാനും കമ്പനികള്‍ ശമ്പള വര്‍ധന നടത്തുകയോ തൊഴില്‍സാധ്യതകള്‍ തുറക്കുകയോ ചെയ്യില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

2020~ല്‍ കോവിഡ് വെല്ലുവിളികള്‍ക്കിടയിലും യു.എ.ഇ.യും സൗദി അറേബ്യയും ജി.സി.സി.യിലെ ഏറ്റവും തിരക്കേറിയ രാജ്യങ്ങളായിരുന്നെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. 49 ശതമാനം കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കൂട്ടുകയും ചിലത് 2019~ലെ അതേ രീതിയില്‍ത്തന്നെ തൊഴിലാളികളുടെ എണ്ണം നിലനിര്‍ത്തുകയും ചെയ്തു. 70 ശതമാനം ജീവനക്കാരും ഉത്പാദനക്ഷമത അതേപടി തുടരുകയും ഓണ്‍ലൈന്‍ പ്രവര്‍ത്തന സമ്പ്രദായത്തിലൂടെ അത് വര്‍ധിപ്പിക്കുകയും ചെയ്തു.

എന്നാല്‍ 52 ശതമാനം തൊഴിലുടമകള്‍ ജീവനക്കാരുടെ കാര്യക്ഷമത കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ ഓണ്‍ലൈന്‍ പ്രവര്‍ത്തനരീതിയില്‍ ഉത്പാദനക്ഷമത അതേപടി തുടരുകയോ അല്ലെങ്കില്‍ വര്‍ധിക്കുകയോ ചെയ്തെന്ന് പറഞ്ഞ ജീവനക്കാരുടെ അഭിപ്രായത്തോട് 44 ശതമാനം തൊഴിലുടമകള്‍ മാത്രമാണ് യോജിച്ചത്.

വര്‍ക്ക് ഫ്രം ഹോം ആശയം അക്കൗണ്ടന്‍സി, ഫിനാന്‍സ് പ്രൊഫഷണലുകള്‍ക്ക് പുതിയ കാര്യമല്ലാത്തതിനാല്‍ കമ്പനികള്‍ ആ രീതി പിന്തുടരുമെന്നാണ് 79 ശതമാനം പേരും പ്രതീക്ഷിക്കുന്നത്. ഐ.ടി., ടെക്നോളജി, ഹെല്‍ത്ത് കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍, ഇ~കൊമേഴ്സ്, എഫ്.എം.സി.ജി. മേഖലകളിലാണ് 2021~ല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവുക. കൂടാതെ ഗള്‍ഫില്‍ കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതുമുതല്‍ മിക്ക സ്ഥാപനങ്ങളും വീണ്ടെടുക്കലിന്റെ ഘട്ടത്തിലാണ്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തൊഴില്‍ സാധ്യതകളില്‍ ഗണ്യമായ വര്‍ധനയുണ്ടായി.

യു.എ.ഇ.യെ സംബന്ധിച്ച് 2021 ആകര്‍ഷകമായ വര്‍ഷമാണെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇസ്രയേല്‍ ബന്ധം സാധാരണ നിലയിലായതും മൂന്നരവര്‍ഷം നീണ്ടുനിന്ന ഉപരോധത്തിനുശേഷം യു.എ.ഇ.~ഖത്തര്‍ അതിര്‍ത്തികള്‍ തുറന്നതുമെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. കൂടാതെ കോവിഡിനുശേഷം ജനങ്ങള്‍ ചുരുങ്ങിയ ചെലവില്‍പോലും ജീവിക്കാന്‍ പഠിച്ചു കഴിഞ്ഞു.

15,000 ദിര്‍ഹം മാസശമ്പളം വാങ്ങിയിരുന്നൊരാള്‍ കോവിഡില്‍ തൊഴില്‍ നഷ്ടപ്പെട്ടതോടെ 5000 ദിര്‍ഹത്തിനും ജോലി ചെയ്യാമെന്ന നിലപാടിലെത്തി. അതും കൂടുതല്‍ തൊഴില്‍ സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തൊഴില്‍ നഷ്ടപ്പെട്ടും മറ്റ് പ്രതിസന്ധികളില്‍പ്പെട്ടും പലരും നാട്ടിലേക്ക് പറന്നതോടെ 2021~ ല്‍ ആ ഒഴിവ് നികത്താനുള്ള ശ്രമവും കമ്പനികള്‍ നടത്തുമെന്നാണ് കരുതപ്പെടുന്നത്.
- dated 21 Jan 2021


Comments:
Keywords: Gulf - Otta Nottathil - 21120217gulf Gulf - Otta Nottathil - 21120217gulf,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us