Today: 16 Jul 2018 GMT   Tell Your Friend
Advertisements
പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
Photo #1 - Gulf - Otta Nottathil - pravasi_friends_of_india_riyad
റിയാദ്:പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ഒന്നാം വാര്‍ഷികം റിയാദിലെ നോഫാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അംഗങ്ങളുടെ കുടുംബ സംഗമം രക്ഷാധികാരി അസ്ലം പാലത്ത് ഉദ്ഘാടനം ചെയ്തു.വളരെ ചുരുങ്ങിയ കാലം കൊണ്ട് 15 ലക്ഷത്തിലധികം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനയുടെ റിപ്പോര്‍ട്ട് കണ്‍വീനര്‍ അവതരിപ്പിച്ചു.
വിവിധ നൃത്ത വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളുടെ നൃത്തങ്ങള്‍ക്കു പുറമെ മുതിര്‍ന്നവരുടെ പരിപാികള്‍ വാര്‍ഷികത്തിന് മാറ്റുകൂട്ടി.

പ്രസിഡന്റ് രാജേഷ് പറയംകുളത്തിന്റെ അധ്യക്ഷതയില്‍ സാംസ്കാരിക സമ്മേളനം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മൈമൂന ടീച്ചര്‍, സാമൂഹ്യ പ്രവര്‍ത്തകരായ റാഫി പാങ്ങോട്, ചന്ദ്രസേനന്‍,ഷിബു ഉസ്മാന്‍, ഷാജഹാന്‍ ചാവക്കാട്, രക്ഷാധികാരി അസ്ലം പാലത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ജനറല്‍ സെക്രട്ടറി നാസര്‍ മുക്കം സ്വാഗതവും പി ആര്‍ ഒ ഷരീഖ് തൈക്കണ്ടി നന്ദിയും പറഞ്ഞു.

ചടങ്ങില്‍ മൈമൂന ടീച്ചര്‍ ,ചന്ദ്രസേനന്‍ ,മുജീബ് കായംകുളം, ഫ്രണ്ട്സ് ഓഫ് ഇന്ത്യ ഭാരവാഹികളായ റഹിം പാലത്ത്,ഷരിക്ക് തൈക്കണ്ടി, സലിം വലിലാപ്പുഴ,അനില്‍ തൃശൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.അലി എ. കെ. റ്റി, ആബിദ് പള്ളിക്കല്‍, ഹസന്‍ ആരിക്കോട്, സമദ് അടൂര്‍, രാധാ കൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യയൂടെ 2018 ലെ കലണ്ടര്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട് പ്രകാശനം ചെയ്തു.ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ രാധാകൃഷ്ണന്‍,ജോര്‍ജ് എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.
- dated 30 Nov 2017


Comments:
Keywords: Gulf - Otta Nottathil - pravasi_friends_of_india_riyad Gulf - Otta Nottathil - pravasi_friends_of_india_riyad,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us