Today: 26 Jun 2017 GMT   Tell Your Friend
Advertisements
കാര്‍ത്തികയെ കമലഹാസന്‍ തല്ലിയതെന്തിന്?
Photo #1 - India - Cinema - 31020168
കൊച്ചി: മലയാള ചലച്ചിത്രപ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടിയ പഴയകാല നടി കാര്‍ത്തിക അഭിനയം നിര്‍ത്താന്‍ കാരണം കമലഹാസനെന്ന് പുതിയ റിപ്പോര്‍ട്ട്. നായകന്‍ എന്ന സിനിമയുടെ സെറ്റിലെ കരണത്തടിയാണ് കാര്‍ത്തിക അഭിനയം നിര്‍ത്താന്‍ കാരണമെന്നാണ് വെലിപ്പെടുത്തല്‍. നായകനില്‍ കമലിന്റെ മകളായാണ് കാര്‍ത്തിക അഭിനയിച്ചത്.

അന്ന് അത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഈ കരണത്തടി. എന്നാല്‍ കാരണമെന്ത് എന്ന് മാത്രം പുറത്ത് എത്തിയില്ല. തോളില്‍ കൈവച്ചപ്പോള്‍ അത് തട്ടിമാറ്റിയ കാര്‍ത്തികയോടുള്ള വൈരാഗ്യം തീര്‍ക്കലായിരുന്നു എന്നാണ് പുതിയ ആരോപണം. മലയാള സിനിമയില്‍ ക്ളീന്‍ ഇമേജുണ്ടായിരുന്ന നായികമാരില്‍ പ്രധാനിയായിരുന്നു കാര്‍ത്തിക. ബാഡ്മിന്റണ്‍ താരമായിരുന്ന കാര്‍ത്തിക സിനിമയില്‍ അഭിനയം തുടങ്ങിയതും സജീവമായതും അപ്രതീക്ഷിതമായിരുന്നു. നല്ല റോളുകള്‍ മാത്രം അഭിനയിച്ച കാര്‍ത്തിക ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്നില്ല.

നല്ല പ്രതിഫലം വാങ്ങി അഭിനയിച്ചിരുന്ന കാര്‍ത്തിക തമിഴിലും സ്വഭാവ സവിശേഷത കൊണ്ടക്കപ്പെട്ടു. എല്ലാവരോടും സോഷ്യലായി പെരുമാറി. എന്നാല്‍, നായകന്റെ സെറ്റില്‍വച്ച് കമലാഹസന്‍ കാര്‍ത്തികയുടെ ചെകിട്ടത്തടിച്ചു. ചെവിയില്‍ നിന്നും രക്തം വാര്‍ന്നു. വാര്‍ത്തയുടെ ഉറവിടം സത്യമാണെന്ന് അറിഞ്ഞപ്പോള്‍ കാര്‍ത്തികയോട് തന്നെ ഇതേ പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എനിക്കറിയില്ല, എന്തിനാണ് കമല്‍ സാര്‍ എന്നെ അടിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കൂഎന്നായിരുന്രേ്നത കാര്‍ത്തികയുടെ മറുപടി. കമലിനോടും പിന്നീട് ഇതിനെ പറ്റി തിരക്കി. സിനിമയുടെ ഒറിജിനാലിറ്റിക്ക് വേണ്ടി എന്നായിരുന്നു മറുപടി.

ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രത്യേക ഫോട്ടോ ഷൂട്ട് കമലാഹസന്‍ പദ്ധതിയിട്ടിരുന്നത്രെു. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഒരു പ്രത്യേക രീതിയില്‍ ഫോട്ടോ എടുക്കാന്‍ സ്ററില്‍ ഫോട്ടോഗ്രാഫറെ കമല്‍ ചുമതലപ്പെടുത്തി. കാര്‍ത്തികയുടേയും രവിയുടേയും തോളത്ത് കൈവച്ചു കമല്‍ നില്‍ക്കുന്ന ഫോട്ടോയാണ് ഉദ്ദേശിച്ചത്. ഫോട്ടോ ഷൂട്ടിന്റെ കാര്യം കാര്‍ത്തികയേയും രവിയേയും അറിയിക്കുകയും ചെയ്തു. അങ്ങനെ മൂവരും എത്തി. എന്നാല്‍ സംഭവം മാത്രം നടന്നില്ല.

