Today: 30 May 2017 GMT   Tell Your Friend
Advertisements
പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടുന്നു
Photo #1 - Gulf - Otta Nottathil - saudi_iran_issues
വാഷിങ്ടണ്‍: ഷിയാ പുരോഹിതന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കിയതിനെത്തുടര്‍ന്ന് മേഖലയില്‍ ഉരുത്തിരിഞ്ഞ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടുന്നു. സംഭവത്തെത്തുടര്‍ന്ന് സൗദിയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്‍ വിച്ഛേദിച്ചിരുന്നു.

പശ്ചിമേഷ്യയിലെ പ്രധാന ശക്തികളായ ഇറാനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത് മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന വിലയിരുത്തലാണ് ലോക രാഷ്ട്രങ്ങള്‍ക്കുള്ളത്. യു.എസ് സ്റേററ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇതിന്‍െറ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരു രാജ്യങ്ങളും നേരിട്ടുള്ള ചര്‍ച്ചക്ക് തയാറാകണമെന്ന് യു.എസ് സ്റേററ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി പ്രസ്താവിച്ചു. ഇരുകൂട്ടരും സമവായത്തിന് തയറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളില്‍ സൗദിക്കും ഇറാനും ഭിന്ന നിലപാടാണുള്ളത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള മിനിമം സഹകരണത്തിലൂടെയും വിശ്വാസത്തിലെടുത്തും പ്രശ്നപരിഹാരത്തിനായിരുന്നു അമേരിക്കയുടെ ശ്രമം. യു.എന്‍ പിന്തുണയോടെയുള്ള ഈ നീക്കത്തിനിടെയാണ് സൗദി ശിയാ നേതാവുള്‍പ്പെടെയുള്ളവര്‍ക്ക് വധശിക്ഷ നടപ്പാക്കുകയും ഇതിനു പ്രതികരണമെന്നോണം ഇറാന്‍ സൗദി എംബസിക്കുനേരെ ആക്രമണം നടത്തുകയും ചെയ്തത്. പുതിയ സംഭവങ്ങള്‍ സിറിയ, യമന്‍ സംഘര്‍ഷങ്ങളെ കൂടുതല്‍ വഷളാക്കുമെന്ന് റോയല്‍ യുനൈറ്റഡ് സര്‍വിസ് പോലുള്ള അമേരിക്കന്‍ ബുദ്ധിജീവി സംഘടനകള്‍ അഭിപ്രായപ്പെടുന്നു.

സിറിയ, ആണവ കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇറാന്‍ അനുകൂല നിലപാട് സ്വീകരിച്ച റഷ്യ, സൗദി എംബസി അക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ചത് ശ്രദ്ധേയമാണ്. എംബസി ആക്രമണമാണ് വിഷയം ഇത്രയും വഷളാക്കിയതെന്ന അഭിപ്രായമാണ് റഷ്യക്കുള്ളത്. ജര്‍മനി, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളും സമവായംതന്നെയാണ് പരിഹാര ഫോര്‍മുലയായി നിര്‍ദേശിച്ചിരിക്കുന്നത്. സിറിയ, യമന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ സൗദിയും ഇറാനും നയതന്ത്ര ബന്ധം ശക്തമാക്കുന്നതോടെ സാധ്യമാകുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് സ്ററിഫാന്‍ സീബെര്‍ട്ട് പറഞ്ഞു.
സൗദിയുമായുള്ള സുരക്ഷാ കരാര്‍ വിവാദമായ സാഹചര്യത്തില്‍ ബ്രിട്ടന്‍, വിഷയത്തിലുള്ള നിലപാട് ഏറെ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചത്. വിഷയത്തെ നേരിട്ട് പരാമര്‍ശിക്കാതെ ഏത് സാഹചര്യത്തിലും വധശിക്ഷ ഒഴിവാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അതേസമയം, സൗദിയുമായുള്ള ബന്ധം തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പറഞ്ഞു.

പശ്ചിമേഷ്യയിലെ പുതിയ സംഭവങ്ങള്‍ മേഖലയില്‍ സുന്നിശിയാ സംഘര്‍ഷം കൂടുതല്‍ ശക്തമാകാനും കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. തിങ്കളാഴ്ച, ശിയാ ഭൂരിപക്ഷ മേഖലയായ ബഗ്ദാദിലെ മൂന്ന് സുന്നി പള്ളികള്‍ക്കുനേരെയുണ്ടായ ബോംബാക്രമണം ഇതിനെ സാധൂകരിക്കുന്നുണ്ട്. കൂടാതെ, സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന പൂര്‍ണമായും വിഷയത്തില്‍ സൗദി അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഒരുപക്ഷേ, പശ്ചിമേഷ്യ പുതിയൊരു യുദ്ധത്തിലേക്ക് നീങ്ങുമെന്നും നിരീക്ഷിക്കപ്പെടുന്നു.
- dated 07 Jan 2016


Comments:
Keywords: Gulf - Otta Nottathil - saudi_iran_issues Gulf - Otta Nottathil - saudi_iran_issues,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
255201710
ദുബായില്‍ റോബോട്ട് പോലീസ് ഡ്യൂട്ടി തുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
toyota_sunny_expired
പ്രമുഖ പ്രവാസി വ്യവസായി ടൊയോട്ട സണ്ണി കുവൈറ്റില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
21420176
ദുബായില്‍ ഷോപ്പിങ് വിസ്മയമാകാന്‍ സിലിക്കോണ്‍ മാള്‍
തുടര്‍ന്നു വായിക്കുക
ഗള്‍ഫ്് ലോട്ടറി ; മലയാളി വനിതാഡോക്ടര്‍ക്ക് 18 കോടി രൂപ ഭാഗ്യമായെത്തി
തുടര്‍ന്നു വായിക്കുക
2320174
യാത്ര സ്വര്‍ണം പൂശിയ വിമാനത്തില്‍, കൂടെ 1000 സഹായികള്‍; സൗദി രാജാവ് ഇന്തോനേഷ്യയിലെത്തി
തുടര്‍ന്നു വായിക്കുക
ഇനി യാത്ര ചെയ്യാനും ഡ്രോണ്‍!
തുടര്‍ന്നു വായിക്കുക
malayalees_dead_salala
സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us