Today: 24 Nov 2017 GMT   Tell Your Friend
Advertisements
തിരുവനന്തപുരംദുബായ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
Photo #1 - Gulf - Otta Nottathil - emirates_dubai_tvm_flight

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. തിരുവനന്തപുരംദുബായ് ഇ.കെ 521 എമിറേറ്റ്സ് വിമാനത്തിനാണ് തീപിടിച്ചത്. ആര്‍ക്കും അപകടമില്ല. തീപിടിച്ച ഉടനെ എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെയെല്ലാം രക്ഷപെടുത്തി.

ദുബായില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് തീപടര്‍ന്നത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടം. ദുബായ് സമയം ഉച്ചയ്ക്ക് 12.45 നാണ് സംഭവം. യാത്രക്കാരും ജീവനക്കാരുമായി 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു.

ബോയിങ് 777 വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം പിന്‍ഭാഗമിടിച്ചാണ് ലാന്‍ഡ് ചെയ്തതെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. ലാന്‍ഡ് ചെയ്തയുടന്‍ യാത്രക്കാര്‍ എമര്‍ജന്‍സി വാതില്‍ വഴി ചാടി രക്ഷപ്പെട്ടത് വന്‍ദുരന്തമൊഴിവാക്കി.
രക്ഷപ്പെടുന്നതിനിടെ യാത്രക്കാരില്‍ ചിലര്‍ക്ക് ചെറിയ തോതില്‍ പൊള്ളലേറ്റിട്ടുണ്ട്. റണ്‍വേയിലേക്ക് ചാടുന്നതിനിടെ പലര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ലാന്‍ഡ് ചെയ്ത് ഏറെക്കഴിയും മുമ്പേ വിമാനം പൂര്‍ണമായും കത്തിനശിച്ചു.

വിമാനം ലാന്‍ഡ് ചെയ്ത ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്ന് അടച്ചിട്ടിരിക്കുകയാണ്. എമിറേറ്റ്സ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് ഈ ടെര്‍മിനലിലാണ്. ടെര്‍മിനല്‍ അടച്ചതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനങ്ങള്‍ അല്‍ മഖ്ദൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ദുബായ് വിമാനത്താവളത്തില്‍ താല്‍ക്കാലികമായി വിമാനം ലാന്‍ഡ് ചെയ്യുന്നതും ടെയ്ക്ക് ഓഫ് ചെയ്യുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്.
- dated 03 Aug 2016


Comments:
Keywords: Gulf - Otta Nottathil - emirates_dubai_tvm_flight Gulf - Otta Nottathil - emirates_dubai_tvm_flight,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us