Today: 29 Mar 2017 GMT   Tell Your Friend
Advertisements
ബിജു തോമസ് അബുദാബി ബാങ്ക് പൂര്‍വേഷ്യ തലവന്‍
Photo #1 - Gulf - Otta Nottathil - biju_thomas
ന്യൂഡല്‍ഹി: അബുദാബി നാഷണല്‍ ബാങ്കിന്റെ ആഗോള ബാങ്കിംഗ് ഇടപാടുകളുടെ കിഴക്കനേഷ്യയിലെ തലവനായി മലയാളിയായ ബിജു തോമസ് നിയമിതനായി. ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കേണ്ട ഈ ചുമതലയിലെത്തിയ ആദ്യ മലയാളിയാണ്.

ചൈന, ജപ്പാന്‍, സിങ്കപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലെ ഇറക്കുമതിയും കയറ്റുമതിയുമായി ബന്ധപ്പെട്ട വായ്പകള്‍ അടക്കമുള്ള ബാങ്കിന്റെ ഇടപാടുകളുടെ ചുമതലയാണ് ബിജുവിന്. നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയുടെ കേന്ദ്ര ആസ്ഥാനത്ത് ട്രാന്‍സാക്ഷന്‍ ബാങ്കിംഗ് ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റ് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനുമായ പ്രഫ. കെ.വി. തോമസിന്റെയും ഷേര്‍ലിയുടെയും മൂത്ത മകനാണ്. ലക്ഷ്മിയാണു ഭാര്യ. ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയായ നന്തിക ഏക മകളാണ്.

സൗദി അറേബ്യയിലെ പഴയ സിറ്റി ബാങ്കിന്റെ പുതിയ രൂപമായ സാമ്പ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ വാണിജ്യ, ധനകാര്യ വിഭാഗം തലവന്‍, ഐഡിബിഐ ബാങ്കിന്റെ കേരളത്തിലെ കോര്‍പറേറ്റ് ബാങ്കിംഗ് തലവന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന ബിജു മുമ്പ് ഐസിഐസിഐ ബാങ്കിന്റെ ചെനൈ്ന ഓഫീസിലും റിലയന്‍സ് ഗ്രൂപ്പിന്റെ മുംബൈയിലെ കേന്ദ്ര ആസ്ഥാനത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
- dated 19 Mar 2016


Comments:
Keywords: Gulf - Otta Nottathil - biju_thomas Gulf - Otta Nottathil - biju_thomas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2320174
യാത്ര സ്വര്‍ണം പൂശിയ വിമാനത്തില്‍, കൂടെ 1000 സഹായികള്‍; സൗദി രാജാവ് ഇന്തോനേഷ്യയിലെത്തി
തുടര്‍ന്നു വായിക്കുക
ഇനി യാത്ര ചെയ്യാനും ഡ്രോണ്‍!
തുടര്‍ന്നു വായിക്കുക
malayalees_dead_salala
സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
തുടര്‍ന്നു വായിക്കുക
pension_alt_60_qatar
ഖത്തറില്‍ പൊതു, സ്വകാര്യ മേഖലകളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കുന്നു
തുടര്‍ന്നു വായിക്കുക
visa_qatar_new_policy_india
ഇന്ത്യ, ഖത്തര്‍ പുതിയ കരാറായി ; വിസാ നടപടികള്‍ ഉദാരമാക്കി
തുടര്‍ന്നു വായിക്കുക
ഭാര്യ മേക്കപ്പ് മാറ്റി, ഭര്‍ത്താവ് വിവാഹമോചനം നേടി
തുടര്‍ന്നു വായിക്കുക
151020167
ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us