Today: 26 Sep 2020 GMT   Tell Your Friend
Advertisements
നോവല് ~ കാണാപ്പുറങ്ങളിലേക്കൊരു യാത്ര
Photo #1 - India - Arts-Literature - noval_review_karoor
ജീവിതമൊരു യാത്രയും തുടര്‍ച്ചയുമാണ്. ആ യാത്രയില്‍ വ്യത്യസ്തമായൊരു പ്രപഞ്ചം വിടര്‍ന്നു നില്‍ക്കുന്നതായി കാണാം. ആ മാദക സ്വപ്നമേഖലയിലെത്തിയവരാണ് ഇന്‍ഡ്യയ്ക്ക് പുറത്തുള്ള പ്രവാസികള്‍. ധാരാളം ദരിദ്രരെ സൃഷ്ടിച്ചെടുക്കുന്ന ജന്മനാട്ടില്‍നിന്ന് ജീവിതത്തെ ധന്യമാക്കാനുള്ള പ്രയാണമാണിത്. എന്നിട്ടും അവര്‍ അവഗണന നേരിടുന്നു. ആ കൂട്ടത്തില്‍ ചില സര്‍ഗ്ഗധനരായ എഴുത്തുകാരുമുണ്ട്. അത് ഞാന്‍ മനസ്സിലാക്കിയത് സാഹിത്യസഹകരണസംഘം പ്രസിദ്ധീകരിച്ച മലയാളം~ഇംഗ്ളീഷ് എഴുത്തുകാരനായ "കാരൂര്‍ സോമന്റെ' കാണാപ്പുറങ്ങള്‍ വായിച്ചപ്പോഴാണ്. അദ്ദേഹത്തിന്റെ ഈടുറ്റ പല പ്രവാസ നോവലുകളും ഞാന്‍ വായിച്ചിട്ടുണ്ട്. മികച്ച നോവലുകള്‍ ആനന്ദത്തിന്റെ നിറനിലാവ് ആസ്വാദകഹൃദയങ്ങളില്‍ നിറയ്ക്കാറുണ്ട്. അങ്ങനെ ജന്മമെടുക്കുന്ന കൃതികള്‍ക്ക് ശക്തിയും സൗന്ദര്യവുമുണ്ട്. ബ്രിട്ടനിലെ മൂന്ന് മലയാളി തലമുറകളുടെ കഥ പറഞ്ഞ് പോകുന്ന ഈ നോവല്‍ ആ സൗന്ദര്യത്തിലേക്കാണ് വായനക്കാരനെ വഴി നടത്തുന്നത്. ശ്രേഷ്ഠമായ പ്രവാസ രചനകളെ തെളിച്ചമുള്ള കണ്ണുകള്‍കൊണ്ട് സൂക്ഷ്മവിശഭാവങ്ങളോടെ പഠിക്കാനുള്ളതുകൊണ്ടാണോ അതോ അനുയായികള്‍ ഇല്ലാത്തതുകൊണ്ടാണോ മുഖ്യധാരയില്‍നിന്ന് തള്ളപ്പെടുന്നതെന്ന് മനസ്സിലാക്കുന്നില്ല. അറിവിനായി ദാഹിക്കുന്ന നല്ലൊരു വായനക്കാരന്‍ വിദേശ കൃതികളെയും ആശ്രയിക്കാറുണ്ട്. ഇവിടെ സ്വന്തം നാട്ടുകാരന്‍ അന്യരാജ്യങ്ങളില്‍ ജീവിത സമയത്തിന്റെ നല്ലൊരു പങ്കും ചിലവഴിച്ച് അവിടുത്തെ അനുഭവങ്ങള്‍, അറിവുകള്‍ നമുക്കു നല്കുമ്പോള്‍ അതിന്റെ ദോഷങ്ങള്‍ മാത്രം പറഞ്ഞോ പറയാതെയോ അകറ്റി നിര്‍ത്തുന്നത്. ഉപകാരത്തെക്കാള്‍ ഉപദ്രവമാണ് ചെയ്യുന്നത്.

