Today: 18 Oct 2018 GMT   Tell Your Friend
Advertisements
മീ ടൂ ക്യാംപെയന്‍: വൈരമുത്തുവിനെതിരേയും ആരോപണം
Photo #1 - India - Cinema - 91020189

ചെനൈ്ന: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി പേരു വെളിപ്പെടുത്താത്ത യുവതി. മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനാണ് പേര് വെളിപ്പെടുത്താന്‍ തയാറാകാത്ത യുവതി പീഡനാരോപണം ഉന്നയിച്ച് തനിക്ക് സന്ദേശം അയച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ ഗായിക ചിന്‍മയി മീറ്റു ക്യാംപയിന്‍റെ ഭാഗമായി താന്‍ നേരിട്ട ലൈംഗികാരോപണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ സി.എസ്. അമുദന്‍, ചിന്‍മയി എന്നിവര്‍ പുതിയ ആരോപണത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗാനത്തിലെ വരികള്‍ വിശദീകരിക്കാനെന്ന പേരില്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം. പതിനെട്ട് വയസുള്ളപ്പോള്‍, ഒരു പ്രൊജക്റ്റിന്‍റെ കാര്യങ്ങള്‍ക്കാണ് അദ്ദേഹത്തിന്‍റെ കോടാമ്പക്കത്തേക്കുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവും പ്രശസ്ത കവിയുമൊക്കെയായ അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ഗാനത്തിന്‍റെ വരികളെക്കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ അടുത്ത് വന്ന് ബലമായി കെട്ടിപിടിച്ചു, ചുംബിച്ചു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ആ വീട്ടില്‍ നിന്നോടുകയായിരുന്നു.

വൈരമുത്തു ഒരു വേട്ടക്കാരനാണ്. സിനിമ ഇന്‍ഡസ്ട്രിയിലെ പരസ്യമായ രഹസ്യമാണിത്. അദ്ദേഹത്തിനുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ആരും പരാതിപ്പെടാന്‍ മുതിരില്ലെന്നും ഇവര്‍.

ബോളിവുഡ് നടി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കറിനെതിരേയും കങ്കണ റണാവത്ത് സംവിധായകന്‍ വികാസ് ബാലിനെതിരേയും ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ ഗായിക ചിന്‍മയിയും ട്വിറ്ററിലൂടെ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

ഇതിനിടെ ദക്ഷിണേന്ത്യയില്‍നിന്നടക്കം നിരവധി വനിതാ മാധ്യമ പ്രവര്‍ത്തകരും മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ക്കെതിരേ ആരോപണങ്ങളുമായി രംഗത്തു വന്നു കഴിഞ്ഞു.

മുന്‍ പത്രപ്രവര്‍ത്തകനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ. അക്ബറിനെതിരേ ലൈംഗികാരോപണവുമായി വനിത മാധ്യമപ്രവര്‍ത്തക രംഗത്ത്. ലൈവ് മിന്‍റിന്‍റെ നാഷണല്‍ ഫീച്ചേഴ്സ് എഡിറ്റര്‍ പ്രിയ രമണിയാണ് കേന്ദ്രമന്ത്രിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായിരിക്കുന്ന നാളില്‍ അക്ബര്‍, അഭിമുഖത്തിനായി തന്നെ മുംബൈയിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയെന്നും മോശമായ രീതിയില്‍ പെരുമാറിയെന്നുമാണ് ആരോപണം. ഇക്കാര്യങ്ങളെല്ലാം വോഗ് മാസികയില്‍ പ്രിയ എഴുതിയിരുന്നു. ലോകത്തെ എല്ലാ ഹാര്‍വി വെയ്ന്‍സ്ററീന്‍മാര്‍ക്കുമായി എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. അശ്ളീല ഫോണ്‍ വിളികള്‍, സന്ദേശങ്ങള്‍, അനാവശ്യമായ പരാമര്‍ശങ്ങള്‍ എന്നിവയുടെ ആശാനാണ് അക്ബറെന്നു പ്രിയ ലേഖനത്തില്‍ ആരോപിക്കുന്നു.

കഴിഞ്ഞ ഒക്റ്റോബറിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നതെങ്കിലും പേര് പരാമര്‍ശിച്ചിരുന്നില്ല. സിനിമാലോകത്തില്‍ നിന്നു മാധ്യമലോകത്തിലേക്കെത്തിയിരിക്കുന്ന മീറ്റു ക്യാംപയിനിന്‍റെ ഭാഗമായാണ് മന്ത്രിയുടെ പേര് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനു പിന്നാലെ എം.ജെ. അക്ബറിനെതിരേ ആരോപണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നുതുടങ്ങി.
- dated 09 Oct 2018


Comments:
Keywords: India - Cinema - 91020189 India - Cinema - 91020189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us