Today: 08 Feb 2023 GMT   Tell Your Friend
Advertisements
ഡെന്‍മാര്‍ക്കിനെ കീഴടക്കി ഓസ്ട്രേലിയ പ്രീക്വാര്‍ട്ടറില്‍
Photo #1 - Gulf - Sports - 11220223worlcup
ദോഹ: ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിനു കീഴടക്കിയ ഓസ്ട്രേലിയ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

മാത്യു ലക്കിയാണ് ഓസ്ട്രേലിയയുടെ വിജയ ഗോളിന് ഉടമയായത്. രണ്ട് വിജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റുമായാണ് രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയ ടീം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടുണീഷ്യ, ഫ്രാന്‍സിനെ അട്ടിമറിച്ചതോടെ മൂന്ന് കളികളില്‍ നിന്ന് ഒരു പോയന്റുമായി ഡെന്‍മാര്‍ക്ക് അവസാന സ്ഥാനത്തായി. ഫ്രാന്‍സ് ഗ്രൂപ്പ് ചാംപ്യന്‍മാരായി തന്നെ പ്രീക്വാര്‍ട്ടറിലെത്തി.

രണ്ടാം പകുതിയിലെ 60~ാം മിനിറ്റിലായിരുന്നു ഓസ്ട്രേലിയയുടെ ഗോള്‍. റൈലി മഗ്രിയുടെ പാസ് സ്വീകരിച്ച ലെക്കി ഡെന്‍മാര്‍ക്ക് ഡിഫന്‍ഡര്‍ യോക്കിം മഹ്ലെയെ കബളിപ്പിച്ച് പന്ത് പോസ്ററിന്റെ വലതു മൂലയിലേക്ക് തൊടുത്തുവിട്ടു. ഗോളിയെ നിഷ്പ്രയാസം മറികടന്ന് പന്ത് വലകുലുക്കി. ഓസ്ട്രേലിയന്‍ ജേഴ്സിയില്‍ താരത്തിന്റെ 14~ാം ഗോളായിരുന്നു ഇത്.

മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേ ഡെന്‍മാര്‍ക്ക് പലപ്പോഴും ഗോളിനടുത്തെത്തിയെങ്കിലും ഫിനിഷിങ്ങില്‍ പാളിപ്പോയി. മാര്‍ട്ടിന്‍ ബ്രെയ്ത്ത്വെയ്റ്റും ആന്രേ്ദസ് സ്കോവ് ഓള്‍സനും മത്തിയാസ് ജെന്‍സനും ചേര്‍ന്ന മുന്നേറ്റങ്ങള്‍ ഓസ്ട്രേലിയന്‍ പ്രതിരോധത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തി.
- dated 01 Dec 2022


Comments:
Keywords: Gulf - Sports - 11220223worlcup Gulf - Sports - 11220223worlcup,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
271220226worldcup
നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്: ബിബിസി സര്‍വേയില്‍ മുന്നില്‍ ഖത്തര്‍
തുടര്‍ന്നു വായിക്കുക
forbidden_action_qatar_amir_overcoat_messi
ഖത്തറിന്റെ കുപ്പായം ഫിഫയുടെ നടപടി വിരുദ്ധമോ ?
തുടര്‍ന്നു വായിക്കുക
argentina_world_cup_winners_2022
മെസിയും കൂട്ടരും ലോക ഫുട്ബോള്‍ രാജാക്കന്മാര്‍
തുടര്‍ന്നു വായിക്കുക
151220221worldcup
ഫ്രാന്‍സ് ~ അര്‍ജന്റീന ഫൈനല്‍
തുടര്‍ന്നു വായിക്കുക
141220222worldcup
ആറാം ഫൈനലിന് അര്‍ജന്റീന
തുടര്‍ന്നു വായിക്കുക
111220222worldcup
ഇംഗ്ളിഷ് ദുരന്തത്തില്‍ ഫ്രഞ്ച് ക്ളാസിക്
കെയ്ന്‍ പെനല്‍റ്റി തുലച്ചു, ഫ്രാന്‍സ് സെമിയില്‍
തുടര്‍ന്നു വായിക്കുക
111220221worldcup
ചരിത്രമെഴുതി മൊറോക്കോ
ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം | കണ്ണീരോടെ ക്രിസ്റ്റ്യാനോ യാത്ര പറഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us