ഒന്നും രണ്ടും ലോകമഹായുദ്ധത്തോടെയാണ് ഇന്‍ഡ്യയില്‍നിന്നുള്ള ബ്രിട്ടീഷ് ~ ഇന്‍ഡ്യന്‍ പട്ടാളക്കാര്‍ ബ്രിട്ടനിലേക്ക് പോകുന്നത്. അതില്‍ മലയാളികളുമുണ്ട്. ആ യുദ്ധങ്ങളില്‍ ആയിരമായിരികം ധീരജവാന്മാര്‍ വീരചരമം പ്രാപിച്ചിട്ടുണ്ട്. അതില്‍നിന്ന് രക്ഷപ്പെട്ടവരാണ് കേരളത്തില്‍ നിന്നുള്ള ആന്റണിയും കാഷ്മീര്‍ പാകിസ്ഥാനില്‍നിന്നുള്ള അലി അബ്ദുള്ള. ബ്രിട്ടീഷ് നാവിക പടയുടെ കൊച്ചിയിലെ അധിപനായിരുന്ന വില്യസ്കോട്ട് ലണ്ടനിലുള്ള മൂത്ത സഹോദരന്‍ പീറ്റര്‍ സ്കോട്ടിന്റെ ആവശ്യപ്രകാരമാണ് സമര്‍ത്ഥരായ ഏതാനും ഇന്ത്യാക്കാരെ ലണ്ടനിലേയ്ക്കയ്ക്കുന്നത്. ആ സമയം ഇന്‍ഡ്യയില്‍ ദാരിദ്യ്രം, പട്ടിണി, അരിക്ഷാമം, മണ്ണെണ്ണ ക്ഷാമം അതിരൂക്ഷമായിരുന്നു ആ സമയത്താണ് ~ വില്യമിന്റെ വിശ്വസ്തനായ പട്ടാളക്കാരന്‍ ആന്റണിയോടു ലണ്ടനിലേയ്ക്കു പോകാന്‍ താല്പര്യമുണ്ടോയെന്ന് ചോദിക്കുന്നത്. ആ വാക്കുകള്‍ മണ്ണെണ്ണയുടെ ക്ഷാമത്താല്‍ വീടുകള്‍ ഇരുള്‍മൂടി കിടന്നയവസ്ഥയാണ് ഓര്‍ത്തത്. ആ മുഖം ഒരു ജലവിതാനത്തിലായി ഒരു തുള്ളി മണ്ണെണ്ണ വീണ് അഴകിന്റെ വര്‍ണ്ണകുടകള്‍ വിരിഞ്ഞതു പോലെയായി. സൂര്യനസ്തമിക്കാത്ത, രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കൊട്ടാരനഗരത്തിലേയ്ക്ക് പോകാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. എല്ലാ ദൈവത്തിന്റെ കാരുണ്യമായിട്ടാണ് ആന്റണി കരുതുന്നത്. യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭാര്യയോടും പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരോടും യാത്ര പറഞ്ഞ് ഇംഗ്ളണ്ടിലെ സൗത്ത് ആംമറ്റണ്‍ തുറമുഖത്തേയ്ക്ക് സൂയസ് കനാല്‍ വഴി ആഴ്ചകള്‍ സഞ്ചരിച്ചു. ആന്റണിക്കൊപ്പം മറ്റൊരു കാഷ്മീര്‍ പാക്സ്ഥാനി പട്ടാളക്കാരന്‍ അലി അബ്ദുള്ളയുമുണ്ടായിരുന്നു. അവരെ സ്വീകരിക്കാന്‍ കുതിരവണ്ടിയുമായി പീറ്ററിന്റെ സേവകന്‍ തുറമുഖത്തെത്തിയിരുന്നു. ബ്രിട്ടന്റെ മണ്ണില്‍ കാലുകുത്തിയ നിമിഷം മുതല്‍ ആകാശത്ത് ശത്രു സൈന്യത്തിന്റെ യുദ്ധവിമാനങ്ങളെത്തിയ മുന്നറിയിപ്പുമായി സയിറന്‍ മുഴങ്ങുന്നത് അവരുടെ കാതുകളെയുലച്ചു. പീറ്റര്‍ സന്തോഷത്തോടെ അവരെ സ്വീകരിച്ചു. ലണ്ടനില്‍ സന്തുഷ്ടചിത്തനായിട്ടെത്തിയ ആന്റണിക്ക് ലഭിച്ച ജോലിയുദ്ധത്തില്‍ മരിച്ചവരുടെ ശവശരീരങ്ങള്‍ മറവു ചെയ്യുക, ബോംബിംഗില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക എന്നിവയായിരുന്നു. അലിക്ക് ലഭിച്ചത് കുതിരപാടത്തുള്ള പന്തയകുതിരകളെ പരിപാലിക്കലായിരുന്നു. യൂറോപ്പില്‍ നടക്കുന്ന എല്ലാ പ്രമുഖ കുതിര പന്തയങ്ങളില്‍ പീറ്ററിന്റെകുതിരകള്‍ പങ്കെടുക്കയും സമ്മാനങ്ങള്‍ നേടുകയും ചെയ്യാറുണ്ട്. മാത്രവുമല്ല ബ്രിട്ടീഷ് പട്ടാളത്തിലെ നല്ലൊരു വിഭാഗം കുതിരകളും പീറ്ററിന്റെ കുതിര പാടത്തുനിന്നുള്ളതാണ്. ദിവസങ്ങള്‍ പെറ്റുപെരുകിക്കൊണ്ടിരിക്കെ ഒരു ദിവസം ""ക്രൂരനായ ഒരു ബ്രിട്ടീഷ് പട്ടാളക്കാരന്റെ തോക്കിന്‍മുനയില്‍നില്‍നിന്ന് തന്നെ രക്ഷിച്ചത് ആകാശത്ത് ദൈവത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ജര്‍മ്മന്‍ ബോംബറായിരുന്നു. ആ രാത്രിയില്‍ ആന്റണി ശിരസ്സറ്റുപോയ ആ ഇംഗ്ളീഷുകാരന്റെ ജഡത്തിനൊപ്പം കഴിയേണ്ടി വന്നു. ദേഹമാസകലം ചോരയുടെ ഭൂപടം തെളിഞ്ഞു. അസ്ഥപ്രജ്ഞനായി പുറത്തിറങ്ങി മാനത്ത് നോക്കുമ്പോള്‍ കരിപുരണ്ട ആകാശം ഡെമെക്സിന്റെ വാളുപോലെ തൂങ്ങി കിടക്കുന്നതായി തോന്നി.'' ഇതുപോലുള്ള അലങ്കാര പ്രയോഗങ്ങള്‍ സാഹിത്യസൗന്ദര്യത്തിന്റെ അഴക് വര്‍ദ്ധിപ്പിക്കുന്നതാണ്.

