Today: 21 Sep 2020 GMT   Tell Your Friend
Advertisements
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുബായിലെത്തി
Photo #1 - Gulf - Otta Nottathil - cm_dubai
Photo #2 - Gulf - Otta Nottathil - cm_dubai
ദുബായ്: ദുബായ് നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരള സംഘം ദുബായില്‍ എത്തി . ദുബായ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സമ്മേളനത്തില്‍ അവിടത്തെ ഭരണാധികാരിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണു മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നരക്കുളള വിമാനത്തിലാണ് മുഖ്യമന്ത്രി സംഘവും എത്തിച്ചേര്‍ന്നത്. ഇന്നു മുതല്‍ ഏപ്രില്‍ ഒന്നു വരെയാണു സമ്മേളനം.

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉതകുന്ന മൂന്ന് പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ യു.എ. ഇ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

യു.എ. ഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ സയ്യിദ് അല്‍ മന്‍സൂരിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏത് മേഖലയിലാവണം യു.എ.ഇ യുടെ നിക്ഷേപം എന്നത് കേരളത്തിന് തീരുമാനിക്കാം. ഇക്കാര്യത്തില്‍ ഉടന്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷം മാസ്ററര്‍ പ്ളാനുമായി യു.എ.ഇ സര്‍ക്കാരിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചാത്തല വികസന പദ്ധതികളില്‍ നിക്ഷേപിക്കാനാണ് യു.എ.ഇ താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളമാണ് പദ്ധതികള്‍ നിര്‍േദ്ദശിക്കേണ്ടത്. നിലവില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ യു.എ.ഇ യുടെ ഡി.പി.വേള്‍ഡുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. സ്മാര്‍ട്ട് സിറ്റിയും യു.എ.ഇ യുടെ സഹകരണത്തോടെയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

യു.എ.ഇയുടെ നേതൃത്വത്തില്‍ ദുബായില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായി എത്തിയതാണ്

കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ജൂണ്‍ ആദ്യവാരം നടക്കുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ മുഖ്യമന്ത്രി നേരില്‍ കണ്ട് ക്ഷണിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് സമ്മേളനത്തില്‍ കേരളത്തിലെ നിക്ഷേപസാധ്യതകള്‍ മുഖ്യമന്ത്രി അവതരിപ്പിക്കും.

യു.എ.ഇ യിലെ ഇന്ത്യന്‍ സ്ഥാനപതി ടി. പി.സീതാറാം, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍, കെ.എസ്. ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ പി.ബീന, വ്യവസായപ്രമുഖനും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.

മൂന്നു ദിവസവും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതോടനുബന്ധിച്ചു ദുബായ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ വ്യവസായ വകുപ്പിന്റെ പ്രത്യേക സ്ററാളും ഉണ്ടാകും.

വിദേശികളും വിദേശ ഇന്ത്യക്കാരുമായ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണു മുഖ്യമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. കേരളത്തിലെ നിക്ഷേപക സാധ്യതകള്‍ ചൊവ്വാഴ്ച വൈകിട്ട് 4.30ന് ഉമ്മന്‍ ചാണ്ടി നേരിട്ട് അവതരിപ്പിക്കും.
- dated 30 Mar 2015


Comments:
Keywords: Gulf - Otta Nottathil - cm_dubai Gulf - Otta Nottathil - cm_dubai,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16920209israel
യുഎഇയും ബഹറിനും ഇസ്രയേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ കരാര്‍ ഒപ്പുവച്ചു Recent or Hot News
ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ഡോണള്‍ഡ് ട്രംപ് തുടര്‍ന്നു വായിക്കുക
7920203test
കോവിഡ് പരിശോധനയ്ക്ക് ഉമിനീരും ഫലപ്രദം
തുടര്‍ന്നു വായിക്കുക
24820203dubai
ദുബായ് റെസിഡന്‍സ് വിസയുള്ളവര്‍ക്ക് യുഎഇയില്‍ എവിടെയും വിമാനമിറങ്ങാം
തുടര്‍ന്നു വായിക്കുക
10820201covid
കോവിഡിനെ വരുതിയിലാക്കി ഗള്‍ഫ് മേഖല
തുടര്‍ന്നു വായിക്കുക
23720208kuwait
പ്രതിസന്ധി നേരിടാന്‍ കുവൈറ്റ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നു
തുടര്‍ന്നു വായിക്കുക
wmc_silver_jubilee_celeb_middle_east_region
കാന്‍സര്‍ രോഗികളെയും വിദ്യാര്‍ത്ഥികളെയും നെഞ്ചോട് ചേര്‍ത്ത് സില്‍വര്‍ ജൂബിലി നിറവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍
തുടര്‍ന്നു വായിക്കുക
11720207emirates
എമിറേറ്റ്സ് 9000 പേരെ പിരിച്ചുവിടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us