Today: 21 Aug 2017 GMT   Tell Your Friend
Advertisements
ഡോ. ബാലമുരളീകൃഷ്ണ അന്തരിച്ചു
Photo #1 - India - Cinema - dr_balamuralikrishna
ചെനൈ്ന: ലോകപ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെനൈ്നയിലായിരുന്നു അന്ത്യം.

പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള ബഹുമുഖ പ്രതിഭയായ ബാലമുരളീകൃഷ്ണ പുല്ലാങ്കുഴല്‍, വീണ, മൃദംഗം, വയോള, വയലിന്‍ തുടങ്ങി എട്ടോളം സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

ആന്ധ്രാപ്രദേശിലെ ഈസ്ററ് ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തം എന്ന ഗ്രാമത്തിലാണ് ബാലമുരളീകൃഷ്ണ ജനിച്ചത്. സംഗീതം പാരമ്പര്യമായി ലഭിച്ച കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തില്‍ അമ്മ മരിച്ച ബാലമുരളീകൃഷ്ണയെ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് ആനയിച്ചത് ഓടക്കുഴല്‍, വയലിന്‍, വീണ എന്നിവയില്‍ വിദ്വാനായിരുന്ന അച്ഛനായിരുന്നു.

മുരളീസ്പന്ദനം നിലച്ചു

എട്ടാം വയസില്‍ വിജയവാഡയിലാണ് സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്. 1957ല്‍ തെലുങ്ക് സിനിമയായ സതി സാവിത്രിയില്‍ പിന്നണി പാടിക്കൊണ്ട് സിനിമാ ഗായകനായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു.

കര്‍ണാട്ടിക് സംഗീത സാഗരത്തില്‍ നീന്തിത്തുടിച്ച സ്വര്‍ണ മത്സ്യം? അതായിരുന്നു ബാലമുരളീകൃഷ്ണയുടെ ജീവിതം. അപൂര്‍വരാഗങ്ങളും അത്യപൂര്‍വ സ്വരവും ചേര്‍ത്തൊരുക്കി സംഗീതത്തിന്റെ തേന്‍മഴ പെയ്യിക്കാന്‍ ലോകം കൊതിച്ച ജുഗല്‍ബന്ദികള്‍ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്.

ആന്ധ്രാപ്രദേശിലെ ഈസ്ററ് ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തം എന്ന ഗ്രാമത്തില്‍ 1930 ജൂലൈ ആറാം തീയതിയായിരുന്നു മംഗലംപള്ളി ബാലമുരളീ കൃഷ്ണ എന്ന സംഗീത മാന്ത്രികന്റെ ജനനം. നന്നേ ചെറുപ്പത്തില്‍ അമ്മയെ നഷ്ടമായ ബാലമുരളിയെ വളര്‍ത്തിയത് ഓടക്കുഴല്‍, വയലിന്‍, വീണ എന്നിവയില്‍ വിദ്വാനായിരുന്ന അച്ഛനായിരുന്നു. മകനും സംഗീതത്തില്‍ താല്പര്യമുണ്ടെന്നു കണ്ട അദ്ദേഹം അവനെ ത്യാഗരാജസ്വാമികളുടെ ശിഷ്യപരമ്പരയില്‍പെട്ട പരുപ്പള്ളി രാമകൃഷ്ണ പന്തുലുവിന്റെ കീഴില്‍ സംഗീത പഠനത്തിനു ചേര്‍ത്തു. ഗുരുവിനെപ്പോലും അതിശയിപ്പിച്ചുകൊണ്ട് മുരളീകൃഷ്ണ എട്ടാം വയസില്‍ ത്യാഗരാജ ആരാധനയില്‍ അരങ്ങേറ്റം കുറിച്ചു.

15 വയസു പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ 72 മേളകര്‍തൃരാഗങ്ങളിലും ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ബാലമുരളി, 1952ല്‍ ജനക രാഗ മഞ്ജരി എന്ന പേരില്‍ ഒമ്പത് വാല്യങ്ങളടങ്ങിയ സീരീസ് പുറത്തിറക്കിയതോടെ ഇന്ത്യ മുഴുവന്‍ ആരാധക വലയത്തിലായി. വയലിന്‍, വയോള, വീണ, മൃദംഗം, ഗഞ്ചിറ തുടങ്ങിയ വാദ്യങ്ങളിലും പരിശീലനം നേടിയ അദ്ദേഹം അവയിലും വിദഗ്ധനായിത്തീര്‍ന്നു. സ്വന്തമായി കണ്ടെത്തിയ രാഗങ്ങളാണ് ബാലമുരളീകൃഷ്ണയെ വേറിട്ടു നിര്‍ത്തുന്നത്. ഗണപതി, സര്‍വ്വശ്രീ, മഹാതി, ലവംഗി, സിദ്ധി, സുമുഖം, ഓംകാരി തുടങ്ങിയവ ഇതില്‍പ്പെടുന്നു. സ്വന്തമായി ചിട്ടപ്പെടുത്തിയ രാഗങ്ങളുടെ പേരില്‍ സംഗീതലോകത്തെ ദോഷൈകദൃക്കുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ചെങ്കിലും പ്രശസ്തങ്ങളായ നാനൂറിലധികം കൃതികള്‍ ചിട്ടപ്പെടുത്തിയും 25000ല്‍ അധികം കച്ചേരികള്‍ ലോകമെമ്പാടും നടത്തിയും അദ്ദേഹം വിമര്‍ശകരുടെ വായ അടപ്പിച്ചു.

