Today: 23 Oct 2017 GMT   Tell Your Friend
Advertisements
നോര്‍ക്കയുടെ പേരില്‍ ദോഹയിലെ മലയാളി പ്രമുഖര്‍ തട്ടിപ്പിനിരയായി
ദോഹ : നോര്‍ക്കയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിയിലേക്കുള്ള വിവരശേഖരണമെന്നപേരില്‍ ദോഹയിലെ പ്രമുഖരായ മലായാളികളില്‍ നിന്നും പണംവാങ്ങി മുങ്ങിയതായി ആരോപണമുയരുന്നു. വേള്‍ഡ്ക്ളാസ് മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പുനടന്നത്.

ഇരുപതു വര്‍ഷത്തിലേറെ പ്രവാസികളായിട്ടുള്ളവരുടെ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ഡയറക്ടറി നോര്‍ക്കയുടെ സഹകരണത്തോടെ പ്രസിദ്ധീകരികൂന്നു എന്ന പേരിലാണ് പ്രമുഖ മലയാളികളെ സാമ്പത്തികത്തട്ടിപ്പിന് ഇരയാക്കിയത്. 2015 മാര്‍ച്ച് മുതല്‍ രണ്ട് മാസ കാലയളവില്‍ ദോഹയില്‍ താമസിച്ചാണ് നോര്‍ക്കയുടെ പേരിലുള്ള ഡയറക്ടറി തട്ടിപ്പ് നടത്തിയത്. ഉയര്‍ന്ന റിട്ടയര്‍ഡ് പോലീസ ഉദാ്യേഗസ്ഥന്‍ എന്നപേരിലും വിദ്യാഭ്യാസമന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫ് എന്നും സ്വയം പരിച്ചയപെടുത്തിയ രണ്ടുപേരാണ് നിരവധി മലയാളി പ്രവാസി പ്രമുഖരെ വലയിലാക്കിയത്. കേരളത്തിലും ,ചെന്നയിലും ,ബാഗ്ളൂരിലും ഓഫീസുകളുടെ വിലാസം രേഖപെടുത്തിയ ലെറ്റര്‍ ഹെഡില്‍ നേരിട്ട് ഇമെയില്‍ അയച്ചും ,ഫോണില്‍ വിളിച്ചുമാണ് ഇവര്‍ സ്വയം പരിചയപെടുത്തിയത്.

ഖത്തര്‍ മലയാളി ഡയറക്ടറി എന്നപേരിലെ പ്രസിദ്ധീകരണത്തിന്റെ കോപ്പിക്ക് ഇരുന്നൂറ് റിയാലാണ് ഈടാക്കുന്നതെന്നും ഇരുപതു വര്‍ഷത്തെ നിങ്ങളുടെ ജീവിതം അടയാളപെടുത്തിയ ഡയറക്ടറി കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും വാങ്ങണമെന്ന് പ്രലോഭിപ്പിച്ചാണ് മുന്‍കൂര്‍ പണം ഈടാക്കിയത് ആയിരം മുതല്‍ അയ്യായിരം വരെ പലരില്‍നിന്നും ഈടാക്കിയ സഘം മൂന്നുമാസത്തിനകം ഡയറക്ടറി പ്രസിധീകരിക്കുമെന്നു പറഞ്ഞാണ് ഖത്തര്‍ വിട്ടത്. സജീദ്ഖാന്‍, വി കെ ജോണി എന്ന പേരിലാണ് ഇവര്‍ പരിചയപ്പെടുത്തിയതെന്നു തട്ടിപ്പിനിരയായ ദോഹയിലെ പ്രമുഖ ബിസിനസ്സ് സംരംഭകന്‍ കൊച്ചിസ്വദേശി ജെന്‍സന്‍മംഗളത്തോട്പറഞ്ഞു.

പഴയകാലപ്രവാസികളായ പ്രമുഖരുടെ വിവരങ്ങളും ഇവര്‍ ചോദിച്ചറിഞ്ഞതായും ജെന്‍സന്‍ വെളിപ്പെടുത്തി. ദുബായില്‍ ഡയറക്ടറി പ്രസിദ്ധീകരിച്ചുകഴിഞ്ഞു എന്നാണ് ഇവര്‍ ആദ്യം വെളിപ്പെടുത്തിയത്. അതിനു വിപരീതമായി കഴിഞ്ഞ ദിവസം ഇവരുടെ ബാഗ്ളൂര്‍ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഇപ്പോള്‍ ഈ സഘംദുബായില്‍ ഡയറക്ടറി പ്രസിദ്ധീകരിക്കാനുള്ള പര്യടനത്തില്‍ ആണെന്നു വെളിപ്പെടുത്തിയതാണ് തട്ടിപ്പിന്റെ ദുരൂഹതയ്ക്കിടം നല്‍കിയത്.
- dated 27 Jan 2016


Comments:
Keywords: Gulf - Otta Nottathil - norka_domha_malayalees Gulf - Otta Nottathil - norka_domha_malayalees,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1810201710
സൗദിയില്‍ സ്ത്രീകളുടെ രാത്രി ജോലിക്ക് നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
1710201708
പെണ്‍വേഷത്തില്‍ മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചതിന് പാര്‍ലര്‍ ഉടമകള്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി
തുടര്‍ന്നു വായിക്കുക
14820173
ക്രിസ്ത്യാനികളുടെ കുടിയൊഴിക്കല്‍ തടയണമെന്ന് മധ്യപൂര്‍വേഷ്യന്‍ സഭാ മേധാവികള്‍
തുടര്‍ന്നു വായിക്കുക
10820176
ഉപരോധം നേരിടാന്‍ ഖത്തര്‍ വിസ ഇളവ് പ്രഖ്യാപിച്ചു
ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട തുടര്‍ന്നു വായിക്കുക
without_visa_indian_to_qatar
ഇന്ത്യക്കാര്‍ക്കു വീസാരഹിത യാത്ര ഖത്തറിലേയ്ക്ക്
തുടര്‍ന്നു വായിക്കുക
11720178
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് സ്റേററ്റ് സെക്രട്ടറി കുവൈറ്റിലേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us