Today: 23 Oct 2017 GMT   Tell Your Friend
Advertisements
എമിറേസ്ററ്സ്, ഇത്തിഹാദ് വിമാനങ്ങള്‍ ഇനി ഖത്തറിലേക്കില്ല ; മലയാളികള്‍ കഷ്ടത്തിലാവും
Photo #1 - Gulf - Otta Nottathil - emirates_boycott_qatar

ദുബായ്: ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെയ്ക്കുകയാണ്.

ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചതോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും.

എമിറേറ്റ്സ് എയര്‍വെയ്സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികള്‍ ഇനി ഖത്തറിലേക്ക് സര്‍വീസ് നടത്തില്ല. അതേ സമയം ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതില്‍ സൗദി അറേബ്യയുടെ വിലക്കില്ല.

ഖത്തര്‍ പ്രവാസികള്‍ക്കൊപ്പം യുഎഇ,സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെയും ബാധിക്കും.
ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന അനേകം മലയാളികളാണുള്ളത്. ഇവര്‍ക്ക് ഖത്തറിലേക്കും അവിടേ നിന്ന് നയതന്ത്രം വിച്ഛേദിച്ച രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരും.
തീവ്രാവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി,യുഎഇ,ബഹ്റൈന്‍, ഈജിപ്ത് എന്നീ നാല് രാജ്യങ്ങള്‍ ഉപേക്ഷിച്ചത്.
- dated 05 Jun 2017


Comments:
Keywords: Gulf - Otta Nottathil - emirates_boycott_qatar Gulf - Otta Nottathil - emirates_boycott_qatar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1810201710
സൗദിയില്‍ സ്ത്രീകളുടെ രാത്രി ജോലിക്ക് നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
1710201708
പെണ്‍വേഷത്തില്‍ മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചതിന് പാര്‍ലര്‍ ഉടമകള്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി
തുടര്‍ന്നു വായിക്കുക
14820173
ക്രിസ്ത്യാനികളുടെ കുടിയൊഴിക്കല്‍ തടയണമെന്ന് മധ്യപൂര്‍വേഷ്യന്‍ സഭാ മേധാവികള്‍
തുടര്‍ന്നു വായിക്കുക
10820176
ഉപരോധം നേരിടാന്‍ ഖത്തര്‍ വിസ ഇളവ് പ്രഖ്യാപിച്ചു
ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട തുടര്‍ന്നു വായിക്കുക
without_visa_indian_to_qatar
ഇന്ത്യക്കാര്‍ക്കു വീസാരഹിത യാത്ര ഖത്തറിലേയ്ക്ക്
തുടര്‍ന്നു വായിക്കുക
11720178
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് സ്റേററ്റ് സെക്രട്ടറി കുവൈറ്റിലേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us