തെലുങ്ക്, കന്നഡ, സംസ്കൃതം, തമിഴ്, മലയാളം, ഹിന്ദി, ബംഗാളി, പഞ്ചാബി എന്നീ ഭാഷകളില്‍ പാടിയിട്ടുള്ള അദ്ദേഹമാണ് ജുഗല്‍ ബന്ദി രീതിയില്‍ മറ്റു സംഗീതജ്ഞരുമായി സഹകരിച്ച് സംഗീത സദസുകള്‍ക്ക് തുടക്കം കുറിച്ചത്. പണ്ഡിറ്റ് ഭീംസെന്‍ ജോഷി, പണ്ഡിറ്റ് ഹരിപ്രസാദ്, കിഷോരി അമോങ്കാര്‍ തുടങ്ങിയവരുമായി സഹകരിച്ച് അദ്ദേഹം നടത്തിയ ജുഗല്‍ ബന്ദികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 1957ല്‍ തെലുങ്ക് ചിത്രമായ 'സതി സാവിത്രി'യില്‍ പിന്നണി പാടിക്കൊണ്ട് സിനിമാ ഗായകനായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, സ്വാതി തിരുനാള്‍, ഭരതം എന്നീ മലയാള സിനിമകള്‍ക്കും ബാലമുരളീകൃഷ്ണ പിന്നണി പാടി. സ്വാതി തിരുനാളിലെ ആലാപനത്തിന് മികച്ച ഗായകനുള്ള പുരസ്കാരം നല്‍കി കേരളാ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. എംബികെ ട്രസ്ററ് എന്ന പേരില്‍ മ്യൂസിക്ക് തെറാപ്പിയുടെ സാധ്യതകളെക്കുറിച്ച് ഒരു പഠന കേന്ദ്രവും വിപഞ്ചി എന്ന പേരില്‍ ഒരു നൃത്ത സംഗീതപഠന വിദ്യാലയവും അദ്ദേഹം നടത്തിയിരുന്നു.

സംഗീതത്തിലെ സപ്തസ്വരങ്ങളും കൈപ്പിടിയിലൊതുക്കിയ ആ സംഗീതപ്രതഭയ്ക്ക് ലോകം സമ്മാനിച്ച ബഹുമതികള്‍ കുറഞ്ഞുപോയിരിക്കാം. എന്നിരുന്നാലും 86?ാം വയസില്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍ വരും തലമുറയ്ക്കു നഷ്ടമാകുന്നത് കര്‍ണാട്ടിക് സംഗീതത്തിന്റെ മുരളീരവങ്ങളാണ്.

എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, സ്വാതി തിരുനാള്‍, ഭരതം എന്നീ മലയാള സിനിമകള്‍ക്കും പിന്നണി പാടി. സ്വാതി തിരുനാളിലെ ആലാപനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
- dated 22 Nov 2016


Comments:
Keywords: India - Cinema - dr_balamuralikrishna India - Cinema - dr_balamuralikrishna,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18820178
രജനികാന്തിന്റെ ഭാര്യയുടെ സ്കൂള്‍ പൂട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
18820176
ഫോണ്‍ കട ഉദ്ഘാടനത്തിന് പോണ്‍ സ്റ്റാര്‍ കൊച്ചിയില്‍; ഉടമയ്ക്കെതിരേ കേസ് Recent or Hot News
തുടര്‍ന്നു വായിക്കുക
mukhehs_saritha_sravan
മകന്റെ സിനിമാ 'കല്യാണ'ത്തിനു മുഖാമുഖം മുകേഷും സരിതയും
തുടര്‍ന്നു വായിക്കുക
dileep_around
ആദ്യം സ്വന്തമാക്കിയത് സുസുക്കി ബൈക്ക്; പിന്നീട് കോടീശ്വരനായ ബിസിനസ്സ് താരരാജാവ്
തുടര്‍ന്നു വായിക്കുക
1620173
പ്രധാനമന്ത്രിക്കു മുന്നില്‍ കാലുകള്‍ പ്രദര്‍ശിപ്പിച്ചതിന് പ്രിയങ്ക ചോപ്രയ്ക്ക് വിമര്‍ശനം
തുടര്‍ന്നു വായിക്കുക
204201710
ബാങ്ക് വിളി വിവാദം: സോനു നിഗം തല മൊട്ടയടിച്ചു
തുടര്‍ന്നു വായിക്കുക
18420174
ബാങ്കു വിളിക്കെതിരായ സോനു നിഗമിന്റെ ട്വീറ്റ് വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us