ഫോട്ടോഗ്രാഫര്‍ ക്ളിക്ക് ചെയ്യാന്‍ സമയത്ത് കമല്‍ കാര്‍ത്തികയുടേയും രവിയുടേയും തോളില്‍ കൈവച്ചു. ഉടന്‍ കാര്‍ത്തിക തട്ടിമാറ്റി. ആദ്യം കൈ തട്ടിമാറ്റല്‍ കമല്‍ കാര്യമാക്കിയില്ല. രണ്ട് വീണ്ടട്ടിന് ഒരുങ്ങി. അപ്പോള്‍ തോളില്‍ കൈവച്ചപ്പോഴും കാര്‍ത്തിക ഇഷ്ടമില്ലാത്ത തരത്തില്‍ പെരുമാറി. കൈ തട്ടിമാറ്റുകയും ചെയ്തു. ഇത്തവണ പക്ഷേ കമലിന് അത് പിടിച്ചില്ല. എന്താ നീ കാണിച്ചത് ? ഇതെന്താ തമാശയാണോ? എന്നായിരുന്നു കമലിന്റെ ചോദ്യം. എനിക്ക് ഇങ്ങനെയൊന്നും പോസ് ചെയ്യാനാകില്ലെന്നായിരുന്ന കാര്‍ത്തികയുടെ മറുപടി. അതിന് ഇതെന്താ മോശപ്പെട്ട രംഗമാണോ? കമല്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.

എന്തായാലും ആവശ്യമില്ലാതെ തൊട്ടഭിനയിക്കുന്നത് എനിക്കിഷ്ടമില്ല. കാര്‍ത്തിക വെട്ടിത്തുറന്ന് പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. പിന്നീട് ഫോട്ടോഷൂട്ട് നടന്നില്ല. അതു കഴിഞ്ഞായിരുന്നു കാര്‍ത്തികയെ തല്ലുന്ന സീന്‍ അഭിനയിക്കാനെത്തിയത്. എല്ലാം മറന്നത് പോലെ കാര്‍ത്തികയോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന കമല്‍ വാശിതീര്‍ക്കാനായി കാര്‍ത്തികയെ ആഞ്ഞടിച്ചെന്നാണ് ആരോപണം. നായകന്‍ സൂപ്പര്‍ഹിറ്റായെങ്കിലും കാര്‍ത്തിക പിന്നീട് തമിഴില്‍ അഭിനയിച്ചില്ല.
- dated 03 Oct 2016


Comments:
Keywords: India - Cinema - 31020168 India - Cinema - 31020168,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1620173
പ്രധാനമന്ത്രിക്കു മുന്നില്‍ കാലുകള്‍ പ്രദര്‍ശിപ്പിച്ചതിന് പ്രിയങ്ക ചോപ്രയ്ക്ക് വിമര്‍ശനം
തുടര്‍ന്നു വായിക്കുക
204201710
ബാങ്ക് വിളി വിവാദം: സോനു നിഗം തല മൊട്ടയടിച്ചു
തുടര്‍ന്നു വായിക്കുക
18420174
ബാങ്കു വിളിക്കെതിരായ സോനു നിഗമിന്റെ ട്വീറ്റ് വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
26220175
ഇനി പാട്ട് വേണ്ടെന്ന് വരന്‍; വിവാഹമേ വേണ്ടെന്ന് വിജയലക്ഷ്മി
തുടര്‍ന്നു വായിക്കുക
23220171
നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതികള്‍ ഒളിവില്‍ തന്നെ
തുടര്‍ന്നു വായിക്കുക
20220178
നടിയെ ആക്രമിച്ചവര്‍ ലക്ഷ്യമിട്ടത് 30 ലക്ഷം രൂപ
തുടര്‍ന്നു വായിക്കുക
25120177
ഷാരുഖ് ഖാനെ കാണാന്‍ തിക്കും തിരക്കും; ഒരാള്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us