Today: 20 Aug 2017 GMT   Tell Your Friend
Advertisements
ഗാനകോകിലത്തിന് 87
Photo #1 - India - Cinema - 28920164
ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകാരി ലത് മങ്കേഷ്കര്‍ക്ക് 87 വയസ് തികഞ്ഞു. 1948ല്‍ മജ്ബൂര്‍ എന്ന ചിത്രത്തിലൂടെ ആലാപന രംഗത്തേക്കെത്തിയെങ്കിലും 1960കളോടെയായിരുന്നു ലത ഉയരങ്ങളില്‍ നിന്നും ഉയരങ്ങിലേക്കുള്ള കുതിപ്പ് ആരംഭിച്ചത്. ഒരുപക്ഷേ ഹിന്ദി,മറാത്തി ഗാന ശാഖയെ അടക്കിവാഴുന്നിടത്തേക്ക് വരെ ലതാ മങ്കേഷ്കര്‍ എന്ന അത്ഭുത പ്രതിഭ വളര്‍ന്നു. 1949ല്‍ മഹല്‍,ദുലാരി,ബര്‍സാത്,അന്‍ഡാസ് എന്നീ നാല് ചിത്രങ്ങള്‍ക്കായി ലത പാടിയ ഗാനങ്ങളെല്ലാം ഹിറ്റുകളുടെ പട്ടികയിലേക്ക് ഉയര്‍ന്നെന്ന് മാത്രമല്ല അതുവരെ ഉണ്ടായിരുന്ന ആലാപന ശൈലിയില്‍ നിന്നുമുള്ള മാറ്റത്തിന്‍റെ തുടക്കം കൂടിയായിരുന്നു അത്. മഹല്‍ എന്ന ചിത്രത്തിനായി മധുബാലയ്ക്ക് വേണ്ടി പാടിയ ആയേഗാ ആനേവാല എന്ന ഗാനമായിരുന്നു ലതയുടെ ഹിറ്റ് ചാര്‍ട്ടിന് തുടക്കമിട്ടത്.

ഹൈ പിച്ചില്‍ വിസ്മയം തീര്‍ക്കുന്ന ലതയുടെ ആലാപന ശൈലിയെ പരമാവതി ഉപയോഗപ്പെടുത്തുകയായിരുന്നു ആ കാലഘത്തിലെ സംഗീത സംവിധായകരെല്ലാം. സി.രാമചന്ദ്ര, മദന്‍ മോഹന്‍ എന്നീ സംഗീത സംവിധായകരായിരുന്നു ലതയുടെ കഴിവുകളെ തിരിച്ചറിഞ്ഞ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നവരില്‍ പ്രമുഖര്‍. ഏത് സംഗീത സംവിധായകരുടെ കീഴിലായിരുന്നാലും ലതയുടെ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുന്നവയായിരുന്നു. നൗഷാദ് അലി, സലീല്‍ ചൗധരി, എസ്.ഡി.ബര്‍മന്‍ എന്നിവരുടെ പാട്ടുകളെല്ലാം ലതയുടെ വിസ്മയ ശബ്ദത്തില്‍ പുറത്തുവന്നു. 1960കള്‍ക്ക് ശേഷം മന്നാടെ, മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍ എന്നിവരുമൊരുമിച്ചുള്ള യുഗ്മ ഗാനങ്ങള്‍ ഒരു സുവര്‍ണ കാലഘട്ടത്തിന്‍റെ ശേഷിപ്പുകളായി ഇന്നും സംഗീതാസ്വാദകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. 1965ല്‍ ആര്‍.ഡി.ബര്‍മ്മനായി ഭൂത് ബംഗ്ളാ എന്ന ചിത്രത്തിനായും 1966ലെ പതി പത്നി എന്ന ചിത്രത്തിനായും ലത മങ്കേഷ്കര്‍ പാടിയ പാട്ടുകളെല്ലാം കാലത്തെ അതിജീവിക്കുന്നവയാണ്.

രാജ്യത്തിനായി വീരമൃത്യു വരിച്ച പട്ടാളക്കാരുടെ ഓര്‍മകളുണര്‍ത്തുന്ന ദേശഭക്തി ഗാനതത്തിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കണ്ണുകളെ ഈറനണിയിച്ചത് ഇന്ത്യയുടെ വാനമ്പാടിയുടെ നാദ വിസ്മയത്തിന്‍റെ മറ്റൊരു ഉദാഹരണമാണ്. 1963ലെ റിപ്പബ്ളിക് ദിനത്തില്‍ രാംലീല മൈതാനിയില്‍ നടന്ന ചടങ്ങിലായിരുന്നു ലതയുടെ ശബ്ദ തീവ്രത പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ കരളലിയിച്ചത്. ഏഴുപത് വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന ആലാപന ജീവിതത്തില്‍ നര്‍ഗീസ് ദത്ത് മുതല്‍ പ്രീതി സിന്റ വരെയുള്ള നടികള്‍ക്കായി ലത പാടി. ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചതിന്‍റെ ഗിന്നസ് റെക്കോര്‍ഡും 1974ല്‍ ലതയെ തേടിയെത്തി. എന്നാല്‍ ഇതിനെതിരെ കിഷോര്‍ കുമാര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ 2011ല്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിന്‍റെ ഗിന്നസ് റെക്കോര്‍ഡ് സഹോദരി ആശാ ബോസ്ലേയ്ക്ക് ലഭിച്ചു.

