Today: 29 Jan 2020 GMT   Tell Your Friend
Advertisements
വയനാട്ടിലെ കര്‍ഷക ആത്മഹത്യ~സര്‍ക്കാരിനെതിരെ കര്‍ഷകര്‍ കുറ്റപത്രം നല്‍കും: ഇന്‍ഫാം
Photo #1 - India - Associations - farmers_suicide_in_wayanad_reaction_from_infam
കോട്ടയം: കാര്‍ഷിക മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും 1968മുതല്‍ കൃഷിയും ദേഹണ്ഡങ്ങളുമായി കൈവശമിരിക്കുന്ന ഭൂമി 45 വര്‍ഷങ്ങള്‍ക്കുശേഷം വനഭൂമിയാണെന്നാരോപിച്ച് ജണ്ടയിട്ട് തിരിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ മനംനൊന്ത് വയനാട്ടിലെ കക്കാടന്‍പൊയ്യില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ കുറ്റപത്രം നല്‍കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍.
സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കര്‍ഷകദ്രോഹത്തിന്റെ ബാക്കിപത്രമാണ് കക്കാടന്‍പൊയ്യിലെ കര്‍ഷകന്റെ ആത്മഹത്യ. സാമ്പത്തിക പ്രതിസന്ധിയില്‍ കണ്ണൂരില്‍ നിന്ന് റബര്‍ കര്‍ഷകന്‍ പാലായില്‍ വന്ന് ആത്മഹത്യചെയ്തിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. കര്‍ഷകദ്രോഹ നടപടികളില്‍ നിന്ന് റവന്യൂ വനം ഉദ്യോഗസ്ഥര്‍ പിന്മാറുന്നില്ലെങ്കില്‍ കര്‍ഷകര്‍ നിയമം കയ്യിലെടുക്കുന്ന സാഹചര്യമുണ്ടാകാം. എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയില്‍ കര്‍ഷകര്‍ സംഘടിച്ചു പലമേഖലകളില്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഉദ്യോഗസ്ഥ പീഢനത്താലുള്ള കര്‍ഷക ആത്മഹത്യകള്‍ക്ക് ഉത്തരം പറയേണ്ട കടമ ഭരണനേതൃത്വത്തിനുണ്ട്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ചിരിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ സംഘങ്ങളെ നിലയ്ക്കുനിര്‍ത്താനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നത് ജനവഞ്ചനയാണ്. കാര്‍ഷിക പ്രതിസന്ധിയില്‍ നിസാരവിലയ്ക്ക് കര്‍ഷകന്റെ ഭൂമി സ്വന്തമാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ മാഫിയ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായി സംശയിക്കപ്പെടുന്നുവെന്നും ജനപ്രതിനിധികളെപ്പോലും അവഹേളിക്കുന്ന രീതിയില്‍ ഉദ്യോഗസ്ഥഭരണമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും വി.സി.സെബാസ്ററ്യന്‍ ആരോപിച്ചു.
കര്‍ഷക ആത്മഹത്യകളെയും കാര്‍ഷിക പ്രതിസന്ധികളെയും പ്രസ്താവനകളും വാഗ്ദാനങ്ങളും നടത്തി ലഘൂകരിച്ചുകാണുന്ന സര്‍ക്കാര്‍ നിലപാട് ദുഃഖകരമാണ്. കര്‍ഷകര്‍ ആത്മഹത്യയിലേയ്ക്കു നീങ്ങുന്ന സാഹചര്യം ഒഴിവാക്കുവാന്‍ ബഹുജനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണമെന്നും കര്‍ഷകപ്രക്ഷോഭങ്ങളില്‍ സഹകരിക്കണമെന്നും വി.സി.സെബാസ്ററ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ന് (ബുധന്‍) കൊച്ചിയില്‍ ചേരുന്ന ഇന്‍ഫാം ദേശീയ സമിതി കര്‍ഷക തുടര്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുവാനുള്ള രൂപരേഖ തയ്യാറാക്കും.
- dated 05 Jan 2016


Comments:
Keywords: India - Associations - farmers_suicide_in_wayanad_reaction_from_infam India - Associations - farmers_suicide_in_wayanad_reaction_from_infam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_issues_2018_march_05
വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
rubber_policy_infarm_23jan_press_release
റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
infarm_farmes_day_on_january15
ഇന്‍ഫാം കര്‍ഷകദിനാചരണം ജനുവരി 15ന് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍
തുടര്‍ന്നു വായിക്കുക
land_problem_infarm_press_release_08_january_2017
വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം
തുടര്‍ന്നു വായിക്കുക
infarm_reaction_against_rubber_board_23november2017
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us