ലണ്ടനിലെ ആന്റണിയുടെ ജീവിതം മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും നടുവിലൂടെയായിരുന്നു. ആ സന്ദര്‍ഭങ്ങളിലൊന്നും ആന്റണി ആത്മധൈര്യവും ദൈവത്തിലുള്ള വിശ്വാസവും നഷ്ടപ്പെടുത്തിയിട്ടില്ല. ജീവിതത്തില്‍ ആന്റണി പഠിച്ച ഒരു പാഠം അദ്ധ്വാനവും ആത്മവിശ്വാസവുമില്ലെങ്കില്‍ അഭിവൃദ്ധിയിലെത്താന്‍ സാദ്ധ്യമല്ലെന്നുള്ളതാണ്. എന്നാല്‍ സുമുഖനും സുന്ദരനുമായി അലി തികച്ചും വ്യത്യസ്ഥനായിരുന്നു. അയാള്‍ക്ക് സമ്പത്തും പദവിയും കാമവും ചെന്നായുടെ വിശപ്പുപോലെയാണ്. കുതിരകളെ പരിശീലിപ്പിക്കുന്ന മദാമ്മയെപ്പോലും അയാളുടെ ലൈംഗീകയിച്ഛകള്‍ക്കു വിധേയമാക്കിയിരുന്നു. അലിയുടെ എല്ലാം അപകടവേളകളിലും ആന്റണി ഒരു സഹായിയായി എത്തുക പതിവായിരുന്നു. രണ്ട്പേരുടെയും കുടുംബങ്ങള്‍ ഇന്‍ഡ്യയില്‍നിന്ന് വന്നതോടെ ജീവിതം വ്യത്യസ്തമായൊരു വഴിത്താരയിലൂടെ സഞ്ചരിച്ചു തുടങ്ങി. കുട്ടികള്‍ പഠിച്ച് മിടുക്കരായി വളര്‍ന്നു. അലി കാഷ്മീര്‍ പാകിസ്ഥാനില്‍നിന്ന് സുഹൃത്തുക്കളെ കൊണ്ടുവരാനായി ഭാര്യമാരെ ഉപേക്ഷിക്കയും പുതിയ സ്ത്രീകളെ സ്വീകരിക്കയും ചെയ്തു. അതിനാല്‍ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായില്ല. ഇതിനിടയില്‍ മക്കയിലേക്കുള്ള വിശുദ്ധ യാത്രകളും തുടങ്ങി. അതിന്റെ ലക്ഷ്യം സമ്പത്തും പദവിയും മാത്രമായിരുന്നു. അതൊന്നും അനുയായികള്‍ തിരിച്ചറിഞ്ഞില്ല. സൗദി ഭരണത്തിന്റെ സഹായത്തോടെ ലണ്ടനില്‍ ഒരു മോസ്കുയര്‍ന്നു. സ്തുതിപാഠകര്‍ അലിയെ ഇമാമായി പ്രഖ്യാപിച്ചു. ജഡീക ലോകത്തൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന അലി സ്വന്തം മകന്‍ കാഷ്മീര്‍ തീവ്രവാദികളുമായി ബന്ധപ്പെടുന്നത് മനസ്സിലാക്കി പോലീസിന് ചൂണ്ടിക്കാട്ടി ഒരു ധീരജവാന്റെ കടമ നിര്‍വഹിച്ചു. അങ്ങനെ സമൂഹത്തിന്റെ മുന്നില്‍ അലി പൗരബോധമുള്ള ഒരുരാജ്യസ്നേഹിയായി. അതെ സമയം ആന്റണി എല്ലാം സഹനത്തിനും മദ്ധേ്യ ജീവിതം വെളിച്ചത്തിലേക്കുള്ള ഒരു വിശുദ്ധ യാത്രയായിട്ടാണ്. വാര്‍ദ്ധക്യത്തില്‍ തന്റെ വിറയാര്‍ന്ന കൈകള്‍കൊണ്ട് കൊച്ചുമക്കളെ മലയാളം പഠിപ്പിക്കുന്നതും പ്രവാസികള്‍ക്ക് നവോന്മേഷം പകരുന്ന ഒരു കാഴ്ചയാണ്. മൂന്ന് തലമുറകളുടെ സംഭവബഹുലമായ ജീവിതത്തിന് ഒരു കരുത്ത് പകരുന്ന കാണാപ്പുറങ്ങള്‍ പ്രവാസ രചനയില്‍ കാവ്യധര്‍മ്മത്തിന്റെ ആനന്ദസാന്ദ്രമായ ഒരനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത്.
- dated 29 Feb 2016


Comments:
Keywords: India - Arts-Literature - noval_review_karoor India - Arts-Literature - noval_review_karoor,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us