തന്‍റെ പാട്ടുകളിലൂടെ വരും തലമുറയ്ക്ക് കൂടി പ്രചോദനമാകാനും ഇന്ത്യയുടെ പ്രിയപ്പെട്ട ഗായികയ്ക്ക് സാധിക്കുന്നു. ഇന്ത്യയിലെ 36 പ്രാദേശിക ഭാഷകളിലായി 40000ല്‍ അധികം പാട്ടുകള്‍ ലതയുടെ ശബ്ദത്തില്‍ വിരിഞ്ഞിട്ടുണ്ട്. 1929 സെപ്റ്റംബര്‍ 28നായിരുന്നു ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായികയുടെ ജനനം. അഞ്ചാമത്തെ വയസില്‍ അച്ഛനില്‍ നിന്നായിരുന്നു സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ ലത ഹൃദ്യസ്ഥമാക്കുന്നത്. ഉസ്താദ് അമാനത് അലി ഖാനും, അമാനത് ഖാന്‍ ദേവാസ്വാലെയുമായിരുന്നു ക്ളാസിക്കല്‍ സംഗീതത്തില്‍ ലതാ മങ്കേഷ്കറിന്‍റെ ഗുരുക്കന്മാര്‍. പണ്ഡിറ്റ് തുളസീദാസ് ശര്‍മയുടെ കീഴിലും സംഗീതം പഠിക്കാനുള്ള അവസരം ലതയ്ക്ക് ലഭിച്ചിരുന്നു.

തന്‍റെ പതിമൂന്നാം വയസില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി 1942ല്‍ പാട്ടിലേക്കും അഭിനയത്തിലേക്കും ലത മങ്കേഷ്കര്‍ കടക്കുമ്പോള്‍ വരാനിരിക്കുന്ന പാട്ടിന്‍റെ വസന്തകാലത്തിന്‍റെ തുടക്കമായിരുന്നു അതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 1958ല്‍ തന്നെ ആദ്യ ഫിലിംഫെയര്‍ അവാര്‍ഡും ലതയെ തേടിയെത്തി. മധുമതി എന്ന ചിത്രത്തിലെ ആജാ രേ പര്‍ദേശി എന്ന ഗാനത്തിനായിരുന്നു ഫിലിംഫെയര്‍ അവാര്‍ ലഭിച്ചത്. 1973ലാണ് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡും, 1969ല്‍ പദ്മ ഭൂഷണും, 1999ല്‍ പദ്മ വിഭൂഷണും, 1989ല്‍ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും, 2001ല്‍ ഭാരത് രത്ന അവാര്‍ഡും നല്‍കി രാജ്യം ലതാ മങ്കേഷ്കര്‍ എന്ന അത്ഭുത പ്രതിഭയെ ആദരിച്ചു.
- dated 28 Sep 2016


Comments:
Keywords: India - Cinema - 28920164 India - Cinema - 28920164,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18820178
രജനികാന്തിന്റെ ഭാര്യയുടെ സ്കൂള്‍ പൂട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
18820176
ഫോണ്‍ കട ഉദ്ഘാടനത്തിന് പോണ്‍ സ്റ്റാര്‍ കൊച്ചിയില്‍; ഉടമയ്ക്കെതിരേ കേസ് Recent or Hot News
തുടര്‍ന്നു വായിക്കുക
mukhehs_saritha_sravan
മകന്റെ സിനിമാ 'കല്യാണ'ത്തിനു മുഖാമുഖം മുകേഷും സരിതയും
തുടര്‍ന്നു വായിക്കുക
dileep_around
ആദ്യം സ്വന്തമാക്കിയത് സുസുക്കി ബൈക്ക്; പിന്നീട് കോടീശ്വരനായ ബിസിനസ്സ് താരരാജാവ്
തുടര്‍ന്നു വായിക്കുക
1620173
പ്രധാനമന്ത്രിക്കു മുന്നില്‍ കാലുകള്‍ പ്രദര്‍ശിപ്പിച്ചതിന് പ്രിയങ്ക ചോപ്രയ്ക്ക് വിമര്‍ശനം
തുടര്‍ന്നു വായിക്കുക
204201710
ബാങ്ക് വിളി വിവാദം: സോനു നിഗം തല മൊട്ടയടിച്ചു
തുടര്‍ന്നു വായിക്കുക
18420174
ബാങ്കു വിളിക്കെതിരായ സോനു നിഗമിന്റെ ട്വീറ്റ് വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us