Today: 24 Oct 2017 GMT   Tell Your Friend
Advertisements
പ്രമുഖ മലയാളം സംവിധായകന്‍ രാജേഷ്പിള്ള അന്തരിച്ചു
Photo #1 - India - Cinema - rajesh_pillai
കൊച്ചി: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രമുഖ മലയാളം സംവിധായകന്‍ രാജേഷ്പിള്ള (41) അന്തരിച്ചു. അസുഖം കൂടിയതിനെ തുടര്‍ന്ന് രാവിലെ 11.45 ന് എറണാകുളം പിവിഎസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

പുതിയ സിനിമ വേട്ടയുടെ റിലീസിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം കടന്നുപോയതും. ട്രാഫിക് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിലെ പ്രമുഖ സംവിധായകരുടെ നിരയിലേക്ക് കയറാന്‍ കഴിഞ്ഞ അദ്ദേഹം മലയാളത്തിന് വന്‍ നഷ്ടമാണെന്ന് സിനിമാരംഗത്തെ പ്രമുഖര്‍ അനുസ്മരിച്ചു.

മഞ്ജുവാര്യരും കുഞ്ചാക്കോ
ബോബനും നായികാനായകന്മാരായ സംവിധായകന്റെ ഏറ്റവും പുതിയചിത്രം വേട്ട ഇന്നലെ റിലീസ് ചെയ്തിരുന്നു. വേട്ടയുടെ സെറ്റില്‍ വെച്ച് തന്നെ രോഗബാധിതനായ രാജേഷ്പിള്ളയെ രോഗം മൂര്‍ഛിച്ച അവസ്ഥയിലാണ് ഇന്നലെ എറണാകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഞ്ജുവാര്യരുടെ പോലീസ് വേഷമെന്ന നിലയില്‍ സിനിമ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോഴാണ് സംവിധായകന്റെ വിയോഗവും വന്നത്.

ചെയ്ത ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളത്തിലെ ഹിറ്റ് സംവിധായകരില്‍ ഇടം പിടിക്കാന്‍ രാജേഷ്പിള്ളയ്ക്ക് കഴിഞ്ഞിരുന്നു.
95 ല്‍ സംവിധാന സഹായിയായി തുടങ്ങിയ അദ്ദേഹം ഗുരു പോലെയുള്ള സിനിമയുടെ പിന്നിലും സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. 2005 ല്‍ കുഞ്ചാക്കോബോബനും ഭാവനയും പ്രധാനവേഷത്തില്‍ എത്തിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ അദ്ദേഹം പിന്നീട് മലയാള സിനിമയുടെ ട്രാക്ക് തന്നെ മാറ്റി വരച്ച ട്രാഫിക്കിലൂടെ മികച്ച സംവിധായകനിലേക്ക് ഉയരുകയായിരുന്നു. ട്രാഫിക്കിന് പല ഭാഷയില്‍ റീമേക്കുകള്‍ ഉണ്ടാകുകയും ഹിന്ദി രാജേഷ്പിള്ള തന്നെ സംവിധാനവും ചെയ്തു. പിന്നീട് നിവിന്‍ പോളിയും അമലാപോളും പ്രധാനവേഷത്തില്‍ എത്തിയ മിലിയും ശ്രദ്ധേയമായിരുന്നു.
- dated 27 Feb 2016


Comments:
Keywords: India - Cinema - rajesh_pillai India - Cinema - rajesh_pillai,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
പ്രശസ്ത സംവിധായകന്‍ ഐ.വി. ശശി അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
nail_dileep
ദിലീപിന് ജാമ്യം; 85 ദിവസത്തിനു ശേഷം മോചനം, വന്‍ സ്വീകരണമൊരുക്കി ആരാധകര്‍
തുടര്‍ന്നു വായിക്കുക
18820178
രജനികാന്തിന്റെ ഭാര്യയുടെ സ്കൂള്‍ പൂട്ടി
തുടര്‍ന്നു വായിക്കുക
18820176
ഫോണ്‍ കട ഉദ്ഘാടനത്തിന് പോണ്‍ സ്റ്റാര്‍ കൊച്ചിയില്‍; ഉടമയ്ക്കെതിരേ കേസ്
തുടര്‍ന്നു വായിക്കുക
mukhehs_saritha_sravan
മകന്റെ സിനിമാ 'കല്യാണ'ത്തിനു മുഖാമുഖം മുകേഷും സരിതയും
തുടര്‍ന്നു വായിക്കുക
dileep_around
ആദ്യം സ്വന്തമാക്കിയത് സുസുക്കി ബൈക്ക്; പിന്നീട് കോടീശ്വരനായ ബിസിനസ്സ് താരരാജാവ്
തുടര്‍ന്നു വായിക്കുക
1620173
പ്രധാനമന്ത്രിക്കു മുന്നില്‍ കാലുകള്‍ പ്രദര്‍ശിപ്പിച്ചതിന് പ്രിയങ്ക ചോപ്രയ്ക്ക് വിമര്‍ശനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us