Today: 20 Aug 2019 GMT   Tell Your Friend
Advertisements
വിദ്യാഭ്യാസത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും വളരണം: മുഖ്യമന്ത്രി
Photo #1 - India - Education - golden_jubilee_st_stephens_college
ഉഴവൂര്‍: സാമൂഹിക പ്രതിബദ്ധതയെ ചേര്‍ത്തുനിര്‍ത്തുമ്പോഴാണ് വിദ്യാഭ്യാസത്തിന് അംഗീകാരം കിട്ടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സെന്റ് സ്ററീഫന്‍സ് കോളജ് സുവര്‍ണ്ണജൂബിലി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യത്വമുള്ളവരായി വിദ്യാര്‍ത്ഥികള്‍ മാറണം. ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ കാലഘട്ടമാകണം വിദ്യാഭ്യാസത്തിന്റേത്. സമസൃഷ്ടങ്ങളെ മനുഷ്യത്വപരമായി കാണാന്‍ കഴിയുന്നതാണ് വിദ്യാഭ്യാസത്തിന്റെ മൂല്യം. സ്നേഹവും മനുഷ്യത്വത്തിന്റെ അംശവും അറിവിനൊപ്പം സമൂഹത്തില്‍ പകര്‍ന്നുനല്‍കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന?യുടെ ദീപങ്ങളായി സമൂഹത്തില്‍ പ്രകാശിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ജോസ് കെ.മാണി എം.പി. മാര്‍ മാത്യു മൂലക്കാട്ടിന് കോപ്പി നല്‍കി സുവനീര്‍ പ്രകാശനം നടത്തി. മാനേജര്‍ ഫാ.അലക്സ് ആക്കപ്പറമ്പില്‍ പ്രബന്ധമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

മോന്‍സ് ജോസഫ് എംഎല്‍എ, പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായ ഐഷ പോറ്റി എംഎല്‍എ, പ്രിന്‍സിപ്പല്‍ ഡോ.ഇ.ഫ്രാന്‍സീസ് സിറിയക്, സെന്റ് സ്ററീഫന്‍സ് ഫൊറോന പള്ളി വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സി.മേഴ്സി ഫിലിപ്പ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം മാത്യു, പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് വടക്കേടത്ത്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ്, പിടിഎ വൈസ് പ്രസിഡന്റ് ജോജോ കുര്യന്‍, സ്ററുഡന്റ്സ് കൗണ്‍സില്‍ പ്രസിഡന്റ് പിഎം ക്രിസ്ററിന്‍ എന്നിവര്‍ പ്രസംഗിച്ചു.
- dated 30 Sep 2014


Comments:
Keywords: India - Education - golden_jubilee_st_stephens_college India - Education - golden_jubilee_st_stephens_college,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us