Today: 27 Apr 2017 GMT   Tell Your Friend
Advertisements
ദുബായില്‍ ഷോപ്പിങ് വിസ്മയമാകാന്‍ സിലിക്കോണ്‍ മാള്‍
Photo #1 - Gulf - Otta Nottathil - 21420176

ദുബൈ: ലോക നഗരം എക്സ്പോ 2020നെ വരവേല്‍ക്കാന്‍ ഒരുങ്ങുേമ്പാള്‍ പുതിയൊരു കൂറ്റന്‍ ഷോപ്പിങ് വിസ്മയം കൂടി ദുബൈയില്‍ പിറവിയെടുക്കുന്നു. ദുബൈ സിലിക്കണ്‍ ഒയാസിസിലെ ഹൈടെക് പാര്‍ക്കില്‍ ലുലു ഗ്രൂപ്പ് 100 കോടിയിലേറെ ദിര്‍ഹം (ഏകദേശം 2000 കോടി രൂപ) ചെലവില്‍ നിര്‍മിക്കുന്ന സിലിക്കോണ്‍ മാളിന് തറക്കല്ലിട്ടു.

യു.എ.ഇ വ്യോമയാന വകുപ്പ് പ്രസിഡന്‍റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ദുബൈ സിലിക്കണ്‍ ഒയാസിസ് അതോറിറ്റി ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തൂമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ 23 ലക്ഷം ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന മാളിന് തറക്കല്ലിട്ടത്.

സിലിക്കണ്‍ ഒയാസിസ് വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍ സറൂണി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ഡയറക്ടര്‍ എം.എ.സലീം എന്നിവരടക്കം നിരവധിപ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദുബൈ സര്‍ക്കാരിന്‍െറ ദുബൈ സിലിക്കോണ്‍ ഒയാസീസില്‍ ഷോപ്പിങ് മാള്‍ പദ്ധതിക്ക് ലുലു ഗ്രൂപ്പിനെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് എം.എ.യൂസഫലിപറഞ്ഞു. ആകെ 3,000ത്തിലേറെ പേര്‍ക്ക് ജോലി ലഭിക്കുന്നതില്‍ 2000 ത്തോളം പേര്‍ മലയാളികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- dated 20 Apr 2017


Comments:
Keywords: Gulf - Otta Nottathil - 21420176 Gulf - Otta Nottathil - 21420176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us